Contents

Displaying 25501-25510 of 26061 results.
Content: 25958
Category: 18
Sub Category:
Heading: ബിഷപ്പ് ഐറേനിയോസ് കെ‌സി‌ബി‌സി വൈസ് പ്രസിഡന്‍റ്; മാർ തോമസ് തറയില്‍ ജനറല്‍ സെക്രട്ടറി
Content: കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിക്ക് പുതിയ നേതൃത്വം. പത്തനംതിട്ട മലങ്കര രൂപത ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസിനെ വൈസ്പ്രസിഡൻ്റായും, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിനെ സെക്രട്ടറി ജനറലായും കെസിബിസി സമ്മേളനം തെരഞ്ഞെടുത്തു. നേരത്തെ കോഴിക്കോട് രൂപത മെത്രാപ്പോലീത്തയും കേരള റീജിണൽ ലത്തീൻ കത്തോലിക്കാസഭയുടെ പ്രസിഡൻറുമായ ആർച്ചുബിഷപ് ഡോ. വർഗീസ് ചക്കാലക്കലിനെ കെസിബിസി പ്രസിഡന്റായി തെരഞ്ഞെടുത്തിരിന്നു. മൂന്നു വർഷം കേരള കത്തോലിക്കാസഭയെ നയിച്ച പ്രസിഡൻ്റ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവായ്ക്കും, വൈസ് പ്രസിഡൻ്റ് ബിഷപ്പ് മാർ പോളി കണ്ണുക്കാടനും, സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്‌സ് വടക്കും തലയ്ക്കും പൊതുയോഗം നന്ദി അർപ്പിച്ചു.
Image: /content_image/India/India-2025-12-13-12:40:25.jpg
Keywords: കെ‌സി‌ബി‌സി
Content: 25959
Category: 18
Sub Category:
Heading: കെസിബിസി പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങൾക്കു സമാപനം
Content: കൊച്ചി: കെസിബിസിയുടെ നേതൃത്വത്തിൽ നടന്ന പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങൾക്കു സമാപനം. പാലാരിവട്ടം പിഒസിയിൽ ഇന്നലെ നടന്ന സമാപനാഘോഷങ്ങളിൽ കേരളത്തിലെ 32 രൂപതകളിൽനിന്നുള്ള വൈദികർ, സന്യാസിനികൾ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു. സമൂഹബലിയിൽ കെസിബിസിയുടെ പുതിയ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു. കെസിബിസിയിലെ മെത്രാന്മാരും വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും വൈദികരും സഹകാർമികരായി. കഴിഞ്ഞ വർഷങ്ങളിലെ ദൈവാനു ഗ്രഹങ്ങൾ സ്മരിക്കുകയും സഭയുടെ സുവിശേഷ ദൗത്യത്തിന് പുതുക്കിയ പ്രതിജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. സഭയുടെ ഐക്യം, ദൗത്യബോധം, സുവിശേഷ മൂല്യങ്ങൾ എന്നിവ സമൂഹത്തിൽ സാക്ഷ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം പ്രധാനമാണെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സന്ദേശത്തിൽ പറഞ്ഞു. കേരളസഭയുടെ അനുഗ്രഹപാരമ്പര്യത്തോടും സുവിശേഷവത്കരണത്തോടും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളോടുമുള്ള പ്രതിബദ്ധതയെയും ശക്തമായി ഓർമപ്പെടുത്തുന്നതാണ് ജൂബിലിയെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പുമാരായ മാർ പോളി കണ്ണൂക്കാടൻ, ഡോ. അലക്‌സ് വടക്കുംതല എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-12-13-12:46:40.jpg
Keywords: കെസിബിസി
Content: 25960
Category: 1
Sub Category:
Heading: ഗ്വാഡലൂപ്പ പ്രത്യക്ഷീകരണ തിരുനാളിനോട് അനുബന്ധിച്ച് ദിവ്യബലിയർപ്പണം
