| Content | വത്തിക്കാൻ സിറ്റി: അപ്പസ്‌തോലിക് കൊട്ടാരത്തിലെ ഔദ്യോഗിക പേപ്പൽ അപ്പാർട്ട്മെന്റിലേക്കു ലെയോ പതിനാലാമൻ മാർപാപ്പ താമസം മാറി. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം പത്തു മാസത്തോളം അദ്ദേഹം നേരത്തേ താമസിച്ചിരുന്ന അപ്പാർട്ട്‌മെൻ്റിൽനിന്നു കഴിഞ്ഞ ശനിയാഴ്‌ചയാണു തന്റെ മുൻഗാമികൾ താമസിച്ചിരുന്ന പരമ്പരാഗത വസതിയിലേക്കു മാർപാപ്പ താമസം മാറിയത്.
മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ തന്റെ ഭരണകാലയളവിൽ പരമ്പരാഗത വസതിക്കു പകരം കാസ സാന്താ മാർത്തയിലെ അപ്പാർട്ട്മെൻ്റിൽ താമസിക്കാനായിരുന്നു താത്പര്യപ്പെട്ടിരുന്നത്. എന്നാൽ, ലെയോ പതിനാലാമൻ ഈ പതിവ് തിരുത്തുകയായിരിന്നു. മാർപാപ്പയോടൊപ്പം അദ്ദേഹത്തിന്റെ സെക്രട്ടറിമാരായ മോൺ. എഡ്ഗാർഡ് ഇവാൻ റിമായികുന ഇംഗ, ഫാ. മാർക്കോ ബില്ലേരി എന്നിവരും ഈ ഔദ്യോഗിക അപ്പാർട്ട്മെന്റിൽ താമസിക്കും.
ഞായറാഴ്‌ച തോറുമുള്ള ത്രികാല പ്രാർത്ഥനയ്ക്കായി മാർപാപ്പ ജനാലയിലൂടെ നേതൃത്വംകൊടുക്കുന്ന സ്വകാര്യ പഠന മുറി, ഡൈനിംഗ് റൂം, വിശുദ്ധ കുർബാന അർപ്പിക്കുന്നതിനുള്ള സ്വകാര്യ ചാപ്പൽ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ അപ്പാർട്ട്മെന്റിലുണ്ട്. 2013ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനമൊഴിഞ്ഞശേഷം ദീർഘകാലം ആൾത്താമസമില്ലാതെ കിടന്നിരുന്ന ഈ വസതി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുശേഷമാണ് ഇപ്പോൾ ലെയോ പാപ്പയ്ക്കായി സജ്ജമാക്കിയത്.
♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
|