Contents
Displaying 25511-25520 of 26060 results.
Content:
25968
Category: 1
Sub Category:
Heading: പുൽക്കൂട് നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ആവശ്യകത ഓർമ്മിപ്പിക്കുന്നു: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഒരുക്കുന്ന പുൽക്കൂടും ക്രിസ്തുമസ് മരവും സംഭാവന നൽകിയ ആളുകളുമായി, ലെയോ പതിനാലാമൻ പാപ്പ കൂടിക്കാഴ്ച നടത്തി. ഇന്നു ഡിസംബർ പതിനഞ്ചാം തീയതിയാണ് ഇറ്റലിയിലെ നൊച്ചെര രൂപതയിൽ നിന്നുള്ള, മെത്രാന്റെ നേതൃത്വത്തിലുള്ളവർക്കും ക്രിസ്തുമസ് ട്രീ സമ്മാനിച്ച ബോൾത്സനോ രൂപതയിൽ നിന്നുള്ള മെത്രാന്റെ നേതൃത്വത്തിലുള്ളവർക്കും ലെയോ പതിനാലാമൻ പാപ്പ കൂടിക്കാഴ്ച്ച അനുവദിച്ചത്. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലെ പുൽക്കൂട് കോസ്റ്റാറിക്കയിൽ നിന്നുമാണ് കൊണ്ടുവന്നിരിക്കുന്നത്. ഗർഭച്ഛിദ്രത്തിൽ നിന്ന് സംരക്ഷിക്കപ്പെട്ട ജീവനെ പ്രതിനിധീകരിക്കുന്നതാണ് പുൽക്കൂട്. ഗർഭഛിദ്രത്തിൽ നിന്ന് ജീവനെ സംരക്ഷിക്കാനുള്ള അഭ്യർത്ഥന മുൻനിർത്തി ഒരുക്കിയ കലാകാരനെ പാപ്പ അഭിനന്ദിച്ചു. കലയും ആത്മീയതയും സംയോജിപ്പിച്ചുകൊണ്ട്, ആവിഷ്കരിച്ച പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച ഏവർക്കും പാപ്പ നന്ദിയർപ്പിച്ചു. ഓരോ നാടിന്റെയും, സാംസ്‌കാരിക പാരമ്പര്യങ്ങൾക്കനുസരിച്ചാണ് ജനനരംഗത്തിന്റെ സൃഷ്ടി പൂർത്തിയാക്കിയിരിക്കുന്നുവെന്നത് പാപ്പ അനുസ്മരിച്ചു. മനുഷ്യരാശിയോട് തന്നെത്തന്നെ സമീപസ്ഥനാക്കികൊണ്ട്, നമ്മിൽ ഒരുവനായി തീർന്ന ദൈവത്തെയാണ് പുൽക്കൂട് ഓർമ്മിപ്പിക്കുന്നത്. ഒരു ചെറിയ ശിശുവായി നമ്മുടെ ചരിത്രത്തിലേക്ക് അവൻ പ്രവേശിക്കുന്നു. ബെത്ലഹേമിലെ ലായത്തിന്റെ ദാരിദ്ര്യത്തിൽ താഴ്മയുടെയും സ്നേഹത്തിന്റെയും രഹസ്യാത്മകതയെയാണ് ഇവിടെ നാം ധ്യാനിക്കുന്നത്. ഈ സംഭവം പുനരുജ്ജീവിപ്പിക്കുന്നതാണ് പുൽക്കൂടുകള്‍. നിശബ്ദതയുടെയും പ്രാർത്ഥനയുടെയും നിമിഷങ്ങൾ തേടേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, സ്വയം മനസിലാക്കുവാനും ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് പ്രവേശിക്കുവാനും പുൽക്കൂട് നമ്മെ സഹായിക്കുന്നു. ബെത്ലഹേമിൽ നിന്ന് മടങ്ങിവന്ന് ദൈവത്തെ മഹത്വപ്പെടുത്തുകയും തങ്ങൾ കണ്ടതും കേട്ടതുമായ കാര്യങ്ങൾ പറയുകയും ചെയ്യുന്ന ഇടയന്മാരിൽ നിന്ന് വ്യത്യസ്തമായി, യേശുവിന്റെ അമ്മ എല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്നു. ആ മൗനം കേവലം നിശ്ശബ്ദതയല്ല, മറിച്ച് അത്ഭുതവും ആരാധനയുമാണ്. ക്രിസ്തുമസിന്റെ വൃക്ഷം, ജീവന്റെ അടയാളമാണെന്നും, ശൈത്യകാലത്തെ തണുപ്പിലും പരാജയപ്പെടാത്ത പ്രത്യാശയെ അത് ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പ പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-15-20:15:09.jpg
Keywords: പാപ്പ

25969
Category: 1
Sub Category:
Heading: യഹൂദര്‍ക്കു നേരെയുള്ള ആക്രമണം ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണമെന്ന് സിഡ്നി ആര്‍ച്ച് ബിഷപ്പ്
