category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആഗോള തലത്തില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ സംരക്ഷണത്തിന് സ്പെയിൻ പാർലമെന്റ്
Contentമാഡ്രിഡ്: ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കുന്നതിലും വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന കൂട്ടക്കൊലകൾക്കുമെതിരെ ശക്തമായ അന്താരാഷ്ട്ര നടപടി പ്രോത്സാഹിപ്പിക്കുന്നതിലും ഇടപെടലുമായി സ്പെയിന്‍. മതപരമായ പീഡനങ്ങൾക്കെതിരായ സ്പെയിനിന്റെ പ്രതികരണം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന രാജ്യത്തെ യാഥാസ്ഥിതിക പോപ്പുലർ പാർട്ടി അവതരിപ്പിച്ച സംരംഭത്തിന് ദേശീയ പാർലമെന്റ് അംഗീകാരം നൽകി. 19 വോട്ടുകൾ അനുകൂലമായി ലഭിച്ചപ്പോള്‍ 18 പേര്‍ വിട്ടുനിന്നിരിന്നു. ആഗോളതലത്തിൽ ഏറ്റവും ദുർബലരായ മതവിഭാഗങ്ങളിൽ ഒന്നാണ് ക്രൈസ്തവരെന്നും സംഘർഷം, സ്വേച്ഛാധിപത്യം, തീവ്രവാദ പ്രവർത്തനങ്ങൾ എന്നിവയാൽ വലയം ചെയ്യപ്പെട്ട രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് ക്രൈസ്തവര്‍ പീഡനം, വിവേചനം, അക്രമം എന്നിവ അനുഭവിക്കുന്നുണ്ടെന്നും നിയമനിർമ്മാതാക്കൾ ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യം അടിസ്ഥാന മനുഷ്യാവകാശവും ജനാധിപത്യ നിലവാരത്തിന്റെ സൂചകവുമാണെന്നും പാർലമെന്റ് അംഗം മാരിബെൽ സാഞ്ചസ് പറഞ്ഞു. ആഗോള യാഥാർത്ഥ്യം ഈ മാനദണ്ഡം പാലിക്കുന്നതിൽ നിന്ന് വളരെ അകലെയാണെങ്കിലും, മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ ആർട്ടിക്കിൾ പതിനെട്ടിൽ അവകാശം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. പീഡിപ്പിക്കപ്പെടുന്ന വിശ്വാസികൾക്കുള്ള സംരക്ഷണം ശക്തിപ്പെടുത്തുന്നത് മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സ്പെയിനിന്റെ വിശാലമായ പ്രതിബദ്ധതയാണ് ചൂണ്ടിക്കാട്ടുന്നതെന്നും നിയമ നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടി. വിശ്വാസാധിഷ്ഠിത പീഡനത്തിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകേണ്ടതിന് യൂറോപ്യൻ, ആഗോള പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന് മുന്‍പ് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ഭരണകൂട തലത്തില്‍ പ്രത്യേക വിഭാഗം രൂപീകരിച്ച യൂറോപ്യന്‍ രാജ്യമാണ് ഹംഗറി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-03 13:26:00
Keywordsസ്പെയി
Created Date2026-03-03 13:26:43