category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്‌തവ സമൂഹത്തോട് നീതി പുലർത്തുന്ന രാഷ്ട്രീയ പാർട്ടികള്‍ക്ക് പിന്തുണ: കത്തോലിക്ക കോൺഗ്രസ്
Contentകണ്ണൂർ: കേരളത്തിലെ ക്രൈസ്‌തവ സമൂഹത്തോട് നീതി പുലർത്തുന്ന രാഷ്ട്രീയപാർട്ടികൾക്കായിരിക്കും ക്രൈസ്ത‌ വരുടെ വോട്ടെന്ന് കത്തോലിക്ക കോൺഗ്രസ്. തെരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം നൽകുന്നവരെയും കാർഷിക-വിദ്യാഭ്യാസ മേഖലകളിൽ ക്രൈസ്തവ രോട് നീതിപുലർത്തുന്ന രാഷ്ട്രീയ പാർട്ടികളെയും വരുന്ന തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്നും കണ്ണൂരിൽ കഴിഞ്ഞ ദിവസം നടന്ന കത്തോലിക്ക കോൺഗ്രസ് 108-ാം ജന്മവാർഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേലാണ് പ്രമേയം അവതരിപ്പിച്ചത്. സാമൂഹികവും സാംസ്‌കാരികവും സാന്‌പത്തികവുമായി വളർച്ച നേടിയ കേരള സമൂഹത്തെ വാർത്തെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ച കേരളത്തിലെ ക്രൈസ്‌തവ സമൂഹത്തിൻറെ പ്രവർത്തനം മാതൃകാപരമാണ്. കേരളത്തിലെ ക്രൈസ്തവർ രാജ്യപുരോഗതിക്ക് നൽകിയ സംഭാവനകൾ വിസ്‌മരിക്കാനുള്ള ശ്രമങ്ങൾ പല മേഖലയിലും നടക്കുന്നു. സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ മേഖലകളിൽനിന്നും അധികാര സ്ഥാപനങ്ങളിൽനിന്നും ക്രൈസ്‌തവരെ മാറ്റി നിർത്താനുള്ള ശ്രമങ്ങളെ ഗൗരവമായി കാണുന്നുവെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. വന്യജീവികളെയും പ്രകൃതിക്ഷോഭങ്ങളെയും മഹാമാരികളെയും ദൈവ വിശ്വാസം മുറുകെപ്പിടിച്ച് നേരിട്ടു തോല്പ്പിച്ച ഒരു തലമുറയുടെ പിൻമുറക്കാരായ കേരളത്തിലെ ക്രൈസ്‌തവ സമൂഹത്തിന് രാഷ്ട്രീയ അധികാര കേന്ദ്രങ്ങളിൽ അർഹമായ പ്രാതിനിധ്യത്തിന് അവകാശമുണ്ട്. ഈ അവകാശങ്ങൾ നേടിയെടുക്കാനുള്ള കരുത്ത് ഇന്ന് കത്തോലിക്ക സമുദായത്തിനുണ്ട്. ഈ കരുത്ത് മനസിലാക്കാനുള്ള വിവേകം മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടാകണ മെന്നും ക്രൈസ്തതവരുടെ വോട്ട് ഫിക്‌സഡ് ഡിപ്പോസിറ്റായി ആരും കരുതേണ്ടെന്നും പ്രമേയത്തിൽ പറയുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-16 10:43:00
Keywordsകോൺഗ്ര
Created Date2026-03-16 10:44:19