category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവൈദികരിൽ സഭാത്മക ദർശനം വളർത്തുന്നതിൽ പരിശീലകർക്ക് വലിയ പങ്കുണ്ടെന്ന് മേജർ ആര്‍ച്ച് ബിഷപ്പ്
Contentകാക്കനാട്: വൈദിക വിദ്യാർത്ഥികളിൽ ആഴമായ സഭാത്മക ദർശനം രൂപപ്പെടുത്തുന്നതിനും അവരെ കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുന്നതിനും സെമിനാരി പരിശീലകർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന മേജർ സെമിനാരി പ്രൊഫസർമാരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കുന്നതിൽ മേജർ സെമിനാരി അധ്യാപകർ വഹിക്കുന്ന നിർണ്ണായക പങ്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു. സെമിനാരി പരിശീലനം കേവലം ഒരു അക്കാദമിക് പഠനമല്ലെന്നും, മറിച്ച് സഭയുടെ തനിമയിലും പാരമ്പര്യത്തിലും അടിയുറച്ച ഒരു സഭാത്മക ജീവിതശൈലി രൂപപ്പെടുത്തലാണെന്നും മേജർ ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു. വൈദിക രൂപീകരണത്തിന്റെ അടിസ്ഥാന ശിലകളായ ആത്മീയം (Spiritual), അജപാലനം (Pastoral), മാനുഷികം (Human), ബൗദ്ധികം (Intellectual), പ്രേഷിതത്വം (മിഷനറി) എന്നീ അഞ്ചു തലങ്ങളിൽ ഊന്നിയുള്ള സമഗ്രമായ പരിശീലനമാണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടത്. സുവിശേഷ മൂല്യങ്ങളിലും സഭാ പ്രബോധനങ്ങളിലും അധിഷ്ഠിതമായ ഒരു ദർശനം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ പ്രൊഫസർമാർക്ക് സാധിക്കണമെന്നും മേജർ ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു. മാറുന്ന അജപാലന സാഹചര്യങ്ങൾ കണക്കിലെടുത്ത് വൈദിക പരിശീലന പദ്ധതിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ സീറോമലബാർ മെത്രാൻ സിനഡ് തീരുമാനമനുസരിച്ചാണ് സെമിനാരി പരിശീലനത്തിൽ വരുത്തേണ്ട മാറ്റങ്ങളെയും അവയുടെ പ്രായോഗിക തലനങ്ങളെയുംകുറിച്ചു പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി മേജർ സെമിനാരികളിലെ അധ്യാപകരുടെ സംഗമം വൈദി കർക്കുവേണ്ടിയുള്ള കമ്മീഷന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്തത്. വൈദിക രൂപീകരണത്തിന്റെ പ്രാഥമിക ഘട്ടമായ മൈനർ സെമിനാരി മുതൽ തന്നെ ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കി തുടങ്ങാനാണ് സിനഡ് ലക്ഷ്യമിടുന്നത്. സഭയുടെ വിവിധ മേജർ സെമിനാരികളിൽ നിന്നുള്ള റെക്ടർമാർ, ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്, പ്രൊഫസർമാർ തുടങ്ങിയവർ പങ്കെടുത്ത സംഗമത്തിൽ വൈദികർക്കുവേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ചെയർമാൻ മാർ ടോണി നീലങ്കാവിൽ, കമ്മീഷൻ അംഗം മാർ അലക്സ് താരാമംഗലം, സഭ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ തുടങ്ങിയവർ സംസാരിച്ചു. വൈദികർക്കുവേണ്ടിയുള്ള കമ്മീഷൻ സെക്രട്ടറി ഫാ ടോം ഓലിക്കരോട്ട്, ഫാ അഗസ്റ്റിൻ കല്ലേലി, സിസ്റ്റർ ലെത്തീസിയ എസ്. എം. സി. എന്നിവർ നേതൃത്വം നൽകി. മാർച്ച് 15 -16 തീയതികളിലായി നടന്ന സംഗമത്തിൽ മംഗലപ്പുഴ, വടവാതൂർ, തൃശൂർ, കുന്നോത്ത് എന്നീ മേജർ സെമിനാരികളിൽനിന്നുള്ള പ്രൊഫസർമാരാണ് പങ്കെടുത്തത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-17 11:26:00
Keywordsറാഫേൽ തട്ടി
Created Date2026-03-17 11:26:49