Contents
Displaying 25461-25470 of 26061 results.
Content:
25918
Category: 1
Sub Category:
Heading: അമേരിക്കന്‍ മിഷൻ രൂപതകളെ ശക്തിപ്പെടുത്തുന്നതിന് 7.8 മില്യൺ ഡോളര്‍ അനുവദിച്ച് ദേശീയ മെത്രാന്‍ സമിതി
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ മിഷൻ രൂപതകളെ ശക്തിപ്പെടുത്തുന്നതിനായി 7.8 മില്യൺ ഡോളറിന്റെ തുക അനുവദിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് (USCCB). ഡിസംബർ ഒന്നിനാണ് രൂപതാനേതൃത്വം പ്രഖ്യാപനം നടത്തിയത്. 2025-2026 ബജറ്റ് വർഷത്തേക്ക് 69 മിഷന്‍ രൂപതകൾക്കു ഫണ്ട് നൽകുമെന്ന് അമേരിക്കന്‍ മെത്രാന്‍ സമിതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്തുടനീളം വർഷം തോറും ഏറ്റെടുക്കുന്ന കാത്തലിക് ഹോം മിഷൻസ് അപ്പീല്‍ വഴിയായി വിവിധ ഇടവകകളില്‍ നിന്നുള്ള ശേഖരണത്തിലൂടെയാണ് ഫണ്ട് സമാഹരിച്ചത്. സഹായത്തിന് തെരഞ്ഞെടുത്തിരിക്കുന്ന പല മിഷൻ രൂപതകളും ചെറിയ കത്തോലിക്ക ജനസംഖ്യയുള്ള പ്രദേശങ്ങളാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ബാധിച്ച ഗ്രാമപ്രദേശങ്ങളാണ് രൂപതയുടെ ഭാഗമെന്നു മനസിലാക്കുന്നതിനാലാണ് സഹായം ലഭ്യമാക്കുന്നതെന്ന് ബിഷപ്പുമാർ മാധ്യമങ്ങളോട് പറഞ്ഞു. സിയോക്സ് ഗോത്ര വിഭാഗത്തിന് ഇടയില്‍ സുവിശേഷമെത്തിക്കുവാന്‍ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന റാപ്പിഡ് സിറ്റി രൂപതയുടെ സ്റ്റാൻഡിംഗ് റോക്ക് റിസർവേഷൻ മിനിസ്ട്രി ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളും കൂട്ടായ്മകളും ദേശീയ മെത്രാന്‍ സമിതിയുടെ നിലപാടില്‍ സന്തോഷം പ്രകടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി സെന്റ് മേരി ക്വീൻ ഓഫ് പീസ് സീറോ-മലങ്കര രൂപതയ്ക്കും സഹായം ലഭ്യമാകും. മൂന്ന് ഫ്രാൻസിസ്കൻ സന്യാസിനികളും ഒരു വൈദികനും ഉള്‍പ്പെടുന്ന സ്റ്റാൻഡിംഗ് റോക്ക് റിസർവേഷൻ മിനിസ്ട്രി, നാല് ഇടവകകളിലെ അഞ്ഞൂറില്‍പരം വിശ്വാസികള്‍ക്കും എണ്ണായിരത്തോളം വരുന്ന പ്രദേശവാസികള്‍ക്കും സാമൂഹിക പിന്തുണയും ആത്മീയ സഹായവും നൽകിവരുന്നുണ്ട്. സുവിശേഷ പ്രഘോഷണത്തിനും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും അമേരിക്കന്‍ മെത്രാന്‍ സമിതി ഓരോ വര്‍ഷവും ദശലക്ഷകണക്കിന് ഡോളറാണ് മാറ്റിവെയ്ക്കാറുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-03-16:15:11.jpg
Keywords: അമേരിക്ക, മിഷന്‍

25919
Category: 1
Sub Category:
Heading: സംഘർഷ ഇടങ്ങളിൽ വസിക്കുന്ന ക്രൈസ്തവർക്കു വേണ്ടി ലെയോ പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം
Content: വത്തിക്കാന്‍ സിറ്റി: യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും സാഹചര്യങ്ങളിൽ താമസിക്കുന്ന ക്രൈസ്തവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ലെയോ പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം. ലോകത്തിന്റെ വിവിധയിടങ്ങളിൽ ക്രൈസ്തവര്‍ക്കു നേരെ തീവ്രവാദ ആക്രമണങ്ങളുൾപ്പെടെയുള്ള അതിക്രമങ്ങൾ അരങ്ങേറുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രാർത്ഥനാനിയോഗം പാപ്പ ഏവർക്കും മുന്നിൽ സമർപ്പിച്ചത്. ഇത്തരം പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മധ്യപൂർവ്വദേശങ്ങളിൽ, താമസിക്കുന്ന ക്രൈസ്തവർ സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രത്യാശയുടെയും വിത്തുകളാകാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്ന് പാപ്പ പറഞ്ഞു. കാവ്യരൂപത്തിലുള്ള പ്രാർത്ഥനയോടൊപ്പമാണ് പാപ്പ പ്രാർത്ഥനാനിയോഗം പങ്കുവച്ചത്. സമാധാനത്തിന്റെ ദൈവമേ, തന്റെ പുത്രന്റെ രക്തം വഴി ലോകത്തെ തന്നോട് അനുരഞ്ജിപ്പിച്ച അങ്ങയോട്, യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഇടയിൽ ജീവിക്കുന്ന ക്രൈസ്തവർക്കുവേണ്ടി ഇന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ദുഃഖത്താൽ വലയം ചെയ്യപ്പെടുമ്പോഴും അങ്ങയുടെ സൗമ്യമായ സാമീപ്യത്തിന്റെ നന്മയും വിശ്വാസത്തിൽ തങ്ങളുടെ സഹോദരീസഹോദരങ്ങളായിരിക്കുന്നവരുടെ പ്രാർത്ഥനകളും അവർക്ക് അന്യം വരാതിരിക്കട്ടെ. കാരണം, അങ്ങയിലൂടെയും, സഹോദര്യബന്ധങ്ങളാൽ ശക്തിപ്പെട്ടും ക്ഷമിക്കാനും മുന്നോട്ട് പോകാനും ഭിന്നതകളെ അതിജീവിക്കാനും നീതിയും കരുണയും തേടാനും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും വിത്തുകളും ചെറുതും വലുതുമായ പ്രവൃത്തികളിലൂടെ പ്രത്യാശയുടെ നിർമ്മാതാക്കളാകാൻ അവർക്കാകൂ. സമാധാനത്തിനായി പ്രവർത്തിക്കുന്നവരെ അനുഗ്രഹീതർ എന്ന് വിളിച്ച കർത്താവായ യേശുവേ, ഐക്യം അസാധ്യമെന്ന് തോന്നുന്ന ഇടങ്ങളിൽപ്പോലും ഞങ്ങളെ നിന്റെ സമാധാനത്തിന്റെ ഉപകരണങ്ങളാക്കൂ. ഏറ്റവും ഇരുണ്ട നിമിഷങ്ങളിലും പ്രത്യാശയുടെ ഉറവിടമായ പരിശുദ്ധാത്മാവേ, ബുദ്ധിമുട്ടനുഭവിക്കുന്നവരെ വിശ്വാസത്തിൽ പിന്താങ്ങുക, അവരുടെ പ്രത്യാശ ശക്തിപ്പെടുത്തുക. ഞങ്ങളെ നിസംഗതയിൽ വീഴാൻ അനുവദിക്കരുതേ, ആമേൻ. ഇംഗ്ലീഷ് ഭാഷയിലുള്ള വീഡിയോയിൽ, പാപ്പായുടെ ദൃശ്യങ്ങൾക്ക് പുറമെ, മധ്യപൂർവ്വദേശങ്ങളിലെ സംഘർഷഭരിതമേഖലകളിലെ ആക്രമണങ്ങളുടെയും, ദേവാലയങ്ങളിൽ പ്രാർത്ഥനയിലായിരിക്കുന്ന വിശ്വാസികളുടെയും, കാരുണ്യപ്രവർത്തനങ്ങളുടെയും ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-03-16:46:53.jpg
Keywords: ലെയോ

25920
Category: 18
Sub Category:
Heading: ഡിവൈനിൽ ക്രിസ്‌തുമസ് ഒരുക്ക ആന്തരികസൗഖ്യ ധ്യാനം
Content: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ക്രിസ്‌തുമസിനു ദൈവജനത്തെ ഒരുക്കുന്നതിന്റെ ഭാഗമായി 12നു രാവിലെ ഒന്‍പതുമുതൽ 14 വരെ പ്രത്യേക ആന്തരികസൗഖ്യ ധ്യാനം നടത്തുന്നതായി ഡയറക്‌ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു. ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്കു മാത്രമേ പ്രവേശനമുള്ളൂ. * ധ്യാനം ബുക്ക് ചെയ്യാൻ 9447785548.
