Contents

Displaying 25471-25480 of 26061 results.
Content: 25928
Category: 1
Sub Category:
Heading: ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ ശ്രീലങ്കന്‍ സഭ ദേവാലയങ്ങള്‍ തുറന്നുനല്‍കി; സഹായ വിതരണം തുടരുന്നു
Content: കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റിനെത്തുടർന്ന് ശ്രീലങ്കയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിച്ച് കാരിത്താസ് ഉള്‍പ്പെടെയുള്ള ക്രിസ്ത്യൻ സംഘടനകള്‍. കത്തോലിക്കാ സഭയുടെ ഔദ്യോഗിക ജീവകാരുണ്യ വിഭാഗമായ കാരിത്താസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി അവശ്യ സഹായം ലഭ്യമാക്കുന്നുണ്ട്. ഇവ വിതരണം ചെയ്യുന്നതിനായി വിവിധ രൂപതകളിൽ നിന്നുമുള്ള സന്നദ്ധപ്രവർത്തകര്‍ ചുക്കാന്‍ പിടിക്കുകയാണ്. ഭക്ഷണം, ശുദ്ധജലം, വസ്ത്രങ്ങൾ, പുതപ്പുകൾ, ശുചിത്വ വസ്തുക്കൾ എന്നിവ അടങ്ങിയ ദുരിതാശ്വാസ കിറ്റുകള്‍ ഉള്‍പ്പെടെയുള്ള സഹായം ലഭ്യമാക്കുന്നുണ്ടെന്ന് സംഘടന വ്യക്തമാക്കി. സർക്കാർ സഹായം ഇതുവരെ എത്തിയിട്ടില്ലാത്ത പ്രദേശങ്ങളിലാണ് അടിയന്തര സഹായം ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസവും അടിസ്ഥാന ആവശ്യങ്ങളും ഉറപ്പാക്കാൻ ദേവാലയങ്ങള്‍, കോൺവെന്റുകൾ, പാരിഷ് ഹാളുകൾ എന്നിവ താൽക്കാലിക ഷെൽട്ടറുകളാക്കി മാറ്റിയിട്ടുണ്ട്. പെട്ടെന്നുണ്ടായ ദുരന്തത്തിന്റെ വേദനയിലുഴലുന്നവര്‍ക്ക് സന്നദ്ധപ്രവർത്തകരും വൈദികരും മാനസികവും ആത്മീയവുമായ പിന്തുണയും നൽകുന്നുണ്ട്. കത്തോലിക്ക സംഘടനകളെ കൂടാതെ ആംഗ്ലിക്കൻ, പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ സമൂഹങ്ങളും സഹായം ലഭ്യമാക്കുന്നുണ്ട്. ഡിറ്റ് വാ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെയാണ് ശ്രീലങ്കയിൽ വന്‍ നാശമുണ്ടായത്. തുടർച്ചയായി പെയ്‌ത മഴയിൽ ശ്രീലങ്കയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. നൂറുകണക്കിനാളുകളെയാണ് കാണാതായത്. പതിറ്റാണ്ടുകൾക്കുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് ശ്രീലങ്കയിലുണ്ടായിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-05-16:41:04.jpg
Keywords: ശ്രീലങ്ക
Content: 25929
Category: 18
Sub Category:
Heading: "ലസ്തോറിയ" ചരിത്ര ക്വിസ് നാളെ
Content: ആലുവ: കെആർഎൽസിബിസി വിശ്വാസ പരിശീലന കമ്മീഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന സഭാചരിത്രക്വിസ് ലസ്തോറിയ 2025- രൂപതതല മത്സരങ്ങൾ നാളെ ഡിസംബർ ഏഴിന് ഇടവകകളിൽ നടക്കും. രൂപത തലത്തിൽ വിജയികളായവർക്കുള്ള സംസ്ഥാന തലമത്സരം 2026 ഫെബ്രുവരി എട്ടിന് സംഘടിപ്പിക്കും. ജോൺ ഓച്ചന്തുരുത്ത് രചിച്ച അടിവേരുകൾ എന്ന പുസ്തകത്തിൽ നിന്നും പേജ് ഒന്നു മുതൽ 176 വരെയുള്ള ഭാഗങ്ങളാണ് ഈ വർഷം പഠനത്തിനായി നൽകിയിരിക്കുന്നത്. വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കിടയിൽ സഭയെയും സമുദായത്തെയും സംബന്ധിച്ച ചരിത്ര പഠനത്തിന് പ്രാധാന്യം നൽകുന്നതിന് വേണ്ടിയാണ് ലെസ്ടോറിയ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി ഫാ.മാത്യു പുതിയാത്ത് അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2025-12-06-11:44:25.jpg