Content: സിഡ്‌നി: ഓസ്ട്രേലിയന്‍ നഗരമായ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ഹനുക്ക ആഘോഷത്തിൽ 16 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ ഓസ്‌ട്രേലിയയിലെ കത്തോലിക്ക സഭാനേതൃത്വം ദുഃഖം പ്രകടിപ്പിച്ചു. തന്റെ മുതുമുത്തശ്ശി ഒരു യഹൂദയായിരിന്നുവെന്നും ക്രൈസ്തവര്‍ യഹൂദരുടെ പരമ്പരയിലുള്ളതാണെന്നും യഹൂദര്‍ക്കെതിരായ ആക്രമണം നമുക്കെല്ലാവർക്കും നേരെയുള്ള ആക്രമണമാണെന്നും സിഡ്‌നിയിലെ ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ പറഞ്ഞു. ഹനുക്ക എന്ന യഹൂദ പെരുന്നാളിന്റെ ആഘോഷത്തിനിടെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണം ഒരു കൊച്ചുകുട്ടി ഉൾപ്പെടെ കുറഞ്ഞത് 16 പേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയത് സാധാരണ ഓസ്‌ട്രേലിയക്കാരെ ഭയപ്പെടുത്തുകയാണെന്നു ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. രണ്ട് വർഷത്തിലേറെയായി സിഡ്‌നിയിൽ യഹൂദവിരുദ്ധതയുടെ അന്തരീക്ഷം വളർന്നുവന്നിട്ടുണ്ടെന്നും മനുഷ്യജീവനോടുള്ള ധിക്കാരപരവും നിർദയവുമായ അവഗണനയും യഹൂദരോടുള്ള വെറുപ്പും, ഓരോരുത്തരും തള്ളിക്കളയേണ്ട തിന്മയാണെന്നും ആര്‍ച്ച് ബിഷപ്പ് ഫിഷർ മുന്നറിയിപ്പ് നൽകി. ഹൈഡ് പാർക്കിലെ തന്റെ സ്വന്തം കത്തീഡ്രലിന് എതിർവശത്ത് ആഴ്ചതോറും പ്രകടനങ്ങൾ നടന്നിട്ടുണ്ടെന്നും അവിടെ പ്രകോപനപരമായ സന്ദേശങ്ങൾ പതിവായുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് വെളിപ്പെടുത്തി. ഇത്തരത്തിലുള്ള നടപടി തീവ്രവാദത്തിന് കാരണമായേക്കാമെന്നും ഇത് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. അതേസമയം അക്രമികൾക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടോയെന്ന കാര്യം ഓസ്ട്രേലിയൻ ആഭ്യന്തര ഇന്റലിജൻസ് ഏജൻസിയായ എഎസ്ഐഒ അന്വേഷിക്കുകയാണ്. അക്രമികളുടെ കാറിൽനിന്ന് ഐഎസിൻ്റെ പതാക കണ്ടെത്തിയത് ഈ നിഗമനത്തിലേക്ക് വിരല്‍ചൂണ്ടുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-16-10:31:58.jpg
Keywords: ഓസ്ട്രേ

25970
Category: 1
Sub Category:
Heading: കമ്മ്യൂണിസ്റ്റ് എതിരാളിയെ പരാജയപ്പെടുത്തി ക്രിസ്തീയത മുറുകെ പിടിക്കുന്ന ജോസ് കാസ്റ്റ് ചിലിയുടെ പുതിയ പ്രസിഡന്‍റ്
Content: സാന്‍റിയാഗോ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ അട്ടിമറിച്ച് ക്രിസ്തീയതയ്ക്കു പ്രാധാന്യം നല്‍കുന്ന ജോസ് അൻ്റോണിയോ കാസ്റ്റ് ചിലിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ 14ന് നടന്ന രണ്ടാം തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായ ജീനറ്റ് ജാരയെ പരാജയപ്പെടുത്തിയാണ് ചിലിയിലെ യാഥാസ്ഥിതിക നേതാവ് ജോസ് അന്റോണിയോ കാസ്റ്റിനെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഗബ്രിയേൽ ബോറിക്കിന്റെ പിൻഗാമിയായി നിയുക്ത പ്രസിഡന്റ് 2026 മാർച്ച് 11ന് അധികാരമേൽക്കും. ദൈവം ഇല്ലായിരുന്നെങ്കിൽ ഒന്നും