category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ആത്മീയതയിലൂടെ ഈശോയിലേക്ക് അടുക്കാന്‍ 'ഫ്രാൻസിസ്കൻ മെസ്സഞ്ചർ' നാളെ മുതല്‍
Contentരണ്ടാം ക്രിസ്തു എന്ന് വിളിക്കപ്പെടുവാൻ യോഗ്യത നേടിയ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ആത്മീയതയിലൂടെ ഈശോയിലേക്ക് അടുക്കുവാന്‍ സഹായിക്കുന്ന 'ഫ്രാൻസിസ്കൻ മെസ്സഞ്ചർ' നാളെ മുതല്‍. വി. ഫ്രാൻസിസ്സിനെ പോലെ ക്രിസ്തുവിലേക്ക് രൂപാന്തരപ്പെടുവാൻ 333 ദിവസം നീളുന്ന ഓണ്‍ലൈന്‍ ശുശ്രൂഷ ഫാ. സോമി അബ്രഹാം OFM Cap നയിക്കും. നാളെ 2026 ഫെബ്രുവരി 2 മുതൽ 2027 ജനുവരി 10 വരെയാണ് നടക്കുക. ആത്മീയ ജീവിതം മെച്ചപ്പെടുത്താനുള്ള സുവർണ്ണാവസരമായി ലെയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിച്ച വിശുദ്ധ ഫ്രാൻസിസിന്റെ വർഷത്തിന്റെ ഈ ദിനങ്ങളില്‍ വിശുദ്ധന്റെ ജീവിതവും അനുഭവവും അറിയുവാൻ അനുഗമിക്കുവാനും ബൈബിളിന്റെ സരളവും ഹൃദയവുമായ വ്യാഖ്യാനം അനുഭവിക്കാനും ഈശോ ആഗ്രഹിക്കുന്ന സ്നേഹത്തിന്റെ പൂർണ്ണതയിലേക്ക് വളരുവാനും സഹായിക്കുന്ന വിധത്തിലാണ് ശുശ്രൂഷ ഒരുക്കുന്നത്. യുട്യൂബ്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം ചാനലുകളിലൂടെ ഈ യാത്രയെ അനുഗമിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുകയാണെന്ന് ഫാ. സോമി അബ്രഹാം OFM Cap പറഞ്ഞു. ⧪ {{ WhatsApp Channel ‍-> https://whatsapp.com/channel/0029Vb7ACxw1noz3MEsMfd0U}} ⧪ {{ YOUTUBE Channel ‍-> https://youtube.com/@franciscanmessenger?si=2oybMnR_3wC0x4Sh}} ⧪ {{INSTAGRAM ‍-> https://www.instagram.com/p/DUDuar6CfzH/?igsh=OGFzYTdnaGg4Z2J5}} ⧪ {{ WhatsApp ഗ്രൂപ്പില്‍ അംഗമാകാന്‍ ‍-> https://chat.whatsapp.com/BLotqPNOyzx5TO9unchoHt?mode=gi_t}}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-01 08:20:00
Keywordsഅസ്സീസി
Created Date2026-02-01 08:20:25