Keywords: ക്വിസ്
Content: 25930
Category: 18
Sub Category:
Heading: കൊച്ചിയിലെ സഭൈക്യത്തിന്‍റെ പ്രതീകമായ വിസ്മയരാവ് ഡിസംബര്‍ 22ന്
Content: കൊച്ചി: കൊച്ചിയില്‍ സഭൈക്യത്തിന്‍റെ വസന്തം സമ്മാനിച്ച വിസ്മയരാവ് മൂന്നാം പതിപ്പ് ഇത്തവണയും ഡിസംബര്‍ 22ന് നടത്തുമെന്ന് ജനറൽ കൺവീനർ ഫാ മാർട്ടിൻ തൈപ്പറമ്പിൽ അറിയിച്ചു. എറണാകുളം വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള ഒന്‍പതു ക്രൈസ്തവ പള്കളികളിലെ വിശ്വാസികള്‍ അണിയിച്ചൊരുക്കുന്ന ഈ സ്നേഹസംഗമത്തിന്‍റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ആഘോഷ കമ്മിറ്റി രക്ഷാധികാരി ഫാ. ജോയ് അയിനിയാടൻ പറഞ്ഞു. ഇതോടനുബന്ധിച്ച് കടവന്ത്ര സാന്‍ജോ ഹാളില്‍ ഇന്നലെ നടന്ന സമ്മേളനത്തില്‍ ചെയര്‍മാന്‍ ഫാ. കെ.ജി. ജോസഫ് അധ്യക്ഷത വഹിച്ചു. ആയിരക്കണക്കിന് പാപ്പാഞ്ഞിമാരും മാലാഖമാരും അണിനിരക്കുന്ന റാലി എളംകുളം ഫാത്തിമ മാതാ പള്ളിയില്‍ നിന്ന് തുടങ്ങി സമ്മേളനവേദിയായ ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍ എത്തിച്ചേരും. വൈറ്റില സെന്‍റ് പാട്രിക്, എളംകുളം സെന്‍റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ, സെന്‍റ് ഗ്രിഗോറിയോസ്, ജറുസലേം മാര്‍ത്തോമ്മ, സിഎസ്ഐ ക്രൈസ്റ്റ്, ലിറ്റിൽ ഫ്ലവർ, കടവന്ത്ര സെന്‍റ് ജോസഫ്, സെന്‍റ് സെബാസ്റ്റ്യന്‍, എന്നീ പള്ളികളിലെ വിശ്വാസികളും നാനാജാതി മതസ്ഥരുമാണ് മതമൈത്രിയുടെയും എക്യുമെനിസത്തിൻ്റെയും ഈ സ്നേഹ വിസ്മയം അണിയിച്ചൊരുക്കുന്നത്. ഒന്‍പതു ദേവാലയങ്ങളിലെ വൈദിക പ്രതിനിധികള്‍ ചേര്‍ന്ന് ദീപംതെളിച്ച് ഈ എക്യുമെനിക്കല്‍ സംഗമത്തിന് തുടക്കം കുറിക്കും. സിഎസ്ഐ സഭ കൊച്ചി മെത്രാന്‍ റൈറ്റ്. റവ. കുര്യന്‍ പീറ്റര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഒന്‍പതു പള്ളികളിലെ വിശ്വാസികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളോടെ വിസ്മയരാവ് സമാപിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2025-12-06-12:01:20.jpg
Keywords: ക്രിസ്തുമ
Content: 25931
Category: 1
Sub Category:
Heading: സ്ത്രീകൾക്ക് ഡീക്കൻ പട്ടം നൽകുന്നത് നിലവിൽ സാധ്യമല്ല: നിലപാട് ആവര്‍ത്തിച്ച് വത്തിക്കാന്‍ കമ്മീഷൻ
Content: വത്തിക്കാന്‍ സിറ്റി: സ്ത്രീകൾക്ക് ഡീക്കൻ പട്ടം നൽകുന്നത് നിലവിൽ സാധ്യമല്ലായെന്ന നിലപാട് ആവര്‍ത്തിച്ച് വത്തിക്കാന്‍ കമ്മീഷൻ. ശുശ്രൂഷാ പൗരോഹിത്യത്തിന്റെ ഒരു പടിയെന്ന നിലയിൽ സ്ത്രീകൾക്ക് ഡീക്കൻ പട്ടം നൽകുന്നതിനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കർദ്ദിനാൾ പെത്രോക്കി കമ്മീഷനാണ് നിലവിൽ ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് പ്രതികൂലമായ അഭിപ്രായം രേഖപ്പെടുത്തി തങ്ങളുടെ പഠന