Image: /content_image/India/India-2025-12-04-12:14:41.jpg
Keywords: ഡിവൈ

25921
Category: 18
Sub Category:
Heading: പുരോഹിതർ മിശിഹായോടുള്ള സ്നേഹത്താൽ പ്രചോദിതരായി സഭയെ പടുത്തുയർത്തേണ്ടവർ: മേജർ ആര്‍ച്ച് ബിഷപ്പ്
Content: കാക്കനാട്: സീറോമലബാർ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 2025 -26 വർഷത്തിൽ പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ. പ്രാദേശികമായ ചിന്തകൾക്കപ്പുറം സീറോമലബാർ സഭാംഗങ്ങളാണെന്നുള്ള സ്വത്വബോധം വൈദികരിൽ രൂപപ്പെടണമെന്നും, നമ്മുടെ പുരാതനമായ സഭ പൈതൃകത്തിൽ അറിവും അഭിമാനവുമുള്ളവരായി മാറണമെന്നും മേജർ ആർച്ചുബിഷപ് ഓർമ്മിപ്പിച്ചു. വിവിധ രൂപതകൾക്കും, സന്ന്യാസ സമൂഹങ്ങൾക്കുമായി തിരുപ്പട്ടം സ്വീകരിക്കുന്ന സീറോമലബാർ സഭാംഗങ്ങളായ 250 ഡീക്കന്മാരാണ് സഭാ ആസ്ഥാനത്തു ഒരുമിച്ചുകൂടിയതു. ഡിസംബർ മൂന്നിന് രാവിലെ 10 മണിക്ക് ആരംഭിച്ച പൊതുസമ്മേളനം, സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. ക്ലർജി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു സംസാരിച്ചു. പ്രശസ്ത ആത്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ ഫാ. ബോബി ജോസ് കട്ടിക്കാട് മുഖ്യ പ്രഭാഷണം നടത്തി. സഭാ കാര്യാലയത്തിന്റെ ചാൻസലർ വെരി റവ. ഡോ. എബ്രഹാം കാവിൽപുരയിടത്തിൽ, ക്ലെർജി കമ്മീഷൻ സെക്രട്ടറി റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവരും സംസാരിച്ചു. തുടർന്ന് മേജർ ആർച്ചുബിഷപ്പിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പണം നടന്നു. സീറോ മലബാർ സഭയിലെ വൈദികർക്കുവേണ്ടിയുള്ള കമ്മീഷന്റെ ആഭിമുഖ്യത്തിലായിരുന്നു ഡീക്കന്മാരുടെ സമ്മേളനം വിളിച്ചുചേർത്തത്.
