| Content | ലിമ: മുപ്പതിനാലാമത് ആഗോള രോഗീദിനത്തിന്റെ ഭാഗമായി പെറുവിലെ ചിക്ളായോ രൂപതയിൽ ലെയോ പാപ്പയുടെ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി. പാപ്പായുടെ പ്രതിനിധിയായി കർദിനാൾ മൈക്കൽ ചേർനി ഉള്‍പ്പെടെയുള്ള സംഘമാണ് എത്തിച്ചേർന്നിരിക്കുന്നത്. ദിനത്തിന്റെ ഭാഗമായി ചിക്ലായോയിലെ ആശുപത്രികളിലെ രോഗികളെ കർദിനാൾ സന്ദർശിച്ചു. ലെയോ പാപ്പ മുന്‍പ് രൂപതാധ്യക്ഷനായിരിന്ന രൂപതയാണ് പെറുവിലെ ചിക്ലായോ രൂപത.
പെറുവിലെ അപ്പസ്തോലിക ന്യൂൺഷ്യോ, ലാറ്റിൻ അമേരിക്കയിലെയും കരീബിയനിലെയും മെത്രാന്മാർ, സഭാപ്രതിനിധികൾ വത്തിക്കാൻ പ്രതിനിധികൾ എന്നിവരും ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്. പേപ്പല്‍ സംഘം ചിക്ലായോയിലെ നിരവധി ആശുപത്രികൾ സന്ദർശിക്കുകയും, പരിശുദ്ധ പിതാവിന്റെ സാന്നിധ്യം രോഗികളെ അറിയിക്കുകയും ചെയ്തു. കഷ്ടപ്പാടുകളെ കൃപയുടെ ഉറവിടമാക്കി മാറ്റിക്കൊണ്ട്, മനുഷ്യന്റെ ബലഹീനതകളിൽ ദൈവം അടുത്തുവരുകയാണെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. 2023 വരെ ലെയോ പാപ്പ (ബിഷപ്പ് റോബര്‍ട്ട് പ്രിവോസ്റ്റ്) അധ്യക്ഷനായ രൂപതയാണ് ചിക്ലായോ.
♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe> |