റിപ്പോർട്ട് ലെയോ പാപ്പയ്ക്കു സമർപ്പിച്ചിരിക്കുന്നത്. നേരത്തെ ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രകാരമാണ് വിഷയത്തെ കുറിച്ച് പഠിക്കുവാന്‍ ഇറ്റലിയിലെ ആക്വില അതിരൂപതയുടെ മുൻ അദ്ധ്യക്ഷനും കർദ്ദിനാളുമായ ജ്യുസേപ്പെ പെത്രോക്കി അദ്ധ്യക്ഷനായുള്ള കമ്മീഷൻ രൂപീകരിച്ചത്. സുദീർഘമായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം റിപ്പോർട്ട് ലെയോ പാപ്പായ്ക്ക് സമർപ്പിക്കുകയായിരിന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയാക്കിയ പഠനങ്ങളുടെ വെളിച്ചത്തിൽ തയ്യാറാക്കി കമ്മീഷൻ സമർപ്പിച്ച ഏഴ് പേജുകളുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പാപ്പ നിർദ്ദേശം നൽകിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പരിശുദ്ധ സിംഹാസനം ഈ രേഖ പുറത്തുവിട്ടു. തിരുപ്പട്ടത്തിന്റെ ഒരു പടിയെന്ന നിലയിൽ സ്ത്രീകൾക്ക് ഡീക്കൻ പട്ടം നൽകുന്നതിന്റെ സാധ്യതയെക്കുറിച്ച്, തിരുവചനത്തിന്റെയും, സഭാപാരമ്പര്യത്തിന്റെയും, സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളുടെയും കൂടി വെളിച്ചത്തിൽ നടത്തിയ ചരിത്രാന്വേഷണങ്ങളും ദൈവശാസ്ത്ര പഠനങ്ങളും നടത്തിയതും, അത്തരമൊരു കാര്യം ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്ത്, പ്രതികൂലമായ ഒരു തീരുമാനത്തിലേക്ക് നയിക്കുന്നുവെന്ന് കമ്മീഷൻ തങ്ങളുടെ റിപ്പോർട്ടിൽ കുറിച്ചു. എന്നാൽ പൗരോഹിത്യപട്ടത്തിന്റെ കാര്യത്തിലെന്നപോലെ, നിലവിൽ ഒരു അന്ത്യവിധി തീരുമാനിക്കുന്നതിന് ഇത് അനുവദിക്കുന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. 2021-ലും, 2022 ജൂലൈ മാസത്തിലും, 2025 ഫെബ്രുവരിയിലുമായാണ് കമ്മീഷൻ വിവിധ മീറ്റിങ്ങുകൾ നടത്തിയിരിന്നു. ഇതിൽ 2022-ൽ നടന്ന സെഷനിൽ ഒന്നിനെതിരെ ഏഴ് വോട്ടുകളോടെയാണ്, നിലവിലെ തീരുമാനം കമ്മീഷൻ രൂപപ്പെടുത്തിയത്. അതേസമയം, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ശുശ്രൂഷ നൽകാൻ കഴിയുന്ന സേവനയിടങ്ങൾ രൂപീകരിക്കുന്നതിനുള്ള പിന്തുണ കമ്മീഷൻ ഏകകണ്ഠമായി പ്രകടിപ്പിച്ചിരുന്നു. തുടർന്ന് 2025-ൽ നടന്ന സെഷനിൽ, സിനഡിന്റെ നിർദ്ദേശപ്രകാരം, ഇതുമായി ബന്ധപ്പെട്ട് നൽകപ്പെട്ട മറ്റ് അഭിപ്രായങ്ങൾ കൂടി പരിഗണിച്ചതിന് ശേഷമാണ് ഈ തീരുമാനവുമായി മുന്നോട്ട് പോകാൻ കമ്മീഷൻ നിശ്ചയിച്ചത്. സ്ത്രീകൾക്ക് ഡീക്കൻ പട്ടം നൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഏതാനും ചില രാജ്യങ്ങളിൽനിന്ന് മാത്രമുള്ള ചുരുക്കം ചില അഭിപ്രായങ്ങളെ, മുഴുവൻ സിനഡിന്റെയും മുഴുവൻ സഭയുടെയും സ്വരമായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. ഡീക്കൻ എന്ന സ്ഥാനം ശുശ്രൂഷാനിയോഗത്തിന്റെ ഭാഗമാണെന്നും, അത് പൗരോഹിത്യം മുന്നിൽക്കണ്ടല്ലെന്നും ചിലർ വാദിക്കുന്നുണ്ടെങ്കിലും, മറുഭാഗത്ത്, ശുശ്രൂഷാ പൗരോഹിത്യത്തിന്റെ ഡീക്കൻ, പുരോഹിതൻ, മെത്രാൻ എന്നീ മൂന്ന് നിലകൾ തമ്മിലുള്ള ഐക്യം, ഡീക്കനായി ഉയർത്തപ്പെട്ടതിന് ശേഷം, പൗരോഹിത്യത്തിന്റെ മറ്റ് നിലകളിൽനിന്ന് സ്ത്രീകൾ മാറ്റിനിറുത്തപ്പെടുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ തുടങ്ങിയവ കമ്മീഷൻ ഉയർത്തിക്കാട്ടി. നിലവിലെ പഠനങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ, ഡീക്കൻ പട്ടത്തെക്കുറിച്ചും, അതിന്റെ കൗദാശിക മാനത്തെക്കുറിച്ചും, ഈ പട്ടത്തിന് സഭയുടെ ദൈവീകനിയോഗത്തിലെ പ്രാധാന്യത്തെക്കുറിച്ചും കൂടുതലായി പഠിക്കേണ്ടതിന്റെ ആവശ്യവും പെത്രോക്കി കമ്മീഷൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-06-12:50:31.jpg
Keywords: വനിത, സ്ത്രീ
Content: 25932
Category: 1
Sub Category:
Heading: ഇറാഖില്‍ ക്രിസ്ത്യന്‍ സെമിത്തേരിക്ക് നേരെ ആക്രമണം; ഇടപെടല്‍ ആവശ്യപ്പെട്ട് പാത്രിയാര്‍ക്കീസ്
Content: ബാഗ്ദാദ്: ഇറാഖി കുർദിസ്ഥാനിലെ ക്രിസ്ത്യൻ സെമിത്തേരിക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ബാഗ്ദാദിലെ പാത്രിയാർക്കീസ്, കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ. ആക്രമണത്തിന് പിന്നിലുള്ളവരെ അധികാരികൾ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എർബിൽ പ്രവിശ്യയിലെ കോയ ജില്ലയിലെ ഹർമോട്ട ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന സെമിത്തേരിയ്ക്കു നേരെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആക്രമണം നടന്നത്. അജ്ഞാതരായ വ്യക്തികൾ പന്ത്രണ്ടോളം കല്ലറകള്‍ നശിപ്പിച്ചിരിന്നു. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി മസ്രൂർ ബർസാനിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ക്രിസ്ത്യാനികൾ ഇതിനകം തന്നെ വിവിധ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും ഇക്കാര്യത്തിൽ, ഇറാഖി കുർദിസ്ഥാൻ അധികാരികളോട് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദിത്തപ്പെട്ടവരെ നീതിയുടെ മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിസ്ത്യാനികൾ സംരക്ഷിതരാണെന്ന് തങ്ങൾ അവർക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുകയാണെന്നും അല്ലാത്തപക്ഷം കുടിയേറ്റത്തിന്റെ ഒരു പുതിയ തരംഗം ആരംഭിക്കുമെന്നും കർദ്ദിനാൾ സാക്കോ മുന്നറിയിപ്പ് നൽകി. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളും യുദ്ധവും ദുരിതം വിതച്ച ഇറാഖില്‍ ക്രൈസ്തവരുടെ എണ്ണം ഇന്നു കുറഞ്ഞുവരികയാണ്. എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ ഏറ്റവും പുതിയ മത സ്വാതന്ത്ര്യ റിപ്പോർട്ട് അനുസരിച്ച്, 2016 ൽ ഇറാഖി ജനസംഖ്യയുടെ 0.94% ക്രിസ്ത്യാനികളായിരുന്നു. ഇപ്പോൾ 45 ദശലക്ഷം നിവാസികളിൽ 0.3% മാത്രം ക്രൈസ്തവരാണുള്ളത്. സമീപ വർഷങ്ങളിൽ രാജ്യത്തെ ബാധിച്ച യുദ്ധങ്ങളും വടക്കൻ ഇറാഖിന്റെ ഒരു ഭാഗം പിടിച്ചടക്കിയപ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് ക്രൈസ്തവര്‍ക്കെതിരെ ആരംഭിച്ച മതപരമായ പീഡനങ്ങളുമാണ് ക്രൈസ്തവ ജനസംഖ്യ കുറയാനുള്ള പ്രധാന കാരണങ്ങള്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-06-14:50:08.jpg
