category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മികച്ച അജപാലകരെ വാർത്തെടുക്കുവാന്‍ ‘ഡിപ്ലോമ ഇൻ പാസ്റ്ററൽ കൗൺസിലിംഗ്’ കോഴ്‌സുമായി 'പറോക്'
Contentതൃശൂർ: സങ്കീർണമായ സമകാലിക അജപാലന സാഹചര്യങ്ങളെ നേരിടാൻ കഴിവുള്ള, ഹൃദയത്തിൽ അലിവുള്ള അജപാലകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പറോക് ഗവേഷണകേന്ദ്രം Diploma in Pastoral Counselling' എന്ന കോഴ്‌സ് ആരംഭിക്കുന്നു. യുവജനങ്ങൾ, കുട്ടികൾ, മാതാപിതാക്കൾ, ദമ്പതിമാർ എന്നിവരുടെ നീറുന്ന വേദനകളുമായി സമീപിക്കുന്നവരെ ആത്മീയമായും അജപാലനപരമായും പിന്തുണയ്ക്കാൻ സഹായിക്കുന്ന വൈദഗ്ധ്യം കോഴ്‌സിലൂടെ ലഭിക്കും. കൗൺസലിംഗ്, മനശാസ്ത്രം, അജപാലനം എന്നിവയിൽ ഉപരിപഠനങ്ങളും പ്രായോഗികപരിജ്ഞാനവുമുള്ള വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്. കോഴ്‌സ് 2026 ജനുവരി 26-ന് ഓൺലൈനായി ആരംഭിക്കും. Pre-recorded Video Lessons കൂടാതെ, എല്ലാ മാസവും അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലുമായി രണ്ട് ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ Contact Classes ഉണ്ടായിരിക്കും. ഇൻ്റേൺഷിപ്പും റെസിഡൻഷ്യൽ പരിശീലന പരിപാടിയും കോഴ്‌സിൻ്റെ ഭാഗമായി സംഘടിപ്പിക്കും. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി: 2026 ജനുവരി 10. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് {{ GOOGLE FORM LINK ‍->https://docs.google.com/forms/d/e/1FAIpQLSfX4PbS9YYXLvfPNah0SWkbdii_vXfdUodfZXCjcFV6RfqfBA/viewform }} വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: * ഡോ. ടൈസൺ മണ്ടുംപാൽ (കോഡിനേറ്റർ) - 9495864589 * ഫാ. നിതിൻ പൊന്നാരി (ജോയിൻ്റ് കോഡിനേറ്റർ) - 9496631511
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-12-22 12:19:00
Keywordsകോഴ്സ
Created Date2025-12-22 12:19:56