Image: /content_image/India/India-2025-12-04-12:23:39.jpg
Keywords: തട്ടി

25922
Category: 1
Sub Category:
Heading: "മറന്നുപോയ മുഖങ്ങൾ"; പീഡിത ക്രൈസ്തവരെ കേന്ദ്രമാക്കിയുള്ള ചിത്ര പ്രദർശനം വാഷിംഗ്ടണില്‍
Content: വാഷിംഗ്ടൺ ഡി.സി: നൈജീരിയയിലും ഇറാഖിലും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ കേന്ദ്രമാക്കിയുള്ള ഫോട്ടോ പ്രദർശനം അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയില്‍ ആരംഭിച്ചു. വാഷിംഗ്ടൺ ഡി.സി.യിലെ സെന്റ് ജോൺ പോൾ II നാഷണൽ ദേവാലയത്തിൽ നടക്കുന്ന "മറന്നുപോയ മുഖങ്ങൾ" എന്ന ഫോട്ടോ പ്രദർശനം ഫെബ്രുവരി 8 വരെ നീളും. ഇറാഖിലും നൈജീരിയയിലും പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ സേവിക്കുന്നതിനായി വർഷങ്ങളോളം ചെലവഴിച്ച ഫ്രാൻസിസ്കൻ യൂണിവേഴ്സിറ്റി ഓഫ് സ്റ്റ്യൂബെൻവില്ലെയിലെ ദൈവശാസ്ത്ര പ്രൊഫസറും മതസ്വാതന്ത്ര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോ സ്റ്റീഫൻ റാഷെയും പകര്‍ത്തിയ ചിത്രങ്ങളാണ് പ്രധാനമായും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇറാഖി, നൈജീരിയൻ ക്രൈസ്തവരുടെ ദുരിതാവസ്ഥ കാണിക്കുന്ന ചിത്ര പ്രദര്‍ശനം ആളുകളുടെ ഹൃദയങ്ങളില്‍ തീപ്പൊരിയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരുവരും പറഞ്ഞു. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി (സിപിസി) പ്രഖ്യാപിക്കാനുള്ള തീരുമാനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലേ ഡിസംബർ 2ന് നൈറ്റ്സ് ഓഫ് കൊളംബസ് "പീഡിപ്പിക്കപ്പെട്ടവരെയും കുടിയിറക്കപ്പെട്ടവരെയും കാണുക: വിദഗ്ദ്ധർ അവരുടെ കഥകൾ പറയുന്നു" എന്ന തലക്കെട്ടിൽ ചർച്ച നടത്തിയിരിന്നു. നൈജീരിയയിലും ഇറാഖിലും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ ദുരിതാവസ്ഥയെ കുറിച്ച് ഫാ. ആറ്റ ബാർക്കിൻഡോയും ഫാ. കരം ഷമാഷയുമാണ് ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-04-14:42:59.jpg
Keywords: പീഡിത

25923
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ദുരവസ്ഥ ഉയർത്തിക്കാട്ടി യുഎസ് സന്ദർശനം നടത്താന്‍ ജെറുസലേം പാത്രിയാർക്കീസ്
Content: ഡെട്രോയിറ്റ്/ ജെറുസലേം: വിശുദ്ധ നാട്ടിൽ കഷ്ടപ്പെടുന്ന ക്രൈസ്തവരുടെ ദുരവസ്ഥ ഉയർത്തിക്കാട്ടി യുഎസ് സന്ദർശനം നടത്താന്‍ ജെറുസലേം പാത്രിയാർക്കീസ് പിയർബാറ്റിസ്റ്റ പിസബെല്ല. ഇന്നു ഡിസംബർ 4 മുതൽ ആരംഭിക്കുന്ന സന്ദര്‍ശനം 7 വരെ നീളും. ഡെട്രോയിറ്റ് അതിരൂപതയിലാണ് പ്രധാനമായും സന്ദര്‍ശനം നടത്തുക. പ്രാദേശിക അറബ് ക്രിസ്ത്യാനികളുമായി നടത്തിയ സംഭാഷണത്തിന് ശേഷമാണ് പാത്രിയർക്കീസിനെ ക്ഷണിച്ചതെന്ന് അതിരൂപതയുടെ വൈസ് ചാൻസലർ ഫാ. ആദം നൊവാക് വിശദീകരിച്ചു. വിശുദ്ധ നാട്ടിലെ പാത്രിയാര്‍ക്കീസിനെ സ്വീകരിക്കുന്നതിലൂടെ വിശുദ്ധ നാട്ടിൽ കഷ്ടപ്പെടുന്ന ക്രൈസ്തവ സഹോദരീസഹോദരന്മാരോടുള്ള അടുപ്പം പ്രകടിപ്പിക്കാൻ ശ്രമിക്കുമെന്ന് ഫാ. നൊവാക് പറഞ്ഞു. നാളെ ഡിസംബർ 5ന്, ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിനും വിശുദ്ധ നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനായി ഡെട്രോയിറ്റിലെ ആർച്ച് ബിഷപ്പ് എഡ്വേർഡ് വീസൺബർഗർ ഒരുക്കുന്ന അത്താഴ വിരുന്നിൽ കർദ്ദിനാൾ പിസബെല്ല സന്ദേശം നല്‍കും. സൈപ്രസ്, ഇസ്രായേൽ, ജോർദാൻ, പലസ്തീൻ എന്നിവിടങ്ങളിലെ ലാറ്റിൻ, മെൽക്കൈറ്റ് കത്തോലിക്കരുടെ മേല്‍ അധികാരമുള്ള സഭാതലവനാണ് പാത്രിയാര്‍ക്കീസ് പിസബെല്ല. വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ദയനീയ സ്ഥിതി മനസിലാക്കുന്നതിലൂടെ ആളുകള്‍ക്ക് തുറവിയോടെ ജനതയെ ചേര്‍ത്തുപിടിക്കാന്‍ കഴിയുമെന്ന് ഡെട്രോയിറ്റ് ആര്‍ച്ച് ബിഷപ്പ് വീസൺബർഗർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഒക്ടോബറിൽ, ഗാസയെ സഹായിക്കാനുള്ള ആർച്ച് ബിഷപ്പിന്റെ ആഹ്വാനത്തോട് അതിരൂപതയിലെ കത്തോലിക്കർ ഉദാരമായി പ്രതികരിച്ചിരിന്നു. രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി 462,000 ഡോളറിലധികം തുകയുടെ സംഭാവനയാണ് അതിരൂപത നൽകിയത്. ഡെട്രോയിറ്റ് അതിരൂപതയിൽ എട്ട് കൽദായ ഇടവകകളുണ്ടെന്നും ഇറാഖില്‍ വർഷങ്ങളോളം യുദ്ധത്തിലും സംഘർഷത്തിലും ദുരിതമനുഭവിച്ച കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഈ സന്ദർശനം പ്രാധാന്യമർഹിക്കുന്നതാണെന്നും ഫാ. ഷമ്മാമി പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-04-16:54:57.jpg
Keywords: ജെറുസ

25924
Category: 1
Sub Category:
Heading: കാമറൂണിൽ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ വൈദികന് മോചനം
Content: യൗണ്ടെ: നവംബർ 15ന് തെക്കുപടിഞ്ഞാറൻ കാമറൂണിൽ തട്ടിക്കൊണ്ടുപോയ ബാബെസിയിലെ ഇടവക വികാരിയ്ക്കു മോചനം. ഫാ. ജോൺ ബെരിൻയുയ് ടാറ്റ എന്ന വൈദികനാണ് മോചനം ലഭിച്ചിരിക്കുന്നത്. നവംബർ 26നുള്ളില്‍ വൈദികനെ അധികാരികള്‍ മോചിപ്പിച്ചില്ലെങ്കിൽ മേഖലയിലെ കത്തോലിക്കാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന് ബമെൻഡയിലെ ആർച്ച് ബിഷപ്പ് ആൻഡ്രൂ എൻകിയ ഫ്യൂന്യ വ്യക്തമാക്കിയിരിന്നു. നിശ്ചയിച്ച സമയപരിധിക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഡിസംബർ 2ന് അദ്ദേഹത്തിന്റെ മോചനം. കഴിഞ്ഞ ആഴ്ച, അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് അതിരൂപത മാർച്ച് സംഘടിപ്പിച്ചിരിന്നു. നവംബർ 15ന് വിശുദ്ധ കുർബാന അര്‍പ്പണത്തിന് ശേഷം എൻഡോപ്പ് സർവകലാശാലയിലെ പാക്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിനായി പോകുമ്പോള്‍ ഫാ. ജോണിനെയും മറ്റൊരു വൈദികനെയും തട്ടിക്കൊണ്ടുപോകുകയായിരിന്നു. രണ്ട് വൈദികരെയും അംബാസോണിയയിൽ നിന്നുള്ള വിഘടനവാദികളായ ആയുധധാരികളാണ് തട്ടിക്കൊണ്ടുപോയത്. നവംബർ 18ന് നാല് വൈദികരെയും ഒരു അല്‍മായനെയും അക്രമികള്‍ പിടികൂടിയിരിന്നു. വൈകാതെ നവംബർ 20ന് മറ്റ് വൈദികരെ വിട്ടയച്ചെങ്കിലും ഫാ. ജോൺ തടവുകാരുടെ കൈകളിൽ തുടരുകയായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-04-18:42:48.jpg