സാധ്യമാകുമായിരുന്നില്ലായെന്നും പുതിയ ഉത്തരവാദിത്വത്തെ എപ്പോഴും നേരിടാൻ ജ്ഞാനം, ആത്മനിയന്ത്രണം, ശക്തി എന്നിവ നൽകണമെന്ന് കർത്താവിനോട് നിരന്തരം പ്രാർത്ഥിക്കുകയാണെന്നും നിയുക്ത പ്രസിഡന്‍റ് ജോസ് അൻ്റോണിയോ പറഞ്ഞു. ചിലിയൻ മെത്രാന്‍ സമിതി നിയുക്ത പ്രസിഡന്റിന് അഭിനന്ദനങ്ങൾ അറിയിച്ചു. രാഷ്ട്രത്തിന്റെ പൊതുനന്മയ്ക്കുള്ള ആഴമായ പ്രതിബദ്ധത ആവശ്യമുള്ള സമയത്താണ് ചിലി ഉത്തരവാദിത്വം കാസ്റ്റിനെ ഏൽപ്പിക്കുന്നതെന്നും നല്ല ഭരണം കാഴ്ചവെയ്ക്കുവാന്‍ പ്രാര്‍ത്ഥനകള്‍ നേരുന്നതായും ബിഷപ്പുമാര്‍ പറഞ്ഞു. അടിയുറച്ച കത്തോലിക്കാ വിശ്വാസിയായ ജോസ് അൻ്റോണിയോ ജർമ്മനിയിൽ സ്ഥാപിക്കപ്പെട്ട ആഗോള കത്തോലിക്കാ നവീകരണ പ്രസ്ഥാനമായ ഷോൺസ്റ്റാറ്റ് അപ്പസ്തോലിക് കൂട്ടായ്മയിലെ അംഗം കൂടിയാണ്. 1991-ൽ മരിയ പിയ അഡ്രിയസോള ബറോയിൽഹെറ്റിനെ വിവാഹം കഴിച്ച അദ്ദേഹത്തിന് 9 കുട്ടികളുണ്ട്. ഗർഭഛിദ്രത്തെ ശക്തമായി എതിര്‍ക്കുന്ന ജോസ് അന്റോണിയോ കത്തോലിക്ക സഭയുടെ പ്രബോധനമനുസരിച്ച് ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ മനുഷ്യജീവന്റെ സംരക്ഷണത്തിന് പിന്തുണ നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-16-11:11:32.jpg
Keywords: ചിലി

25971
Category: 1
Sub Category:
Heading: ക്രിസ്തുമസിന് വത്തിക്കാന്‍ തയ്യാര്‍; സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ പുല്‍ക്കൂടും ട്രീയും അനാശ്ചാദനം ചെയ്തു
Content: വത്തിക്കാന്‍ സിറ്റി: ആയിരകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ക്രിസ്തുമസ് ട്രീയും പുല്‍ക്കൂടും അനാശ്ചാദനം ചെയ്തു. ഇന്നലെ ഡിസംബര്‍ 15 തിങ്കളാഴ്ച വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റിന്റെ പ്രസിഡന്റ് സിസ്റ്റർ റാഫേല പെട്രിനിയും ക്രിസ്തുമസിന് ട്രീയും പുല്‍ക്കൂടും ഒരുക്കി നല്കിയ പ്രതിനിധികളും വിവിധ ഇറ്റാലിയന്‍ രൂപതകളില്‍ നിന്നുള്ള വിശ്വാസികളും പങ്കെടുത്ത ചടങ്ങിലാണ് ട്രീയും പുല്‍ക്കൂടും പ്രകാശിപ്പിച്ചത്. സിസ്റ്റർ റാഫേല പെട്രിനിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. തിരുപിറവി രംഗവും ക്രിസ്തുമസ് ട്രീയും വെറും ക്രിസ്തുമസ് അലങ്കാരങ്ങൾ മാത്രമല്ല, മറിച്ച് കൂട്ടായ്മയുടെ അടയാളമാണെന്നും സമാധാനത്തിലേക്കും സൃഷ്ടിയുടെ പരിപാലനത്തിലേക്കുമുള്ള ആഹ്വാനവും സാർവത്രിക സാഹോദര്യത്തിലേക്കുള്ള ക്ഷണങ്ങളുമാണെന്നും സിസ്റ്റർ റാഫേല പെട്രിനി പറഞ്ഞു. ഇറ്റലിയിലെ ബോൾസാനോ പ്രവിശ്യയിൽ നിന്നുകൊണ്ടുവന്ന 88 അടി ഉയരമുള്ള മരമാണ് ക്രിസ്തുമസ് ട്രീയായി ഉപയോഗിച്ചത്. നയനമനോഹരമായ അലങ്കാരങ്ങളോടെ ട്രീ പ്രകാശിപ്പിച്ചു. ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും ചേര്‍ന്നാണ് പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്. പ്രദേശത്തിൻറെ തനിമ തെളിഞ്ഞു നില്ക്കുന്ന വിധത്തിലാണ് തിരുപ്പിറവിയുടെ കലാവിഷ്കാരം. വടക്കൻ ഇറ്റലിയിലെ ബോൾസാനോ രൂപതയെ പ്രതിനിധീകരിച്ച് ബിഷപ്പ് ഇവോ മ്യൂസറും ഗവർണറേറ്റിന്റെ സെക്രട്ടറി ജനറൽമാരായ ആർച്ച് ബിഷപ്പ് എമിലിയോ നാപ്പയും ബിഷപ്പ് ഗ്യൂസെപ്പെ പുഗ്ലിസി-അലിബ്രാണ്ടിയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 2026 ജനുവരി 11 ഞായറാഴ്ച നടക്കുന്ന കർത്താവിന്റെ ജ്ഞാനസ്നാന തിരുനാളിന്റെ സമാപനം വരെ പുല്‍ക്കൂടും ട്രീയും വത്തിക്കാന്‍ ചത്വരത്തില്‍ പ്രദര്‍ശിപ്പിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-16-11:58:01.jpg
Keywords: ക്രിസ്തുമസ

25972
Category: 18
Sub Category:
Heading: ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്ന കോടതി ഇടപെടലുകൾ ആശാവഹം: സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
Content: കൊച്ചി: ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മതപരിവർത്തന നിരോധനനിയമങ്ങളും അതിലെ വകുപ്പുകളുടെ ദുരുപയോഗങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വിലയിരുത്തി. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലാപരിധിയിൽ പോലീസ് ഏതാനും ക്രൈസ്തവവിശ്വാസികൾക്കു നേരെ നിർബന്ധിത മതപരിവർത്തന കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്, അവർ ബൈബിൾ കൈവശം വച്ചുവെന്നും വിതരണം നടത്തിയെന്നും മറ്റും ആരോപിച്ചുകൊണ്ടായിരുന്നു. എന്നാൽ യുപി പോലീസിന്റെ നടപടിയും പ്രോസിക്യുട്ടറുടെ വാദങ്ങളും അലഹബാദ് ഹൈക്കോടതിയുടെ നിശിത വിമർശനം ക്ഷണിച്ചുവരുത്തി. ബൈബിൾ കൈയിൽ സൂക്ഷിച്ചതോ വിതരണം ചെയ്തതോ പ്രാർത്ഥന സമ്മേളനത്തിൽ പങ്കുചേർന്നതോ നിർബന്ധിത മതപരിവർത്തനത്തിന്റെ തെളിവായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബൈബിൾ വിതരണമോ പ്രഘോഷണമോ ഇന്ത്യയിലെ ഏതെങ്കിലും നിയമപ്രകാരം കുറ്റകരമാക്കിയിട്ടില്ലെന്ന് കോടതി സർക്കാർ അഭിഭാഷകനെ ഓർമിപ്പിച്ചു. മതസ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിൽ രാജസ്ഥാൻ സർക്കാർ പാസാക്കിയ മതപരിവർത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ വിരുദ്ധത ചോദ്യം ചെയ്തുകൊണ്ട് സി ബി സി ഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജിയിന്മേൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് ഭരണഘടനാ അനുച്ഛേദം 30 പ്രകാരമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസഅവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീം കോടതി തീരുമാനവും ഈ ദിവസങ്ങളിൽ പുറത്തു വന്നിട്ടുണ്ട്. പ്രമതി എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ് കേസിൽ ബഹു. സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് 2014 ൽ പുറപ്പെടുവിച്ച വിധി പ്രകാരം, 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചില വകുപ്പുകൾ ന്യൂനപക്ഷ വിദ്യാഭ്യാസ (എയ്ഡഡ് /അൺ എയ്ഡഡ് )സ്ഥാപനങ്ങൾക്ക് ബാധകമല്ല. എന്നാൽ ഈ വിധി ഭരണഘടനാ വിരുദ്ധമാണെന്നും നിയമത്തിലെ 12(1)(c) ഉൾപ്പെടെയുള്ള വകുപ്പുകൾ ന്യൂനപക്ഷ സ്ഥാപനങ്ങളിലും ബാധകമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു എൻ.ജി.ഒ. സമർപ്പിച്ച ഹർജി സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു തള്ളികളയുകയുണ്ടായി. വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോകാനും വിദ്യാലയ അച്ചടക്കം ഉറപ്പുവരുത്താനുമുള്ള ന്യൂനപക്ഷ സ്ഥാപനത്തിന്റെ അവകാശത്തിനുമേൽ വിദ്യാഭ്യാസ അവകാശ നിയമം ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് നീക്കങ്ങൾ നടത്തുന്നവർക്കെല്ലാം സുപ്രീം കോടതിയുടെ ഈ ഉത്തരവ് തിരിച്ചടിയാണ്. ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും കാത്തു സംരക്ഷിക്കാൻ ഭരണകൂടങ്ങൾ പ്രതിജ്ഞാബദ്ധമാകണമെന്നും നീതിപീഠങ്ങൾ ഇക്കാര്യത്തിൽ നിരന്തര ജാഗ്രത പുലർത്തണമെന്നും ഇതിനു സഹായകരമായ കോടതി വിധികൾ സ്വാഗതാർഹമാണെന്നും സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പ്രസ്താവിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2025-12-16-13:01:28.jpg
Keywords: സീറോ

25973
Category: 18
Sub Category:
Heading: ഡൽഹിയിൽ എംപിമാരുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം
Content: ന്യൂഡൽഹി: തലസ്ഥാനനഗരിയായ ഡല്‍ഹിയില്‍ എംപിമാരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ക്രിസ്തുമസ് ആഘോഷം ദേശീയ നേതാക്കളുടെയും വിവിധ ക്രൈസ്‌തവ സഭാ മേലധ്യക്ഷന്മാരുടെയും സാന്നിധ്യംകൊണ്ടു ശ്രദ്ധേയമായി. പാർലമെന്റിലെ ക്രൈസ്‌തവ എംപിമാരുടെ ഫോറം ചെയർമാൻ ആന്‍റോ ആന്‍റണിയുടെയും വൈസ് ചെയർമാൻ പി. വിൽസന്റെയും നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടി സംഘടിപ്പിച്ചത്. ഡൽഹി ജിംഖാന ക്ലബ്ബിൽ നടന്ന ആഘോഷം പ്രിയങ്ക ഗാന്ധി എംപി ഉദ്ഘാടനം ചെയ്‌തു. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു, മുതിർന്ന നേതാക്കളായ ടി. ആർ. ബാലു, കെ.സി. വേണുഗോപാൽ, ശശി തരൂർ, മനു അഭിഷേക് സിംഗ്വി, താരീഖ് അൻവർ, കുമാരി ഷെൽജ, സുപ്രിയ സുലെ, ബി.കെ. ഹരിപ്രസാദ് തുടങ്ങിയവരും ആർച്ച്ബിഷപ്പുമാരായ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. അനിൽ കൂട്ടോ, ബിഷപ്പുമാരായ മാർ ജോസ് പുത്തൻവീട്ടിൽ, ജോസഫ് മാർ ബാർണബാസ്, ഗീവർഗീസ് മാർ ജൂലിയോസ്, യൂഹന്നാൻ മാർ ദിമിത്രിയോസ്, പോൾ സ്വരൂപ് എന്നിവരും പോൾ ദിനകരൻ അടക്കമുള്ള മതനേതാക്കളും പങ്കെടുത്തു. എംപിമാരായ അടൂർ പ്രകാശ്, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, ഫ്രാൻസിസ് ജോർജ്, ബെന്നി ബെഹനാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, അബ്ദുസമദ് സമദാനി, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, പി. സന്തോഷ് കുമാർ, ഷാഫി പറന്പിൽ, ജെബി മേ ത്തർ തുടങ്ങിയവരും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ്, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ. മാ ത്യു കോയിക്കൽ, ചാവറ കൾച്ചറൽ സെൻറർ ഡയറക്‌ടർ ഡോ. റോബി കണ്ണൻചിറ, കേന്ദ്ര ധനമനമന്ത്രാലയ ഡയറക്‌ടർ മനു വെട്ടിക്കൽ തുട ങ്ങി നിരവധി പ്രമുഖരും ക്രിസ്‌തുമസ് ആഘോഷത്തിനെത്തി.
