category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മലയാളി വൈദികന്‍ മോൺ. ജോഷി പൊട്ടയ്ക്കലിന്റെ മെത്രാഭിഷേകം ഇന്ന് ജര്‍മ്മനിയില്‍
Contentമയിന്‍സ്: ജർമനിയിലെ ഏറ്റവും പഴയ രൂപതകളിലൊന്നായ മയിൻസ് രൂപതയുടെ സഹായ മെത്രാനായി നിയമിതനായ മലയാളി വൈദികൻ മോൺ. ജോഷി പൊട്ടയ്ക്കൽ ഇന്ന് അഭിഷിക്തനാകും. മയിൻസ് രൂപതയുടെ കത്തീഡ്രലായ സെന്‍റ് മാർട്ടിന്‍ & സ്റ്റീഫന്‍ ദേവാലയത്തില്‍ ഇന്ന് ജർമൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ക്ക് മയിൻസ് രൂപത മെത്രാൻ ഡോ. പീറ്റർ കോൾഗ്രാഫ് മുഖ്യകാർമികനാകും. മോൺ. ജോഷി പൊട്ടയ്ക്കലിൻ്റെ മാതൃരൂപതാ മെത്രാനായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉൾപ്പെടെ വിവിധ മെത്രാന്മാരും മലയാളി വൈദികരും ചടങ്ങിൽ പങ്കെടുക്കാനായി ജർമനിയിൽ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്. കർമലീത്ത സന്യാസ സമൂഹാംഗമായ അദ്ദേഹം ജോഷി 21 വർഷമായി മയിൻസ് രൂപതയിൽ സേവനം ചെയ്യുകയായിരുന്നു. എഡി 340ൽ സ്ഥാപിതമായ മയിൻസ് രൂപതയിൽ ഏഴു ലക്ഷം കത്തോലിക്കാ വിശ്വാസികളാണുള്ളത്. കോതമംഗലം രൂപതയിലെ മീങ്കുന്നം ഇടവകാംഗമാണ് നിയുക്ത മെത്രാന്‍. മീങ്കുന്നം പൊട്ടയ്ക്കൽ പരേതരായ ജോർജിൻ്റെയും ഏലിയാമ്മയുടെയും രണ്ടാമത്തെ മകനാണ്. ഓർഡർ ഓഫ് കാർമലൈറ്റ്സ് സന്യാസ സമൂഹത്തിലെ തന്നെ അംഗമായ ജ്യേഷ്‌ഠസഹോദരൻ ഫാ. ജോയ്‌സ് പൊട്ടയ്ക്കൽ കാനഡയിൽ സേവനം ചെയ്യുന്നു. മൂവാറ്റുപുഴ നിർമല കോളജിലെ അസി. പ്രഫസർ ജോബിയാണ് മറ്റൊരു സഹോദരൻ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=NUrpyz06fdk
Second Video
facebook_link
News Date2026-03-15 08:18:00
Keywordsജർമ
Created Date2026-03-15 08:19:53