category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മാർച്ച്‌ 8 സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം, മാർച്ച്‌ 13 ഉപവാസ ദിനം; ആഹ്വാനവുമായി സി‌സി‌ബി‌ഐ
Contentന്യൂഡൽഹി: മധ്യപൂർവ്വേഷ്യയെ ഭീതിയിലാഴ്ത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മാർച്ച് 8 ഞായറാഴ്ച സമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഹ്വാനം. മധ്യപൂര്‍വ്വേഷ്യയില്‍ വർദ്ധിച്ചുവരുന്ന അക്രമത്തിനും അസ്ഥിരതയ്ക്കും മറുപടിയായി സമാധാനത്തിനായുള്ള പ്രാർത്ഥനയിൽ ഐക്യപ്പെടണമെന്ന് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്റ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോ എഴുതിയ സര്‍ക്കുലറില്‍ പറയുന്നു. അനിശ്ചിതത്വത്തിന്റെ ഈ മണിക്കൂറിൽ മാർച്ച് 8 മുതൽ മാർച്ച് 14 വരെ, സമാധാനത്തിനും അനുരഞ്ജനത്തിനും പരിഹാരത്തിനും വേണ്ടി, സമാധാന രാജ്ഞിയായ മാതാവിന്റെ മധ്യസ്ഥതയില്‍ എല്ലാ ദിവസവും ജപമാല ചൊല്ലാനും ആഹ്വാനമുണ്ട്. ലോകസമാധാനത്തിനും അക്രമത്താലും സംഘർഷത്താലും ബാധിക്കപ്പെട്ട എല്ലാവരുടെയും സുരക്ഷയ്ക്കും വേണ്ടി ത്യാഗങ്ങൾ സമര്‍പ്പിച്ചുകൊണ്ട് മാർച്ച് 13 വെള്ളിയാഴ്ച ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിനമായി ആചരിക്കാൻ കർദ്ദിനാൾ ഫെറാവോ ആഹ്വാനം ചെയ്തു. 2026 മാർച്ച് 8 ഞായറാഴ്ച വിശുദ്ധ കുർബാന അര്‍പ്പണത്തിനിടെ പ്രത്യേക നിയോഗത്തോടെ, സമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമായി ആചരിക്കാൻ കർദ്ദിനാൾ ഫെറാവോ രാജ്യത്തുടനീളമുള്ള സഭയോട് അഭ്യർത്ഥിച്ചു. ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, വൈദികര്‍, ഡീക്കന്മാർ, സന്യാസിമാർ, വിശ്വാസികൾ എന്നിവരെ അഭിസംബോധന ചെയ്താണ് സര്‍ക്കുലറുള്ളത്. ഇറാനും അയൽ രാജ്യങ്ങളും ഉൾപ്പെടുന്ന വർദ്ധിച്ചുവരുന്ന ശത്രുതയിലും ആക്രമണത്തിലുമുള്ള ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം സംഘർഷങ്ങൾ മനുഷ്യകുടുംബത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-04 17:38:00
Keywordsലത്തീന്‍, ഉപവാസ
Created Date2026-03-04 17:38:45