Image: /content_image/India/India-2025-12-17-12:19:31.jpg

25974
Category: 1
Sub Category:
Heading: ഭീകരാക്രമണം: ദുഃഖം പ്രകടിപ്പിച്ച് സിഡ്നി ആര്‍ച്ച് ബിഷപ്പിന് മാര്‍പാപ്പയുടെ സന്ദേശം
Content: റോം: സിഡ്‌നിയിൽ നിരവധിപേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും സാമീപ്യവും ഐക്യദാർഢ്യവും പ്രഖ്യാപിച്ചും പ്രാർത്ഥനകള്‍ വാഗ്ദാനം ചെയ്തും ലെയോ പതിനാലാമന്‍ പാപ്പയുടെ സന്ദേശം. മാര്‍പാപ്പയുടെ പേരില്‍ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിനാണ് സിഡ്‌നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷറിന് ടെലഗ്രാം സന്ദേശമയച്ചത്. സംഭവത്തെ, അവിവേകപരമായ അക്രമപ്രവർത്തിയെന്ന് വിശേഷിപ്പിച്ച പാപ്പ, അക്രമത്തിനുള്ള പ്രലോഭനം നേരിടുന്നവർ, മനപരിവർത്തനത്തിലൂടെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാർഗ്ഗത്തിലേക്ക് മടങ്ങട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയയിലെ ഏവർക്കും ദൈവാനുഗ്രഹങ്ങളും, സമാധാനവും പാപ്പ ആശംസിച്ചു. പരിക്കേറ്റവർ വേഗം സുഖമാകട്ടെയെന്ന് ആശംസിച്ച പാപ്പ, അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെക്കുറിച്ച് ദുഃഖിക്കുന്നവർക്ക് സാന്ത്വനം നേരുകയും, മരണമടഞ്ഞവരെ പിതാവായ ദൈവത്തിന്റെ കരുണയ്ക്ക് സമർപ്പിക്കുന്നതായും കുറിച്ചു. ഡിസംബർ 14 ഞായറാഴ്ച്ച വൈകുന്നേരം, യഹൂദസമൂഹത്തിന്റെ ഹനുക്ക ആഘോഷത്തിനായി ഒത്തുചേർന്ന ആളുകൾക്കിടയിലേക്ക് അക്രമികൾ നടത്തിയ ആക്രമണത്തില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പതിനാറു പേരുടെ ജീവനാണ് നഷ്ട്ടമായത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-17-12:37:13.jpg
Keywords: സിഡ്‌നി

25975
Category: 1
Sub Category:
Heading: വിശുദ്ധ ജാനുയേരിയൂസിന്റെ രക്തക്കട്ട ദ്രാവക രൂപത്തിലായി; വീണ്ടും അത്ഭുതത്തിന് സാക്ഷിയായി നേപ്പിള്‍സ് നഗരം
Content: നേപ്പിള്‍സ്: ഇറ്റലിയിലെ നേപ്പിൾസിന്റെ മധ്യസ്ഥനായ വിശുദ്ധ ജാനുയേരിയൂസിന്റെ തിരുശേഷിപ്പായി സൂക്ഷിക്കുന്ന കട്ടപിടിച്ച രക്തം ദ്രാവകരൂപത്തിലാകുന്ന അത്ഭുതം വീണ്ടു സംഭവിച്ചു. ഡിസംബർ 16 ചൊവ്വാഴ്ചയാണ് നഗരത്തിലെ അസംപ്ഷൻ മേരി കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന അത്ഭുതത്തിന് വിശ്വാസികളും സഭാനേതൃത്വവും സാക്ഷികളായത്. പ്രാദേശിക സമയം രാവിലെ 9:13 ന്, അത്ഭുത പ്രതിഭാസം ആരംഭിച്ചുവെന്നും തുടക്കത്തില്‍ രക്തം അർദ്ധ ദ്രാവകമായി പ്രത്യക്ഷപ്പെട്ടതെന്നും രാവിലെ 10:05 ന്, പൂർണ്ണ ദ്രവീകരണം സംഭവിച്ചുവെന്നും സഭാനേതൃത്വം വ്യക്തമാക്കി. ദേവാലയത്തിന്‍റെ അധ്യക്ഷനായ മോൺ. വിൻസെൻസോ ഡി ഗ്രിഗോറിയോയാണ് അത്ഭുത പ്രഖ്യാപനം വിശ്വാസികള്‍ക്ക് മുന്നില്‍ നടത്തിയത്. തുടര്‍ന്നു പ്രദിക്ഷണമായി എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന വിധത്തില്‍ തിരുശേഷിപ്പ് കൊണ്ടുപോയി. 