category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസമാധാനം സംജാതമാകുന്നതിന് ദേവാലയങ്ങളില്‍ പ്രാര്‍ത്ഥന നടത്തണമെന്ന് കെസിബിസി
Contentകോഴിക്കോട്: പശ്ചിമേഷ്യ യുദ്ധ ഭീതിയിലായ സാഹചര്യത്തിൽ നീതിപുലരുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനും ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷ നടത്തണമെന്ന് കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ആഹ്വാനം ചെയ്തു. യുദ്ധം എത്രയും വേഗം അവസാനിക്കപ്പെടണം. യുദ്ധങ്ങൾ മൂലം ഭൂമി തുടർച്ചയായി മുറിവേൽപ്പിക്കപ്പെടുകയാണെന്നും യുദ്ധങ്ങളുടെയും സായുധ സംഘർഷങ്ങളുടെയും ഇരകളെ ചേർത്തുപിടിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധം എന്നത് തിന്മയാണെന്ന് തിരിച്ചറിയാൻ ലോക നേതാക്കൾക്കാവുന്നില്ല എന്നത് മനുഷ്യമനസകളെ വേദനിപ്പിക്കുന്നു. യുദ്ധം എന്നത് നികൃഷ്‌ടമായ ഒരു യാഥാർഥ്യവും അത് നുണകളുടെയും അസത്യങ്ങളുടെയും വിജയമാണെന്ന് നമുക്ക് തിരിച്ചറിയാമെന്ന് ഫ്രാൻസിസ് പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ സ്വാർഥ താത്പര്യങ്ങളുടെ വിജയവും ശത്രു വിന്റെ പൂർണമായ തകർച്ചയുമാണ് യുദ്ധങ്ങളിലൂടെ രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. യുദ്ധഭീകരതയുടെ ഇരകളാകുന്നത് പലപ്പോഴും നിരപരാധികളായ മനുഷ്യരാണെന്നത് വേദനാജനകമാണെന്നും ഡോ. വർഗീസ് ചക്കാലയ്ക്കൽ ചൂണ്ടിക്കാട്ടി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-02 11:41:00
Keywordsകെസിബിസി
Created Date2026-03-02 10:44:34