category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമലയാളി വൈദികന്‍ ജര്‍മ്മന്‍ രൂപതയുടെ നിയുക്ത സഹായ മെത്രാന്‍; ഫാ. ജോഷി ജോർജ് പൊട്ടയ്ക്കലിന് പുതിയ നിയോഗം
Contentവത്തിക്കാൻ സിറ്റി: ജർമനിയിലെ ഏറ്റവും പഴയ രൂപതകളിലൊന്നായ മയിൻസ് രൂപതയുടെ സഹായ മെത്രാനായി മലയാളിയായ റവ. ഫാ. ഡോ. ജോഷി ജോർജ് പൊട്ടയ്ക്കലിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ മീങ്കുന്നം ഇടവകാംഗമായ റവ. ഡോ. ജോഷി ജോർജ് പൊട്ടയ്ക്കല്‍ ഓർഡർ ഓഫ് കാർമലൈറ്റ്സ് (ഒകാം) സന്യാസ സമൂഹത്തിന്റെ ഇന്ത്യൻ പ്രോവിൻസിലെ അംഗമാണ്. ജർമനിയിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വൈദികൻ മെത്രാനാകുന്നത്. മയിൻസ് രൂപതയുടെ വികാരി ജനറാളായി സേവനം ചെയ്യുന്നതിനിടെയാണു പുതിയ നിയമനം. മീങ്കുന്നം പൊട്ടയ്ക്കൽ പരേതരായ ജോർജിൻ്റെയും ഏലിയാമ്മയുടെയും രണ്ടാമത്തെ മകനാണ്. ഓർഡർ ഓഫ് കാർമലൈറ്റ്സ് സന്യാസ സമൂഹത്തിലെ തന്നെ അംഗമായ ജ്യേഷ്‌ഠസഹോദരൻ ഫാ. ജോയ്‌സ് പൊട്ടയ്ക്കൽ കാനഡയിൽ സേവനം ചെയ്യുന്നു. മൂവാറ്റുപുഴ നിർമല കോളജിലെ അസി. പ്രഫസർ ജോബിയാണ് മറ്റൊരു സഹോദരൻ. നിയമനത്തെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നതെന്ന് നിയുക്ത മെത്രാന്‍ പ്രതികരിച്ചു. 2003 ഡിസംബർ 31ന് പൗരോഹിത്യം സ്വീകരിച്ച റവ. ഡോ. പൊട്ടയ്ക്കൽ 22 വർഷമായി മയിൻസ് രൂപതയിലാണു ശുശ്രൂഷ ചെയ്യുന്നത്. അടുത്ത വർഷം മാർച്ച് 15ന് മയിൻസ് സെന്റ് മാർട്ടിൻ ആൻഡ് സെൻ്റ് സ്റ്റീഫൻ കത്തീഡ്രലിലാണു മെത്രാഭിഷേകം. അടുത്ത വർഷം മാർച്ച് 15ന് മയിൻസ് സെന്റ് മാർട്ടിൻ ആൻഡ് സെൻ്റ് സ്റ്റീഫൻ കത്തീഡ്രലില്‍ മെത്രാഭിഷേകം നടക്കുമെന്ന് രൂപതാവൃത്തങ്ങള്‍ അറിയിച്ചു. എഡി 340ൽ സ്ഥാപിതമായ മയിൻസ് രൂപതയിൽ ഏഴു ലക്ഷം കത്തോലിക്കാ വിശ്വാസികളാണുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=xReeBv-1OE0
Second Video
facebook_link
News Date2025-11-27 10:15:00
Keywordsജര്‍മ്മ
Created Date2025-11-27 10:16:39