| Content | ആലുവ: കെആർഎൽസിബിസി വിശ്വാസ പരിശീലന കമ്മീഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന സഭാചരിത്രക്വിസ് ലസ്തോറിയ 2025- രൂപതതല മത്സരങ്ങൾ നാളെ ഡിസംബർ ഏഴിന് ഇടവകകളിൽ നടക്കും. രൂപത തലത്തിൽ വിജയികളായവർക്കുള്ള സംസ്ഥാന തലമത്സരം 2026 ഫെബ്രുവരി എട്ടിന് സംഘടിപ്പിക്കും. ജോൺ ഓച്ചന്തുരുത്ത് രചിച്ച അടിവേരുകൾ എന്ന പുസ്തകത്തിൽ നിന്നും പേജ് ഒന്നു മുതൽ 176 വരെയുള്ള ഭാഗങ്ങളാണ് ഈ വർഷം പഠനത്തിനായി നൽകിയിരിക്കുന്നത്.
വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കിടയിൽ സഭയെയും സമുദായത്തെയും സംബന്ധിച്ച ചരിത്ര പഠനത്തിന് പ്രാധാന്യം നൽകുന്നതിന് വേണ്ടിയാണ് ലെസ്ടോറിയ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി ഫാ.മാത്യു പുതിയാത്ത് അറിയിച്ചു.
⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe> |