Content: ചരിത്ര പ്രസിദ്ധമായ ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണ തിരുനാളിനോട് അനുബന്ധിച്ച് ഇന്നലെ (ഡിസംബർ 12 വെള്ളിയാഴ്ച ) വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ പാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയർപ്പണം ഒരു മിനിറ്റിൽ കാണാം. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Freel%2F2327012184471804%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p>
Image: /content_image/News/News-2025-12-13-20:11:44.jpg
Keywords: ഗ്വാഡ
Content: 25961
Category: 1
Sub Category:
Heading: ക്രൂശിക്കപ്പെട്ട തവള; വിയന്നായിലെ അവഹേളന പ്രദര്‍ശനത്തിനെതിരെ വിശ്വാസികളുടെ പ്രാര്‍ത്ഥനാറാലി
Content: വിയന്ന: കലാകാരന്മാർക്കുള്ള സാംസ്കാരിക കേന്ദ്രമായ വിയന്ന കുൻസ്റ്റ്ലെർഹൗസ് വെറൈനിഗുങ്ങില്‍ ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച് നടന്ന പ്രദര്‍ശനത്തിനെതിരെ പ്രാർത്ഥനാ റാലി. കന്യകാമറിയത്തെ ട്രാൻസ്‌ജെൻഡർ സ്ത്രീയായും ഈശോയുടെ കുരിശു മരണത്തെ അവഹേളിച്ച് ക്രൂശിക്കപ്പെട്ട തവളയും ചിത്രീകരിച്ച "Du sollst dir ein Bild machen" എന്ന പ്രദർശനത്തിന് പിന്നാലെയാണ് പ്രാർത്ഥനാ റാലി സംഘടിപ്പിച്ചത്. കത്തോലിക്കാ വിശ്വാസത്തിനെതിരായ ആക്രമണമാണ് നടന്നതെന്നും ഈ പശ്ചാത്തലത്തിലാണ് പ്രാർത്ഥനാ റാലി സംഘടിപ്പിച്ചതെന്നും സംഘാടകര്‍ പറഞ്ഞു. ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിക്കുന്ന ഓസ്ട്രിയൻ സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ട്രഡീഷൻ, ഫാമിലി, & പ്രൈവറ്റ് പ്രോപ്പർട്ടി (TFP) സംഘടന സംഘടിപ്പിച്ച ജപമാല റാലിയിൽ ദൈവനിന്ദ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡുകളും വഹിച്ചിരിന്നു. കത്തോലിക്ക വിശ്വാസത്തിന്റെ ഹൃദയത്തെ തകര്‍ക്കുന്ന മ്ലേച്ഛമായ ചിത്രീകരണങ്ങളാണ് പരിപാടിയില്‍ ഉണ്ടായിരിന്നതെന്നും സംഘാടകര്‍ ചൂണ്ടിക്കാട്ടി. സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ട്രഡീഷൻ, ഫാമിലി, & പ്രൈവറ്റ് പ്രോപ്പർട്ടി അമേരിക്കയുടെ പിന്തുണയോടെ അന്താരാഷ്ട്ര തലത്തിൽ ക്യാംപെയിന്‍ ആരംഭിച്ച് പരിപാടി നിര്‍ത്തലാക്കുവാനുള്ള നീക്കത്തിലാണ് വിശ്വാസികള്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-13-20:17:48.jpg
Keywords: അവഹേള
Content: 25962
Category: 18
Sub Category:
Heading: ദളിത് ക്രൈസ്‌തവരോടു തുടരുന്ന വിവേചനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കെ‌സി‌ബി‌സി
Content: കൊച്ചി: ദളിത് ക്രൈസ്‌തവരോടു തുടരുന്ന വിവേചനത്തിലും അനീതിയിലും ആശങ്ക പ്രകടിപ്പിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതി. വിദ്യാഭ്യാസമേഖലയിൽ ന്യൂനപക്ഷാവകാശങ്ങൾ തുടർച്ചയായി ലംഘിക്കപ്പെടുന്നതിനെതിരേ നിയമപോരാട്ടങ്ങൾ തുടരുമെന്ന് കെസിബിസി വ്യക്തമാക്കി. വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിനും ഉറപ്പാക്കുന്നതിനുമുള്ള നടപടികളോടു സഹകരിക്കാനും പാലാരിവട്ടം പിഒസിയിൽ നടന്ന ദ്വിദിന കെസിബിസി സമ്മേളനം തീരുമാനിച്ചു. രാജ്യത്തു ദളിത് ക്രൈസ്‌തവരോടു തുടരുന്ന വിവേചനത്തിലും അനീതിയിലും സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. ബൈബിൾ കൊണ്ടുനടക്കുന്നതും പ്രഘോഷിക്കുന്നതും കുറ്റകരമല്ലെന്ന് അടുത്തിടെ കോടതി നടത്തിയ നിരീക്ഷണം സ്വാഗതാർഹമാണ്. തീരദേശത്തെയും മലയോരത്തെയും ഉൾ പ്പെടെ വിവിധ വിഭാഗങ്ങളുടെ ജനകീയ പ്രശ്‌നങ്ങളിലെ പരിഹാരശ്രമങ്ങളെ സജീവമായി പിന്തുണയ്ക്കും. സഭയുടെ അടിസ്ഥാനദൗത്യം കൂടുതൽ ഐക്യത്തോടും തീക്ഷ്‌ണതയോടും പ്രതിജ്ഞാബദ്ധതയോടും കൂടെ നിറവേറ്റും. യുവജന, വിദ്യാഭ്യാസ ശുശ്രൂഷകളെയും തൊഴിലാളിക്ഷേമ പ്രവർത്തനങ്ങളെയും കുറിച്ച് ഗൗരവമായ ചർച്ചകളും തീരുമാനങ്ങളും സമ്മേളനത്തിലുണ്ടായിരുന്നു. കെസിബിസിയുടെ വിവിധ കമ്മീഷനുകൾക്കും ഡിപ്പാർട്ട്മെൻ്റുകൾക്കും പുതിയ ചെയർമാൻമാരെ തെരഞ്ഞെടുത്തതായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2025-12-15-10:41:26.jpg
Keywords: കെ‌സി‌ബി‌സി
Content: 25963
Category: 18
Sub Category:
Heading: ദൈവീക സ്നേഹത്തിൽ ജീവിക്കാനുള്ള പ്രചോദനമാണ് ഓരോ ക്രിസ്‌തുമസും: കർദ്ദിനാൾ ബസേലിയോസ് ബാവ
Content: തിരുവനന്തപുരം: ദൈവീക സ്നേഹത്തിൽ ജീവിക്കാനുള്ള പ്രചോദനമാണ് ഓരോ ക്രിസ്‌തുമസുമെന്നു മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. തിരുവനന്തപുരം ജില്ലയിലെ വിവിധ സഭകളുടെ ഐക്യ കൂട്ടായ്മയായ യൂണൈറ്റഡ് ക്രിസ്‌ത്യൻ മൂവ്മെൻ്റിൻ്റെ (യുസിഎം) 75-ാമത് ഐക്യ ക്രിസ്‌തുമസ് ആഘോഷ ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യചരിത്രത്തിൽ ദൈവത്തിൻ്റെ വലിയ ഇടപെടലാണ് ക്രിസ്‌തുമസെന്നും യുസിഎം രക്ഷാധികാരി കൂടിയായ അദ്ദേഹം പറഞ്ഞു. കവടിയാർ സാൽവേഷൻ ആർമി ദേവാലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണറ്റഡ് ക്രിസ്‌ത്യൻ മൂവ്‌മെൻ്റിൻ്റെ 75-ാമത് ഐക്യ ക്രിസ്മസ് ആ ഘോഷവും പ്ലാറ്റിനം ജൂബിലി വർഷാചരണത്തിൻ്റെ ഉദ്ഘാടനവും മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. രാഷ്ട്ര പുരോഗതിയിൽ ക്രൈസ്തവരുടെ പങ്ക് ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സാൽവേഷൻ ആർമി സംസ്ഥാന അധ്യക്ഷൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ ക്രിസ്‌തുമസ് സന്ദേശം നൽകി. യുസിഎം പ്രസിഡൻ്റ് ബെയ്‌സി സഖറി യ, പ്രോഗ്രാം ചെയർമാൻ ഷെവലിയർ ഡോ. കോശി എം. ജോർജ്, സാൽവേഷൻ ആർമി കോർ ഓഫീസർ മേജർ വി.എസ്. മോൻസി, റവ. എൻ. അജി, റവ. ഡബ്ലിയൂ. ലിവിങ്സ്റ്റൺ, എം.ജി. ജയിംസ്, മോളി സ്റ്റാൻലി, സിൽഡ മോൻസി, സെക്രട്ടറി ബിജു ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു. ഐ ക്യ ക്രിസ്‌മസ് ആഘോഷ ചടങ്ങിൽ ജില്ലയിലെ 16 ക്വയർ ടീമുകൾ ക്രിസ്‌മസ് കാരൾ ഗാനങ്ങൾ ആലപിച്ചു. പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം, ജീവകാരുണ്യ ധനസഹായ വിതരണം, ഇൻ്റർ സ്‌കൂൾ - ഇൻ്റർ ചർച്ച് കലാമത്സര വിജയികൾക്ക് സമ്മാനദാനം എന്നിവയും ഉണ്ടായിരുന്നു. പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം, ജീവകാരുണ്യ ധനസഹായ വിതരണം, ഇൻ്റർ സ്‌കൂൾ - ഇൻ്റർ ചർച്ച് കലാമത്സര വിജയികൾക്ക് സമ്മാനദാനം എന്നിവയും ഉണ്ടായിരുന്നു. ഭാഗ്യസ്മരണാർഹനായ ആർച്ച് ബിഷപ്പ് ബെനഡിക്‌ട് മാർ ഗ്രിഗോറിയോസിൻ്റെ നേതൃത്വത്തിൽ എല്ലാവർഷവും സംയുക്ത ക്രിസ്‌തുമസ് ആഘോഷം നടത്തുന്നതിനായി 1951-ൽ രൂപീകരിച്ച യുണൈറ്റഡ് ക്രിസ്‌മസ് സെലിബ്രേഷൻ കമ്മിറ്റി 1991-ൽ യുണൈറ്റഡ് ക്രിസ്‌ത്യൻ മൂവ്മെന്റ് എന്ന പേരിൽ പുനഃസംഘടിപ്പിച്ച് പ്രവർത്തനം തുടരുകയായിരുന്നുവെന്നും ജൂബിലിയോടനുബന്ധിച്ചു നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും പ്രോഗ്രാം ചെയർമാൻകൂടിയായ ഡോ.കോശി എം. ജോർജ് അറിയിച്ചു.