1389-മുതല്‍ രക്തകട്ടയ്ക്ക് സംഭവിക്കുന്ന ഈ അത്ഭുതമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. വര്‍ഷത്തില്‍ മൂന്ന്‍ പ്രാവശ്യമാണ് വിശുദ്ധന്റെ തിരുശേഷിപ്പ് രക്തമായി മാറുന്ന അത്ഭുതം സംഭവിക്കുന്നത്. വിശുദ്ധന്റെ നാമഹേതുതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. മൂന്നാം നൂറ്റാണ്ടിൽ നഗരത്തിന്റെ മെത്രാനായിരുന്ന അദ്ദേഹം ഡയോക്ലീഷൻ ചക്രവർത്തിയുടെ മതപീഡന കാലത്ത് യേശുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. വിശുദ്ധന്റെ നാമഹേതു തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. വിശുദ്ധ ജാനുയേരിയൂസിന്റെ രക്തം ദ്രാവകരൂപത്തിൽ ആയില്ലെങ്കിൽ അത് ക്ഷാമം, യുദ്ധം, രോഗങ്ങൾ തുടങ്ങിയവയുടെ മുന്നറിയിപ്പ് ആണെന്നാണ് പരമ്പരാഗതമായി നേപ്പിൾസുകാർ വിശ്വസിച്ചു വന്നിരുന്നത്. 1973-ല്‍ നേപ്പിള്‍സില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോഴും, 1980-ല്‍ 2,483 പേരുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായപ്പോഴും ഈ അത്ഭുതം സംഭവിച്ചില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തില്‍ ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ച 1939-ലും, നാസികള്‍ യൂറോപ്പില്‍ ബോംബിട്ട 1943-ലും ഈ അത്ഭുതം സംഭവിച്ചിരുന്നില്ല. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-17-15:04:15.jpg
Keywords: അത്ഭുത

25976
Category: 1
Sub Category:
Heading: നൈജീരിയയില്‍ ആരാധനയ്ക്കിടെ 14 ക്രൈസ്തവ വിശ്വാസികളെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി
Content: അബൂജ: നൈജീരിയയിലെ കോഗി സംസ്ഥാനത്ത് ആരാധനയ്ക്കിടെ 14 ക്രൈസ്തവ വിശ്വാസികളെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. ഇവാഞ്ചലിക്കൽ വിന്നിംഗ് ഓൾ ചർച്ച് (ECWA) സമൂഹത്തിലെ അംഗങ്ങളായ വിശ്വാസികളെയാണ് ആരാധനയ്ക്കിടെ അതിക്രമിച്ച് എത്തിയ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് ക്രൈസ്തവ നേതൃത്വം വെളിപ്പെടുത്തി. മതപരമായ സഹിഷ്ണുതയ്ക്കും സമാധാനപരമായ സഹവർത്തിത്വത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങൾക്കിടയിലാണ് ആക്രമണം. ഗ്രാമീണ കാർഷിക ജില്ലയായ ആആസ്-കിരിയിലെ ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓളിലേക്ക് അക്രമികൾ ഇരച്ചുകയറുകയായിരിന്നുവെന്നും തുടര്‍ന്നാണ് വെടിയുതിർത്തതെന്നും നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം നടന്നതോടെ സമാധാനപരമായി ജീവിച്ചിരുന്ന കർഷക സമൂഹം വലിയ ആശങ്കയിലാണ്ടിരിക്കുകയാണ്. തോക്കുധാരികൾ വിശ്വാസികളെ എങ്ങോട്ടാണ് തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ലായെന്ന് പ്രദേശവാസികള്‍ നൈജീരിയയിലെ ഡെയ്‌ലി ട്രസ്റ്റ് മാധ്യമത്തോട് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രദേശത്തെ ഒരു ആരാധനാലയത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. അടുത്തിടെ, എജിബ പട്ടണത്തിലെ ഒരു പള്ളിയിൽ തോക്കുധാരികൾ ആക്രമണം നടത്തി ഒരു വചനപ്രഘോഷകനെയും അദ്ദേഹത്തിന്റെ ഭാര്യയെയും നിരവധി വിശ്വാസികളെയും തട്ടിക്കൊണ്ടുപോയിരിന്നു. ഇവരെ മോചിപ്പിക്കാൻ സുരക്ഷാ ഏജൻസികൾ പരമാവധി ശ്രമിച്ചിട്ടും അവർ ഇപ്പോഴും തടവില്‍ തുടരുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവ മൂലം പൊറുതി മുട്ടിയ രാജ്യമാണ് നൈജീരിയ. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ബൊക്കോ ഹറാം ഇസ്ളാമിക തീവ്രവാദികള്‍ 2009 മുതൽ രാജ്യത്ത് സജീവമാണ്. അതിനാല്‍ തന്നെയും ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതില്‍ ഏറെയും ക്രൈസ്തവരാണ്. നൈജീരിയ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നാൽ, എല്ലാ സഹായങ്ങളും അമേരിക്ക ഉടനടി നിർത്തലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ വ്യക്തമാക്കിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-17-16:42:51.jpg