Keywords: ഇറാഖി
Content: 25933
Category: 1
Sub Category:
Heading: യേശുവിന്റെ ജനനത്തെ ചിത്രീകരിച്ച കുട്ടി കലാകാരന്മാര്‍ക്ക് അവാർഡുകൾ സമ്മാനിച്ച് എംസിഎ
Content: വാഷിംഗ്ടൺ ഡി.സി: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യിൽ യേശുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന കലാസൃഷ്ടികൾ ഒരുക്കിയ കുട്ടികൾക്ക് അവാർഡുകൾ സമ്മാനിച്ച് മിഷ്ണറി ചൈൽഡ്ഹുഡ് അസോസിയേഷന്‍. സർഗ്ഗാത്മകതയിലൂടെ, ക്രിസ്തുവിന്റെ രക്ഷാകര തുടക്കത്തിന്റെ സംഭവക്കഥ അവർ മനോഹരമായി പ്രകടിപ്പിച്ചുവെന്നും അതിനാലാണ് അവാര്‍ഡ് സമ്മാനിച്ചതെന്നും മിഷ്ണറി ചൈൽഡ്ഹുഡ് അസോസിയേഷന്റെ (എം.സി.എ) ഡയറക്ടർ അലിക്സാണ്ട്ര ഹോൾഡൻ ഇന്നലെ ഡിസംബർ 5ന് നടന്ന അവാർഡ് ദാന ചടങ്ങിൽ പറഞ്ഞു. "ലോകമെമ്പാടുമുള്ള മറ്റ് കുട്ടികൾക്കുവേണ്ടി പ്രാർത്ഥിക്കാനും ത്യാഗം ചെയ്യാനും കുട്ടികളെ പഠിപ്പിച്ചുകൊണ്ട് വിശ്വാസത്തിൽ വളരാൻ സഹായിക്കുക" എന്നതാണ് എംസിഎയുടെ ദൗത്യം. 1933 മുതൽ, യേശുവിന്റെ ജനനത്തെ ചിത്രീകരിച്ചുകൊണ്ട് സുവിശേഷവത്ക്കരണത്തിന് പിന്തുണ നല്‍കുവാന്‍ സംഘടന കുട്ടികളെ പ്രോത്സാഹിപ്പിച്ചുവരുന്നുണ്ട്. ക്രിസ്തുവിന്റെ ജനനത്തിന്റെ രഹസ്യത്തെക്കുറിച്ച് ധ്യാനിക്കാന്‍ കൂടിയാണ് ഇത്തരം ഒരു മത്സരം സംഘടിപ്പിക്കുന്നത്. രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് എൻട്രികളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തതെന്നു നാഷ്ണൽ ഷ്രൈൻ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ബസിലിക്കയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഹോൾഡൻ പറഞ്ഞു. ഈ വർഷത്തെ ഗ്രാൻഡ് പ്രൈസിന് ലോസ് ഏഞ്ചൽസ് അതിരൂപതയിലെ റീസറക്ഷൻ കാത്തലിക് സ്കൂളിലെ വിദ്യാർത്ഥിനിയായ ജാനിയേൽ പെരസും ടെക്സസിലെ ഫോർട്ട് വർത്ത് രൂപതയിലെ സെന്റ് ആൻഡ്രൂ കാത്തലിക് സ്കൂളിലെ വിദ്യാർത്ഥിനിയായ ഡയാന ഉയിറ്റിങ്കോയും അര്‍ഹരായി. അവാർഡ് ദാന ചടങ്ങിൽ 14 കുട്ടികൾക്കു സമ്മാനം നല്‍കി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-06-16:46:49.jpg
Keywords: മിഷ്ണ, കുട്ടി
Content: 25934
Category: 18
Sub Category:
Heading: മോൺ. ആന്‍റണി കാട്ടിപ്പറമ്പിൽ ഇന്ന് അഭിഷിക്തനാകും
Content: ഫോർട്ടുകൊച്ചി: കൊച്ചി രൂപത മെത്രാനായി മോൺ. ആൻ്റണി കാട്ടിപ്പറമ്പിൽ ഇന്ന് അഭിഷിക്തനാകും. ഫോർട്ട്കൊച്ചി സാന്താക്രൂസ് സ്ക്വയറിൽ (പരേഡ് ഗ്രൗണ്ട്) ഉച്ചകഴിഞ്ഞു മൂന്നിനാണ് മെത്രാഭിഷേക ശുശ്രൂഷകൾ. ഗോവ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ മുഖ്യകാർമികത്വം വഹിക്കും. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി മുൻ മെത്രാൻ ഡോ. ജോസഫ് കരിയിലും സഹകാർമികരാകും. രൂപത അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ സ്വാഗതവും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വചനപ്രഘോഷണവും നടത്തും. വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾഡോ ജിറെല്ലി, സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സിബിസിഐ പ്രസിഡന്‍റ് മാർ ആൻഡ്രൂസ് താഴത്ത്, കേരള ലത്തീൻ കത്തോലിക്കാ സമിതി പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ തുടങ്ങി വിവിധ മെത്രാന്മാർ പങ്കെടുക്കും. 