category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന് ഇന്ന് ആരംഭം
Contentമലയാറ്റൂർ: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന് ഇന്നു തുടക്കമാകും.രാവിലെ ഏഴിന് മലയാറ്റൂർ മഹാ ഇടവകയുടെ നേതൃത്വത്തിൽ മല കയറുന്നതോടെയാണു തീർത്ഥാടനത്തിന് തുടക്കമാകുന്നത്. അടിവാരത്ത് മാർ തോമാശ്ലീഹായുടെ രൂപത്തിനു മുന്നിൽ കുരിശുമുടി വൈസ് റെക്‌ടർ ഫാ. ജോസ് ഒഴലക്കാട്ട് പ്രാർത്ഥനാശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കുകയും തീർത്ഥാടനത്തിന് തുടക്കം കുറിക്കുകയും ചെയ്യും. മലയാറ്റൂർ, സെബിയൂർ, വിമലഗിരി, ഇല്ലിത്തോട് ഇടവകകളിലെ വിശ്വാസികൾ ഒരുമിച്ച് കുരിശുമുടി കയറും. സെബിയൂർ പള്ളി വികാരി ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ, വിമലഗിരി പള്ളി വികാരി ഫാ. പോൾ പടയാട്ടി, ഇല്ലി ത്തോട് പള്ളി വികാരി ഫാ. ജോൺസൺ വല്ലൂരാൻ, കുരിശുമുടി സ്‌പിരിച്വൽ ഡയറക്‌ടർ ഫാ. ആൻ്റണി നടുവത്തുശേരി, മലയാറ്റൂർ സഹവികാരി ഫാ. ആൽബിൻ വെള്ളാഞ്ഞിയിൽ, കൈക്കാരൻമാരായ ടിനു തറയിൽ, ജോർളി ഈ രത്തര, ആബേൽ കപ്പ്യാരുകുടി, വൈസ് ചെയർമാൻ സാബു ചെല്ലാമ്പുറം തുടങ്ങിയവർ മലകയറ്റത്തിന് നേതൃത്വം നൽകും. തുടർന്ന് ഒന്‍പതിന് കുരിശുമുടിയിൽ കുർബാന.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-22 08:10:00
Keywords മലയാ
Created Date2026-02-22 08:11:11