Image: /content_image/India/India-2025-12-15-10:59:49.jpg
Keywords: ക്രിസ്‌തുമ
Content: 25964
Category: 1
Sub Category:
Heading: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് സീറോ മലബാര്‍ സഭ മേജർ ആര്‍ച്ച് ബിഷപ്പ്
Content: റോം: യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന് നേതൃത്വം നൽകി. സീറോമലബാർ മെത്രാൻ സിനഡിന്റെ സെക്രട്ടറി ആർച്ച്‌ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, യൂറോപ്പിലെ സീറോമലബാർ വിശ്വാസികൾക്കായുള്ള അപ്പോസ്തോലിക് വിസിസ്റ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരും വൈദികരും സമർപ്പിതരും നൂറുകണക്കിന് വിശ്വാസികളും ഈ തീർത്ഥാടനത്തിൽ മേജർ ആർച്ചുബിഷപ്പിനെ അനുഗമിച്ചു. സാർവത്രികസഭയോടും പ്രത്യേകിച്ച്, വിശുദ്ധ പത്രോസിന്റെ സിംഹാസനത്തോടുമുള്ള സഭാത്മക ഐക്യത്തിന്റെ പ്രകാശനമായിരുന്നു ഈ തീർത്ഥാടനം. പ്രാര്‍ത്ഥനയോട് കൂടി മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ കവാടത്തിലൂടെ പ്രവേശിച്ചു തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന സീറോമലബാർ വിശ്വാസികൾക്കായി ദൈവത്തിന്റെ സമൃദ്ധമായ കരുണയും കൃപയും അപേക്ഷിച്ചു. ആത്മീയ നവീകരണത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായ ഈ തീർത്ഥാടനം, ജൂബിലി വർഷത്തിലെ ഒരു അവിസ്മരണീയ നിമിഷമായി മാറി. തീർത്ഥാടനത്തെ തുടർന്ന്, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ മേജർ ആർച്ചുബിഷപ്പ് പരിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ആർച്ച്‌ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ സഹ കാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബാനയർപ്പണം സീറോമലബാർ സഭയുടെ സമ്പന്നമായ ആരാധനാക്രമ -ആത്മീയ പാരമ്പര്യത്തിന്റെ ശക്തമായ സാക്ഷ്യമായി മാറി. നന്ദിയുടെയും ആരാധനയുടെയും സുവിശേഷ ദൗത്യത്തോടുള്ള പ്രതിബദ്ധതയുടെയും അരൂപിയിൽ വിശ്വാസികളെ ഒരുമിപ്പിച്ച ഒരു മഹത്തായ അനുഭവമായിരുന്നു വത്തിക്കാനിൽ നടന്ന ജൂബിലി തീർത്ഥാടനമെന്ന് സഭ പ്രത്യാശ പ്രകടിപ്പിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-15-11:06:43.jpg
Keywords: സീറോ
Content: 25965
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച 174 വിശ്വാസികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
Content: മാഡ്രിഡ്/ പാരീസ്: ഫ്രാൻസിലും സ്പെയിനിലും നാസികളുടെ ക്രൂരവാഴ്ചയ്ക്കിടെ ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച 174 വിശ്വാസികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഡിസംബർ 13 ശനിയാഴ്ച, പാരീസിലെ നോട്രഡാം കത്തീഡ്രലിലും സ്‌പെയിനിലെ ജെയ്ൻ കത്തീഡ്രലിലും നടന്ന തിരുക്കര്‍മ്മങ്ങളുടെ മധ്യേയാണ് പീഡനങ്ങളുടെ നടുവിലും ക്രിസ്തുവിനോട് വിശ്വസ്തത പുലർത്താൻ ജീവൻ നൽകിയ ദൈവദാസന്മാരെ വാഴ്ത്തപ്പെട്ട നിരയിലേക്ക് തിരുസഭ ഉയര്‍ത്തിയത്. സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ ക്രിസ്തു വിശ്വാസത്തെ പ്രതി മരണം വരിച്ച 124 രക്തസാക്ഷികളെ വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രിഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമരാരോ മുഖ്യകാര്‍മ്മികനായ വിശുദ്ധ കുര്‍ബാന മദ്ധ്യേ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. "ക്രിസ്തുവിന്റെ സ്നേഹത്തിനുവേണ്ടി" ആത്യന്തിക ത്യാഗം ചെയ്തവരാണ് ഈ രക്തസാക്ഷികളെന്നും അവരുടെ മാതൃക ഇന്നും സമൂഹത്തിന്റെ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി തുടരുകയാണെന്നും കർദ്ദിനാൾ മാർസെല്ലോ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം, പാരീസിലെ നോട്രഡാം കത്തീഡ്രലിൽ, ലക്സംബർഗിലെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ ജീൻ-ക്ലോഡ് ഹോളറിച്ചിന്റെ ആഭിമുഖ്യത്തിലാണ് രണ്ടാമത്തെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന കര്‍മ്മം നടന്നത്. ഫ്രാൻസിൽ നടന്ന ഏറ്റവും വലിയ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനമായിരുന്നു ഇത്. രൂപത വൈദികനായ ഫാ. റെയ്മണ്ട് കെയ്‌റെ, ഓർഡർ ഓഫ് ഫ്രിയേഴ്‌സ് മൈനറിലെ സന്യാസിയായ ജെറാർഡ്-മാർട്ടിൻ സെൻഡ്രിയർ, സെമിനാരി വിദ്യാര്‍ത്ഥി റോജർ വല്ലീ, 46 വിശ്വാസികള്‍ എന്നിവരെ ദിവ്യബലിയ്ക്കിടെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. കത്തോലിക്ക വിശ്വാസ പ്രഘോഷണത്തിന് ഹിറ്റ്‌ലർ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ മരണമടഞ്ഞവരാണ് വിശുദ്ധ പദവിയ്ക്കരികെ എത്തിയിരിക്കുന്നത്. ഹിറ്റ് ലര്‍ നിർബന്ധിത തൊഴിൽ സേവനത്തിനായി തെരഞ്ഞെടുത്ത യുവാക്കൾക്ക് ആത്മീയ സഹായം നൽകുന്നതിനായി ഫ്രഞ്ച് ബിഷപ്പുമാർ രഹസ്യമായി രൂപം നല്‍കിയ "മിഷൻ സെന്റ് പോൾ" സംഘടനയുടെ ഭാഗമായി സേവനം ചെയ്തവരായിരിന്നു ഇവര്‍. വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന തിരുക്കര്‍മ്മങ്ങളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-15-14:59:21.jpg
Keywords: രക്തസാ
Content: 25966
Category: 9
Sub Category:
Heading: ക്രിസ്തുമസ് ഒരുക്ക ഓണ്‍ലൈന്‍ ധ്യാനം നാളെ മുതല്‍
Content: എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്രിസ്തുമസ് ഒരുക്ക ഓൺലൈൻ ധ്യാനം നാളെ ഡിസംബർ 16 മുതല്‍ 18 വരെ നടക്കും. Zoom & Youtube വഴിയാണ് ഈ ലൈവ് ശുശ്രൂഷകൾ നയിക്കപ്പെടുന്നത്. ശാലോം ഉള്‍പ്പെടെയുള്ള നിരവധി ആത്മീയ ചാനലുകളിലൂടെയും നിരവധി ധ്യാനവേദികളിലൂടെയും വചനം പങ്കുവയ്ക്കുന്ന പ്രശസ്ത വചന പ്രഘോഷകനായ ഫാ. ജിസൺ പോൾ വേങ്ങശേരിയാണ് ധ്യാനം നയിക്കുക. ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 മണിവരെയാണ് ധ്യാനം. ജപമാല, വചന സന്ദേശം, സൗഖ്യ-വിടുതൽ ശുശ്രൂഷ എന്നിവ ഉൾപെടുത്തിരിക്കുന്ന ധ്യാനത്തിലേക്ക് ക്രിസ്തുമസ് ഒരു പുതിയ അനുഭവമാകുവാൻ ഏവരെയും ക്ഷണിക്കുന്നതായും എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി അറിയിച്ചു. ➤ #{green->none->b-> Join Zoom Meeting: ‍}# {{ https://us02web.zoom.us/j/7482567296?pwd=JoghMZL6xy58mIqWJQy33C2meF0Ki5.1 -> https://us02web.zoom.us/j/7482567296?pwd=JoghMZL6xy58mIqWJQy33C2meF0Ki5.1 }} Meeting ID: 748 256 7296 Passcode: 1010 ➤ {{ Youtube LIVE Link: -> https://www.youtube.com/@EphphathaGlobalMinistry}}
Image: /content_image/Events/Events-2025-12-15-16:33:22.jpg
Keywords: ധ്യാന
Content: 25967
Category: 1
Sub Category:
Heading: ഗ്വാഡലൂപ്പയിലെ മരിയന്‍ തിരുനാളിന് രണ്ടു ദിവസത്തിനിടെ എത്തിയത് 12.8 ദശലക്ഷം തീര്‍ത്ഥാടകര്‍
Content: മെക്സിക്കോ സിറ്റി: ദൈവമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ മെക്സിക്കോയിലെ ഗ്വാഡലൂപ്പയില്‍ തിരുനാളിനോട് അനുബന്ധിച്ച് തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയത് 12.8 ദശലക്ഷം വിശ്വാസികള്‍. ഡിസംബർ 11നും 12നും ഇടയിൽ ഒരു കോടി 80 ലക്ഷം ആളുകൾ ദേവാലയം സന്ദർശിച്ചുവെന്ന് പ്രാദേശിക അധികാരികളാണ് വ്യക്തമാക്കിയിരിക്കുന്നത്. ടെപിയാക് കുന്ന് വീണ്ടും മെക്സിക്കോയുടെ ഗുരുത്വാകർഷണ കേന്ദ്രമായി മാറുകയായിരിന്നുവെന്നും ദശലക്ഷക്കണക്കിന് തീർത്ഥാടകർ മെക്സിക്കോ നഗരത്തിന്റെ വടക്കേ അറ്റത്ത് ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ വാർഷികം ആഘോഷിക്കുന്നതിനായി ഗ്വാഡലൂപ്പിലെ ഔവർ ലേഡി ബസിലിക്കയിൽ ഒത്തുചേരുകയായിരിന്നുവെന്നും അധികാരികള്‍ വെളിപ്പെടുത്തി. 2024-ലെ തീര്‍ത്ഥാടകരുടെ എണ്ണത്തെ മറികടന്നാണ് ഇത്തവണ റെക്കോര്‍ഡ് ഇട്ടിരിക്കുന്നതെന്ന് സഭാനേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം തിരുനാളിനോട് അനുബന്ധിച്ച് ഒന്നരക്കോടി വിശ്വാസികളാണ് തീര്‍ത്ഥാടനം നടത്തിയത്. മെഡിക്കൽ സംഘങ്ങൾ, പൊതു ക്രമസമാധാന പരിപാലനത്തിന് പതിനായിരകണക്കിന് സുരക്ഷ ജീവനക്കാര്‍ ഉള്‍പ്പെടെ വലിയ സജ്ജീകരണം തീര്‍ത്ഥാടന കേന്ദ്ര പരിസരങ്ങളില്‍ ക്രമീകരിച്ചിരിന്നു. 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് ദൈവമാതാവ് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെ ആഗോള ശ്രദ്ധ നേടിയ കേന്ദ്രമാണ് ഗ്വാഡലൂപ്പ. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ അനേകം പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിന്നു. ‘മെക്‌സിക്കോയുടെ റാണി’, ‘ലാറ്റിനമേരിക്കയുടെ രാജ്ഞി’, ‘ഗര്‍ഭസ്ഥശിശുക്കളുടെ സംരക്ഷക’ എന്നീ വിശേഷണങ്ങളിലൂടെയും ഗ്വാഡലൂപ്പ മാതാവ് അറിയപ്പെടുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-15-17:18:27.jpg
Keywords: ഗ്വാഡ