12,000 പേർക്ക് ഇരിക്കാവുന്ന പന്തലും 300 പേരെ ഉൾക്കൊള്ളാവുന്ന വേദിയും സജ്ജമായിട്ടുണ്ട്. മെത്രാഭിഷേക കർമങ്ങളിൽ 170 പേരടങ്ങുന്ന ഗായകസംഘം പരമ്പരാഗത ലാറ്റിൻ ഗാനങ്ങളുൾപ്പെടെ ആലപിക്കും. ചടങ്ങിനെത്തുന്നവർക്കായി 13 സ്ഥലങ്ങളിൽ വിപുലമായ പാർക്കിംഗ് സൗ കര്യം ക്രമീകരിച്ചിട്ടുണ്ട്. 1557ൽ സ്ഥാപിതമായ കൊച്ചി രൂപതയുടെ 36-ാമത് മെത്രാനും അഞ്ചാമത്തെ തദ്ദേശീയ മെത്രാനുമാണ് മോൺ. ആൻ്റണി കാട്ടിപ്പറമ്പിൽ.
Image: /content_image/India/India-2025-12-07-08:06:49.jpg
Keywords: കൊച്ചി
Content: 25935
Category: 1
Sub Category:
Heading: ഡോ. കുര്യാക്കോസ് മാർ ഒസ്‌താത്തിയോസ് സ്ഥാനാരോഹിതനായി
Content: ലെസ്റ്റർ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായ ഡോ. കുര്യാക്കോസ് മാർ ഒസ്‌താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷ നടന്നു. യുകെയിലെ ലെസ്റ്ററിലുള്ള എസ്‌പിഎഎൽ സെൻ്ററിലാണ് (മാർ ഇവാനിയോസ് നഗറിൽ) ചടങ്ങുകൾ നടന്നത്. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാന, വിശിഷ്‌ടാതിഥികൾക്ക് സ്വീകരണം, സ്ഥാനാരോഹണ ശുശ്രൂഷ, പൊതുസമ്മേളനം എന്ന ക്രമത്തിലാണ് നടന്നു. 1962 മാര്‍ച്ച് 27-ന് കോട്ടയം ജില്ലയില്‍ അമയന്നൂര്‍ തടത്തില്‍ പരേതരായ തോമസിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച കുര്യാക്കോസ് തടത്തില്‍ തിരുവല്ല അതിഭദ്രാസനത്തിലെ അമയന്നൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗമാണ്. 1987-ല്‍ ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്തായാല്‍ തിരുവല്ല അതിരൂപതയിലെ വൈദികനായി അഭിഷിക്തനായ അദ്ദേഹം 2021 മുതല്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യു.കെ. റീജിയന്റെ സഭാതല കോ-ഓര്‍ഡിനേറ്റര്‍ ആയി ശുശ്രൂഷ ചെയ്തു വരുകയായിരിന്നു. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ആരാധനക്രമ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. 2001 മുതല്‍ 2020 വരെ തിരുവനന്തപുരം മലങ്കര സെമിനാരിയില്‍ അധ്യാപകനായും കോട്ടയം വടവാതൂര്‍, കുന്നോത്ത് ഗുഡ്ഷെപ്പേഡ് സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ച അദ്ദേഹം 2017 മുതല്‍ 2020 വരെ മലങ്കര മേജര്‍ സെമിനാരിയുടെ റെക്ടറായും സേവനം നിര്‍വഹിച്ചു. തിരുവല്ല അതിഭദ്രാസനത്തിന്റെ ചാന്‍സലര്‍, വിശ്വാസ പരിശീലന പദ്ധതിയുടെ അതിഭദ്രാസന ഡയറക്ടര്‍, സഭയുടെ ആരാധനക്രമ കമ്മീഷന്‍ സെക്രട്ടറി എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ യു.കെ.യിലെ കവന്ററി, പ്ളിമോത്ത് ഇടവകകളുടെ വികാരിയായി സേവനം ചെയ്തു വരുന്നതിനിടെയാണ് പുതിയ നിയമനം.
