category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഉണർവ്വിന്റെ ആത്മീയ ജാഗ്രത | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 37
Content"എന്നോടുകൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ?" (മത്തായി 26 : 40). ഈശോ ഈ ചോദ്യം പ്രധാനമായും പത്രോസിനോടാണ് ചോദിക്കുന്നത്. താൻ മരിക്കേണ്ടി വന്നാലും ഈശോയ തള്ളിപ്പറയില്ലെന്ന് അല്പം മുൻപ് ഉറപ്പിച്ചു പറഞ്ഞവനായിരുന്നു പത്രോസ്. ഒരു മണിക്കൂർ പോലും ഉണർന്നിരിക്കാൻ കഴിയാത്ത പത്രോസിന് വരാനിരിക്കുന്ന വലിയ പരീക്ഷകളെ എങ്ങനെ നേരിടാൻ കഴിയും എന്ന ചോദ്യം ഇതിലൂടെ ഈശോ ഉയർത്തുന്നു. "ഒരു മണിക്കൂർ" (One hour) എന്ന പ്രയോഗം വളരെ ചുരുങ്ങിയ സമയത്തെ സൂചിപ്പിക്കുന്നു. ചെറിയൊരു സമയം പോലും ജാഗ്രത പാലിക്കാൻ കഴിയാത്തത് വരാനിരിക്കുന്ന വലിയ വീഴ്ചയുടെ (പത്രോസിന്റെ തള്ളിപ്പറയൽ) സൂചന ഈശോ നല്കുന്നതാണ്. ഈ ലോകം മുൻപിൽ നല്കുന്ന പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കാൻ പ്രാർത്ഥനയോടെ ഉണർന്നിരിക്കേണ്ടതിന്റെ - ആത്മീയ ജാഗ്രതയുടെ (Spiritual Vigilance) ആവശ്യകതയാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ശാരീരികമായ ഉറക്കത്തേക്കാൾ ഉപരിയായി, വരാനിരിക്കുന്ന ആത്മീയ യുദ്ധത്തെക്കുറിച്ച് ശിഷ്യന്മാർ അജ്ഞരായിരുന്നു. ഈശോയോടുള്ള സ്നേഹത്തിന്റെ അളവുകോലാണ് 'അവിടുത്തോടുകൂടെ ആയിരിക്കുക' എന്നത്. വിശുദ്ധ ആഗസ്തിനോസിൻ്റെ വാക്കുകളിൽ, "സ്നേഹമുള്ളവർക്ക് ഉറക്കമില്ല". ക്രിസ്തുവിന്റെ വേദനയിൽ പങ്കുചേരാൻ കഴിയാത്തത് ശിഷ്യന്മാരുടെ സ്നേഹം അപ്പോഴും പൂർണ്ണമായിരുന്നില്ല എന്നതിനാലാണ്. "ദൈവം നമ്മെ സ്നേഹിച്ചത് ഒരു തമാശയല്ല" എന്ന് ആഞ്ചല ഓഫ് ഫോളിനോ ഉദ്ധരിക്കുന്നു. അവിടുന്ന് നമുക്കായി എല്ലാം നൽകിയപ്പോൾ, അവിടുത്തോടൊപ്പം ഒരു മണിക്കൂർ ചിലവഴിക്കാൻ നമുക്ക് കഴിയുന്നുണ്ടോ? ശിഷ്യന്മാർക്ക് ഈശോയോട് സ്നേഹമുണ്ടായിരുന്നെങ്കിലും, ആ നിമിഷത്തിലെ കഠിനമായ ദുഃഖവും ശാരീരിക തളർച്ചയും അവരെ ഉറക്കത്തിലേക്ക് നയിച്ചു അതായത്, മനുഷ്യസഹജമായ ബലഹീനത. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പോലും അരികിലുള്ളപ്പോൾ ഈശോ ആത്മീയ പോരാട്ടത്തിൽ ഏകനായിരുന്നുവെന്ന് ഈ വചനം കാണിക്കുന്നു. മാനുഷികമായ ഒരു പിന്തുണ ആഗ്രഹിച്ച നിമിഷത്തിൽ അത് ലഭിക്കാതെ പോയതിന്റെ വേദനയും ഈ ചോദ്യത്തിലുണ്ട്. ബലഹീനതകളെ ദൈവകൃപയാൽ മറികടക്കാൻ ഈ നോമ്പുകാലം നമ്മെ സഹായിക്കട്ടെ. ഉറക്കത്തിൽ നിന്ന് ഉണരാനും, ക്രിസ്തുവിന്റെ കുരിശിന്റെ വഴിയിൽ അവിടുത്തോടൊപ്പം വിശ്വസ്തതയോടെ നടക്കാനും നമുക്ക് പരിശ്രമിക്കാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-24 08:44:00
Keywordsനോമ്പ് വിചിന്ത
Created Date2026-03-24 08:44:55