| Content | വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യയിലും മറ്റിടങ്ങളിലും നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദുഃഖം പങ്കുവെച്ച് ലെയോ പാപ്പ. ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളിൽ പാപ്പ ഇന്നലെ ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം നല്‍കിയ സന്ദേശത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. നിരപരാധികളായ ഇരകളുടെ കഷ്ടപ്പാടുകൾ മനുഷ്യരാശി മുഴുവനെയും വേദനിപ്പിക്കുകയാണെന്നും സംഭാഷണത്തിലും മനുഷ്യമഹത്വത്തോടുള്ള ബഹുമാനത്തിലും അധിഷ്ഠിതമായി ശത്രുത അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും പാപ്പ പറഞ്ഞു.
ഈ സംഘർഷങ്ങളുടെ ഇരകളായ പ്രതിരോധമില്ലാത്ത ആളുകളുടെ കഷ്ടപ്പാടുകൾക്ക് മുന്നിൽ നമുക്ക് നിശബ്ദത പാലിക്കാൻ കഴിയില്ല. അവരെ വേദനിപ്പിക്കുന്നത് മുഴുവൻ മനുഷ്യരാശിയെയും വേദനിപ്പിക്കുന്നു. ഈ യുദ്ധങ്ങൾ മൂലമുണ്ടാകുന്ന മരണവും വേദനയും മുഴുവൻ മാനവ കുടുംബത്തിനും അപവാദവും ദൈവത്തിലേക്ക് ഉയരുന്ന ഒരു നിലവിളിയുമാണെന്നും പാപ്പ പറഞ്ഞു. ആത്മാർത്ഥമായ സംഭാഷണത്തിലൂടെയും ഓരോ മനുഷ്യ വ്യക്തിയുടെയും അന്തസ്സിനോടുള്ള ആദരവിന്റെയും അടിസ്ഥാനത്തിൽ, ശത്രുത അവസാനിപ്പിച്ച് സമാധാനത്തിലേക്കുള്ള വഴികൾ തുറക്കപ്പെടുന്നതിന് പ്രാർത്ഥനയിൽ തുടരാനുള്ള അഭ്യർത്ഥന വീണ്ടും പുതുക്കുകയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe> |