Image: /content_image/News/News-2025-12-07-08:35:26.jpg
Keywords: മലങ്കര
Content: 25936
Category: 18
Sub Category:
Heading: കൊച്ചിയുടെ ഇടയനായി ഡോ. ആന്റണി കാട്ടിപറമ്പിൽ അഭിഷിക്തനായി
Content: കൊച്ചി: കൊച്ചി രൂപതയുടെ 36-ാമത് മെത്രാനായി മോൺ. ആൻ്റണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി. മെത്രാഭിഷേക തിരുക്കർമങ്ങൾക്ക് ഗോവ ആർച്ച് ബിഷപും ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡൻ്റുമായ കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറോ മുഖ്യകാർമികത്വം വഹിച്ചു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, കൊച്ചി രൂപത മുൻ മെത്രാൻ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ എന്നിവർ സഹകാർമികരായി. ഉച്ചതിരിഞ്ഞ് 2.30ന് കൊച്ചി മെത്രാസന മന്ദിരത്തിൽ നിന്ന് തിരുവസ്ത്രങ്ങളണിത്ത മെത്രാൻമാരും വൈദീകരും ചേർന്ന് നിയുക്ത മെത്രാനെ തിരുകർമ്മങ്ങൾക്ക് വേദിയാക്കുന്ന സാന്താക്രൂസ് സ്‌ക്വയറിലേക്ക് പ്രദക്ഷിണയോടെ ആനയിച്ചു.കൊച്ചി രൂപതയിലെ 51 ഇടവകകളിൽ നിന്ന് എത്തിയ പ്രതിനിധികൾ ദർശന കുരിശും ഇടവക കുരിശിൻ്റെ ഇടതുവശത്ത് ഇടവകയുടെ കൊടിയും വലതുവശത്ത് പേപ്പൽഫ്ലാഗുമേന്തി പരമ്പരാഗത വേഷമണിഞ്ഞ ഇടവക പ്രതിനിധികളും അണിനിരന്നു. വത്തിക്കാൻ സ്ഥാനപതിയും ഭാരതത്തിൻ്റെയും നേപ്പാളിൻ്റേയും വത്തിക്കാൻ സ്ഥാനപതിയുമായ ആർച്ച് ബിഷപ്പ് ലെയോ പോൾദോ ജിറെല്ലി, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്ത്, കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആർച്ചുബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ എന്നിവർ സന്ദേശങ്ങൾ നൽകി. തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയും എറണാകുളം - അങ്കമാലി അതിരൂപതയുടെ മേജർ ആർച്ച്ബിഷപ്പിന്റെ വികാരിയുമായ മാർ ജോസഫ് പാംപ്ലാനി വചനപ്രഘോഷണം നടത്തി. കൊച്ചി രൂപത അപ്പോസ്റ്റലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ സ്വാഗതമാശംസിച്ചു. ദിവ്യബലി മധ്യേ മുഖ്യകാർമികന്റെ മുമ്പിൽ നിയുക്ത മെത്രാൻ തൻ്റെ സന്നദ്ധത അറിയിച്ചു. തുടർന്ന് സകല വിശുദ്ധരോടുമുള്ള പ്രാർത്ഥനയും കൈവയ്പു കർമ്മവും നടത്തി. പ്രധാന കാർമികൻ അധികാര ചിഹ്നങ്ങളായ മോതിരം, അംശമുടി എന്നിവ അഭിഷിക്ത മെത്രാനെ അണിയിച്ചു. അജഗണപരിപാലന അധികാര ചിഹ്നമായ അധികാര ദണ്ഡ് അഭിഷിക്ത മെത്രാന് നൽകിക്കൊണ്ട് കത്തീഡ്രലിൽ ഇരുത്തി. തുടർന്ന് സഹ മെത്രാന്മാർ സമാധാന ചുംബനം നൽകി. തിരഞ്ഞെടുക്കപ്പെട്ട വൈദിക അല്മായ സന്യസ്ത പ്രതിനിധികൾ പുതിയ മെത്രാന് ആദരവ് പ്രകടിപ്പിച്ചു. തുടർന്ന് പുതിയ മെത്രാന്റെ മുഖ്യകാർമികത്വത്തിൽ തിരുകർമങ്ങൾ തുടർന്നു. ഒന്നരവർഷക്കാലത്തെ കാത്തിരിപ്പിനു ശേഷം തങ്ങൾക്ക് ലഭിച്ച പുതിയ ഇടയനെ സ്വീകരിക്കാൻ അഭിഷേക വേദിയായ സാന്താക്രൂസ് ഗ്രൗണ്ടിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി. ത്രാനും കാർമികരും പുഷ്പാർച്ചന നടത്തി. കന്യാകുമാരി മുതലുള്ള തെക്ക് കിഴക്കൻ ഇന്ത്യയും ശ്രീലങ്ക നേപ്പാൾ ബംഗ്ലാദേശ് ബർമ്മ ഹോങ്കോങ് മാലാക്ക എന്നീ രാജ്യങ്ങൾ വരെയും വ്യാപിച്ചു കിടന്ന വിശാലമായ രൂപതയായിരുന്നു കൊച്ചി. 1557-ൽ സ്ഥാപിതമായ കൊച്ചി രൂപതയുടെ അഞ്ചാമത്തെ തദ്ദേശിയ മെത്രാനാണ് ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ.
