category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫ്രാൻസിസ്കൻ ശതാബ്ദി വര്‍ഷത്തില്‍ യൂറോപ്പിലെ യുവജനങ്ങൾ അസീസ്സിയിൽ ഒന്നിക്കുന്നു
Contentറോം: ഫ്രാൻസിസ്കൻ ശതാബ്ദി വര്‍ഷത്തില്‍ യൂറോപ്പിലെ യുവജനങ്ങൾ അസീസ്സിയിൽ യുവജന സമ്മേളനത്തിനായി ഒന്നിക്കുന്നു. ഓഗസ്റ്റ് 3 മുതൽ 6 വരെ, അസീസ്സിയിൽ നടക്കുന്ന സമ്മേളനത്തിന് " പോവുക! ഫ്രാൻസിസ്കൻ യുവജന സമ്മേളനം" എന്നതാണ് പേര് നല്‍കിയിരിക്കുന്നത്. 18നും 33നും ഇടയിൽ പ്രായമുള്ള വിശ്വാസികളും അല്ലാത്തവരുമായ യുവജനങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും. ഫ്രാൻസിസ്കൻ ശതാബ്ദിയുടെ ഈ വർഷത്തിൽ അസീസ്സി നഗരം യൂറോപ്യൻ ഭൂഖണ്ഡത്തിലെമ്പാടുമുള്ള ആയിരക്കണക്കിന് യുവജനങ്ങള്‍ക്കു വേണ്ടി വേദിയാകുന്നുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. "ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിംഗ്" എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പരസ്പരമുള്ള സൗഹൃദം, പ്രാർത്ഥന, ആഘോഷങ്ങൾ എന്നിവയിലൂടെ വിശുദ്ധ ഫ്രാൻസിസിന്റെ സമാധാന സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്‌ഷ്യം. സാർവത്രിക സാഹോദര്യത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിലെ അടിസ്ഥാന വിഷയങ്ങൾ സമ്മേളനത്തിൽ യുവജനങ്ങൾ ചർച്ച ചെയ്യും. ഫ്രാൻസിസ്കൻ സമൂഹത്തിലെ വിവിധ അംഗങ്ങളും, അസീസ്സി നഗരവും, രൂപതയും സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-19 13:42:00
Keywordsഅസീസ്സി
Created Date2026-02-19 13:42:26