category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് സ്വാഗതാർഹം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
Contentകൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് സ്വാഗതാർഹമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. സംസ്ഥാനത്തെ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം, സ ർക്കാരുമായി ബന്ധപ്പെട്ട് ക്രൈസ്‌തവ വിഭാഗങ്ങൾ അനുഭവിക്കുന്ന അനീതികൾ എന്നിവയെക്കുറിച്ചു പഠിക്കുന്നതി നായി നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശിയുടെ അധ്യക്ഷതയിലുള്ള കമ്മീഷൻ്റെ റിപ്പോർട്ട്, സംസ്ഥാന മന്ത്രിസഭ അം ഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്. കമ്മീഷൻ റിപ്പോർട്ട് പൂർണമായും പ്രസിദ്ധീകരിക്കുകയും അതിലെ ശിപാർശകൾ ക്രൈസ്‌തവ സഭാ നേതൃത്വങ്ങളു മായി ചർച്ച ചെയ്‌തു നടപ്പാക്കുകയും വേണമെന്ന് സീറോമലബാർ സഭ ദീർഘനാളുകളായി ആവശ്യപ്പെട്ടിരുന്നു. കാല താമസമുണ്ടായെങ്കിലും ഈ റിപ്പോർട്ട് അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്‌ത സർക്കാർ നടപടിയെ സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ സ്വാഗതം ചെയ്യുന്നു. കേരളത്തിൽ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളിലെ വിവിധ വിഭാഗങ്ങൾ അനുഭവിക്കുന്ന പിന്നാക്കാവസ്ഥകളും പ്രശ്നങ്ങ ളും ആദ്യമായി സമഗ്രമായി പഠിച്ചു റിപ്പോർട്ട് തയാറാക്കിയ ജസ്റ്റീസ് ജെ.ബി. കോശി, ഡോ. ജേക്കബ് പുന്നൂസ്, നിര്യാതനായ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, കമ്മീഷൻ സെക്രട്ടറി റിട്ട. ജഡ്‌ജി സി.വി. ഫ്രാൻസിസ് എന്നിവരുടെ സേവനങ്ങ ളെ സഭ ആദരവോടെ കാണുന്നു. റിപ്പോർട്ടിലെ ശിപാർശകളിൽ നിലവിൽ നടപ്പാക്കിയവ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും റിപ്പോർട്ടിന്മേലുള്ള സഭകളുടെ അഭിപ്രായം എഴുതി അറിയിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ സഭാപ്രതിനിധികളുടെ യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. റിപ്പോർട്ട് ചർച്ച ചെയ്‌തു ശിപാർശകൾ നടപ്പാക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങൾ എത്രയും വേഗം ഉണ്ടാകണമെന്നും സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-02 11:11:00
Keywordsകോശി കമ്മീഷ
Created Date2026-03-02 11:12:00