Image: /content_image/India/India-2025-12-08-08:51:13.jpg
Keywords: കൊച്ചി
Content: 25937
Category: 18
Sub Category:
Heading: കൊച്ചി - മുസിരിസ് ബിനാലെയിൽ ഇതാദ്യമായി മലയാളി സന്യാസിനിയുടെ കലാസൃഷ്‌ടികളും
Content: കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയെന്ന് അറിയപ്പെടുന്ന കൊച്ചി - മുസിരിസ് ബിനാലെയിൽ ഇതാദ്യമായി ഒരു മലയാളി സന്യാസിനിയുടെ കലാസൃഷ്‌ടികളും. സിഎംസി അങ്കമാലി മേരിമാതാ പ്രോവിൻസിലെ സിസ്റ്റർ റോസ്‌വിൻ ആണ് വിഖ്യാതമായ ബിനാലെയിൽ സവിശേഷസാന്നിധ്യമാകുന്നത്. സിസ്റ്ററുടെ കരവിരുതിൽ പിറവിയടുത്ത വിവിധ പെയിൻ്റിംഗുകളും ശില്പങ്ങളും ബിനാലെയിൽ പ്രദർശനത്തിനെത്തും. ആറാം പതിപ്പിലെത്തിനിൽക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സന്യാസിനിയുടെ കലാസൃഷ്‌ടികൾ ആഗോള ശ്രദ്ധയിലെത്തുക. തൃപ്പൂണിത്തുറ ആർഎൽവി ഗവ. കോളജ് ഓഫ് ഫൈൻ ആർട്സിൽ ശില്പനിർമാണത്തിൽ ബിഎഫ്എ പൂർത്തിയാക്കിയ സിസ്റ്റർ 2022 മുതൽ കലാപ്രദർശനങ്ങളുമായി രംഗത്തുണ്ട്. സിസ്റ്ററുടെ പെയിന്റ്റിംഗുകളും ശില്പങ്ങളും ഉൾപ്പെടുത്തി കേരള ലളിതകലാ അക്കാദമി, ആർഎൽവി കോളജ്, എറണാകുളം ദർബാർ ഹാൾ എന്നിവിടങ്ങളിലായി നടന്ന വിവിധ കലാപ്രദർശനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനുഷ്യജീവിതത്തിൻ്റെ വിവിധ ഭാവങ്ങളെ ശില്പങ്ങളിലൂടെയും നിറങ്ങളിലൂടെയും വ്യത്യസ്ത‌മായി ആവിഷ്‌കരിക്കുന്നതാണ് സിസ്റ്റർ റോസ്‌വിന്റെ സൃഷ്‌ടികൾ. കലയുടെ നിർമലമായ ആവിഷ്‌കാരത്തിനൊപ്പം മാനവികതയും മാനുഷികമൂല്യങ്ങളും വിനിമയം ചെയ്യാനുള്ള മാർഗമായാണ് വരകളെയും വർണങ്ങളെയും ശില്പനിർമിതികളെയും കാണുന്നതെന്നും ബിനാലെയുടെ ഭാഗമാകാനായത് അഭിമാനകരമാണെന്നും സിസ്റ്റർ സിസ്റ്റർ റോസ്‌വിൻ പറഞ്ഞു. ചൊവ്വര കാർമൽ നൊവിഷ്യേറ്റ് മഠാംഗമായ സിസ്റ്റർ, സൈക്കോ സ്‌പിരിച്വൽ കൗൺസിലിംഗിലും സോഷ്യോളജിയിലും ഉന്നതപഠനം നടത്തിയിട്ടുണ്ട്.
Image: /content_image/India/India-2025-12-08-09:16:54.jpg
Keywords: കല