category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്‌തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നൽകണം: കേന്ദ്ര ന്യൂനപക്ഷ മന്ത്രിയോട് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ
Contentകൊച്ചി: രാജ്യത്തെ ക്രൈസ്‌തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നൽകണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തന്നെ സന്ദർശിച്ച കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനോടാണു മേ ജർ ആർച്ച്ബിഷപ് ഇക്കാര്യം ആവശ്യപ്പെട്ടത്. സഭയുടെ ആവശ്യം അനുകൂലമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ച ന്ദ്രശേഖർ, വൈസ് പ്രസിഡൻ്റ് അഡ്വ. ഷോൺ ജോർജ്, ട്വൻ്റി 20 പ്രസിഡൻ്റ് സാബു ജേക്കബ് എന്നിവരും കൂടിക്കാഴ്ച യിൽ പങ്കെടുത്തു. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണു കേന്ദ്രസർക്കാരിൻ്റെ നിലപാടെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്രമന്ത്രി പറഞ്ഞു. മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിന് ഔദ്യോഗികമായി വത്തിക്കാനോട് വീണ്ടും ആവശ്യപ്പെടുമെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-24 10:37:00
Keywordsതട്ടി, ന്യൂനപ
Created Date2026-02-24 10:38:17