Keywords: കാമറൂ

25925
Category: 18
Sub Category:
Heading: ക്രിസ്തുമസിന് ഈശോയുടെ മനുഷ്യാവതാര സന്ദേശയാത്ര നടത്താന്‍ ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശേരി: ഈശോയുടെ മനുഷ്യാവതാത്തിന്റെ ജൂബിലി സമാപനമായി മീഡിയ വില്ലേജിന്റെ സഹകരണത്തോടെ ചങ്ങനാശേരി അതിരൂപത വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷം 27ന് സംഘടിപ്പിക്കുന്നു. കുടുംബ കൂട്ടായ്‌മ, ഫാമിലി അപ്പസ്‌തോലേറ്റ്, യുവദീപ്‌തി-എസ്എംവൈഎം, സൺഡേ സ്കൂൾ എന്നീ സംഘടനകളുടെയും ചങ്ങനാശേരി, തുരുത്തി, തൃക്കൊടിത്താനം, കുറുമ്പനാടം ഫൊറോനകളുടെയും നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ. 27ന് വൈകുന്നേരം അഞ്ചിന് ആർച്ച്ബിഷപ് ഹൗസിൽനിന്ന് എസ്‌ബി കോളജിലേക്ക് മനുഷ്യാവതാര സന്ദേശയാത്ര നടത്തും. ഈശോയുടെ തിരു പ്പിറവിയെ ഓർമപ്പെടുത്തുന്ന വിവിധ വേഷവിധാനങ്ങളോടെ വിശ്വാസികൾ യാത്രയിൽ സംബന്ധിക്കുന്നുവെന്നത് ക്രിസ്‌തുമസ് ആഘോഷത്തെ വ്യത്യസ്തമാക്കും. സന്ദേശയാത്രയുടെ ലോഗോ ആർച്ച്ബിഷപ്‌സ് ഹൗസിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, വികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ടിന് നൽകി പ്രകാശനം ചെയ്‌തു. മീഡിയ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഫാ. ജോഫി പുതുപ്പറമ്പിൽ, ജോസുകുട്ടി കുട്ടം പേരൂർ എന്നിവർ പ്രസംഗിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2025-12-05-12:27:58.jpg
Keywords: ചങ്ങനാശേരി

25926
Category: 1
Sub Category:
Heading: “യുക്രൈന് വേണ്ടി ഒരു ത്യാഗം ചെയ്യൂ”: ഉപവാസ പ്രാർത്ഥനയ്ക്കു ആഹ്വാനവുമായി യുക്രൈന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്
Content: കീവ്: സമാധാനം പുലരുവാന്‍ യുക്രൈനു വേണ്ടി ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി യുക്രൈന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ (യു.ജി.സി.സി) തലവന്‍ മേജര്‍ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്. നവംബർ 30ന്, ലിവിവിലെ സെന്റ് ക്ലെമന്റ് ഷെപ്റ്റിറ്റ്സ്കി പള്ളിയിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമാണ്, യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പിതാവും തലവനുമായ സ്വിയാറ്റോസ്ലാവ്, സമാധാനത്തിനായി തീവ്രമായ പ്രാർത്ഥനയ്ക്കും ഉപവാസത്തിനും വേണ്ടി ആഹ്വാനം നടത്തിയത്. കഴിഞ്ഞ ദിവസം സമാപിച്ച യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ സിനഡില്‍ ഉപവാസ പ്രാര്‍ത്ഥനയ്ക്കു മെത്രാന്‍മാര്‍ സംയുക്ത തീരുമാനമെടുത്തിരിന്നു. യുദ്ധത്തിന്റെ നിലവിലെ ഘട്ടം അപകടകരമായി മാറിയിരിക്കുന്നുവെന്നു ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഊന്നിപ്പറഞ്ഞു. അതിനാൽ ക്രിസ്തുമസിനു മുന്‍പായി ഉപവാസ വേളയിൽ തങ്ങളുടെ മാതൃരാജ്യത്തിനായി പ്രാർത്ഥനകൾ അർപ്പിക്കാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. സൈവ് ടിവി വഴി എല്ലാ ദിവസവും രാത്രി 8 മണിക്ക് ജപമാല പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുക്രൈനിലെ വിവിധ രൂപതകള്‍ക്ക് ഉപവാസ പ്രാര്‍ത്ഥനാദിനം നടത്തേണ്ട ദിവസങ്ങളെ സംബന്ധിച്ചു നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നാലു വർഷമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകളിൽ അധിനിവേശ പ്രദേശങ്ങളുടെ കാര്യമായിരിക്കും ഏറ്റവും വലിയ വെല്ലുവിളിയെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അടുത്തിടെ വ്യക്തമാക്കിയിരിന്നു. അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 28 ഇന സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച നടന്നുവരികയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-05-13:30:13.jpg
Keywords: യുക്രൈ

25927
Category: 1
Sub Category:
Heading: ഭീതിയൊഴിയാതെ നൈജീരിയ; വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി
Content: അബൂജ: ക്രൈസ്തവ കൂട്ടക്കൊലകളിലൂടെയും വൈദികരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളിലൂടെയും കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയായില്‍ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. ഡിസംബർ 2ന് രാവിലെ പതിനൊന്നാരയോടെ റൂമിയിലെ സെന്റ് പീറ്റേഴ്‌സ് ഇടവക റെക്ടറിയിൽ നിന്നാണ് ഫാ. ഇമ്മാനുവൽ എസേമ എന്ന വൈദികനെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. ചാൻസലർ ഫാ. ഇസെക് അഗസ്റ്റിനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വൈദികന്റെ മോചനത്തിനായി വിശ്വാസികളോട് പ്രാർത്ഥിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുണ സംസ്ഥാനത്താണ് സാരിയ സ്ഥിതി ചെയ്യുന്നത്. നൈജീരിയയിൽ മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകലുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. നൈജീരിയായുടെ വിവിധ സംസ്ഥാനങ്ങളിൽ തട്ടിക്കൊണ്ടുപോകലുകളും ആക്രമണങ്ങളും വ്യാപിച്ചുകൊണ്ടിരിക്കുന്നതില്‍ ജനം വലിയ ഭീതിയിലാണ് കഴിയുന്നത്. 76 ദിവസത്തിനിടെ നൈജീരിയയിൽ നൂറിലധികം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും 120 പേരെ ഇസ്ളാമിക ഗ്രൂപ്പുകൾ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (ഇന്റർ സൊസൈറ്റി) കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. നൈജീരിയയിലെ തെക്കൻ കടൂണ സംസ്ഥാനത്തെ ഇസ്ലാമിക ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയ കുപ്രസിദ്ധമായ റിജാന വനത്തിൽ നൂറുകണക്കിന് ക്രൈസ്തവര്‍ ബന്ദികളായി കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-05-15:42:32.jpg
Keywords: നൈജീ