category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മാർ മാത്യു അറയ്ക്കലിന് മെത്രാഭിഷേക രജത ജൂബിലി ആശംസകളർപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത
Contentകാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത തൃതീയ ബിഷപ്പ് മാർ മാത്യു അറയ്ക്കലിന് മെത്രാഭിഷേക രജത ജൂബിലി ആശംസകളർപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലി ഹാളിൽ ഒത്തുചേർന്ന പ്രതിനിധി സമ്മേളനത്തിൽ ആദരവ് അർപ്പിക്കാൻ വിവിധ തലങ്ങളിൽനിന്നുള്ളവർ ഒത്തുചേർന്നു. ആഴമേറിയ ആധ്യാത്മികതയിൽ വേരൂന്നി തുറവിയുള്ള മനസോടും ഉന്നതമായ ദർശനത്തോടുംകൂടി മേൽപ്പട്ട ശുശ്രൂഷ നിർവഹിച്ച മാർ മാത്യു അറയ്ക്കലിൻ്റെ ഇടയശുശ്രൂഷയെ ആദരവോടും നന്ദിയോടുംകൂടി സ്‌മരിക്കുന്നതായി മാർ ജോസ് പുളിക്കൽ പറഞ്ഞു. സഭയോട് ചേർന്ന് സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും വേണ്ടി സമർപ്പണം ചെയ്‌ത മാർ മാത്യു അറയ്ക്കലി ന്റെ ശുശ്രൂഷകളെ കൃതജ്ഞതാപൂർവം സ്‌മരിക്കുന്നെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. ആടുകൾ ചിതറിപ്പോകാതിരിക്കുന്നതിന് ജാഗ്രതയുള്ള ധീരനായ ഇടയനായി മാർ മാത്യു അറയ്ക്കൽ മുന്നേ നടന്നുവെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി അമല സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിനയ ഗ്രേസ്, സിബിസിഐ ലെയ്‌റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-04 10:12:00
Keywords മാത്യു അറ
Created Date2026-02-04 10:13:15