Keywords: നൈജീരിയ

25977
Category: 1
Sub Category:
Heading: ആക്രമണങ്ങൾക്കിടയിലും പ്രാർത്ഥനയോടെയും പ്രത്യാശയോടെയും ക്രിസ്തുമസിന് തയാറെടുക്കുന്നതായി ഗാസ വികാരി
Content: ജെറുസലേം/ ഗാസ: വിശുദ്ധ നാട്ടിലെ ആക്രമണങ്ങൾക്കിടയിലും പ്രാർത്ഥനയോടെയും പ്രത്യാശയോടെയും ക്രിസ്തുമസിന് തയാറെടുക്കുന്നതായി ഗാസ കത്തോലിക്ക ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി. ക്രിസ്തുമസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് വീഡിയോ സാക്ഷ്യം ഹോളി ഫാമിലി ഇടവക വികാരി ഫാ. റൊമാനെല്ലി ഏഷ്യാ ന്യൂസുമായി പങ്കിട്ടിരിക്കുന്നത്. വെടിനിർത്തലിനുശേഷം ജീവിതം അല്പം മെച്ചപ്പെട്ടിട്ടുണ്ടെന്നും പക്ഷേ യുദ്ധം തുടരുകയാണെന്നും വലിയ വിഷാദത്തിന്റെ അന്തരീക്ഷത്തിൽ മാനുഷിക അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും ഫാ. ഗബ്രിയേൽ റൊമാനെല്ലി വെളിപ്പെടുത്തി. നമ്മുടെ ഹൃദയങ്ങളിൽ യഥാർത്ഥ സമാധാനം നൽകുന്ന ഒരേയൊരു കാര്യം ആത്മീയ ജീവിതമാണ്. ക്രിസ്തുമസ് കാലം ഏറ്റവും മികച്ച രീതിയിൽ ആഘോഷിക്കാനും ജീവിക്കാനും ഞങ്ങൾ ശ്രമിക്കുകയാണ്. ഞങ്ങള്‍ക്കുള്ള ശക്തി ദൈവത്തിൽ നിന്നും, പ്രാർത്ഥനയിൽ നിന്നും, വിശ്വാസത്തിൽ നിന്നും, പ്രത്യാശയിൽ നിന്നുമാണ് വരുന്നത്, ദാനധർമ്മത്തിന്റെ ഫലങ്ങൾ ആസ്വദിക്കാനും എല്ലാവരുമായും പങ്കിടാനും ഞങ്ങൾ ശ്രമിക്കുന്നു. കാൽവരി എപ്പോഴും പ്രത്യാശയെക്കുറിച്ച് നമ്മോട് സംസാരിക്കുന്നു. ഗാസയിലെ സ്ഥിതി ലോകം മറക്കുന്നതായി തോന്നാറുണ്ട്. പലസ്തീനിൽ നിന്നും ഇസ്രായേലിൽ നിന്നും - സമാധാനം ആഗ്രഹിക്കുന്ന, പ്രവർത്തിക്കുന്ന വ്യത്യസ്ത മതങ്ങളിൽപ്പെട്ട നിരവധി ആളുകളുണ്ട്. എന്നാൽ മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും കൂടുതൽ സഹായം ആവശ്യമാണ്. എന്റെ ഹൃദയത്തിൽ ഞാൻ എങ്ങനെ സമാധാനം നിലനിർത്തുന്നു എന്ന് എന്നോട് ചോദിക്കുന്നവരോട്, ദൈവവുമായുള്ള എന്റെ ബന്ധത്തിൽ നിന്നാണെന്ന് പറയാറുണ്ട്. നിശബ്ദതയോടും ധ്യാനത്തോടും കൂടി ഞാൻ മറുപടി നൽകുന്നു. യുദ്ധത്തിന്റെ ബഹളത്തിനിടയിലും നിശബ്ദതയിലും ധ്യാനത്തിലും ഒരു മണിക്കൂര്‍ ചെലവിടുവാന്‍ ശ്രമിക്കുന്നു. മറ്റ് പ്രാർത്ഥനകൾ, ആരാധനാക്രമ പ്രാർത്ഥനകൾ ഇങ്ങനെ പോകുന്നു. ക്രിസ്തുമസ് ഏറ്റവും മികച്ച രീതിയിൽ ആഘോഷിക്കാനും അതില്‍ ആനന്ദം കണ്ടെത്തി ജീവിക്കാനും ഞങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ഫാ. ഗബ്രിയേൽ പറഞ്ഞു. വിവിധ മതവിശ്വാസികളായ എഴുനൂറോളം ആളുകള്‍ക്ക് അഭയം ഒരുക്കിയും ഭക്ഷണവും മറ്റു വസ്തുക്കളും നല്‍കി യുദ്ധമുഖത്ത് സാന്ത്വനം പകര്‍ന്നുകൊണ്ടിരിക്കുന്ന ഗാസയിലെ ഏക കത്തോലിക്ക ഇടവകയാണ് ഹോളി ഫാമിലി ദേവാലയം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-17-19:54:13.jpg
Keywords: ഗാസ