category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅൽമായന്‍ ഉൾപ്പെടെ ആറുപേർ കൂടി വിശുദ്ധ പദത്തിനരികെ
Contentവത്തിക്കാന്‍ സിറ്റി: ഒരു കർദ്ദിനാൾ, രണ്ട് വൈദികർ, രണ്ട് സമര്‍പ്പിത സന്യാസിനികള്‍, ഒരു അൽമായൻ ഉള്‍പ്പെടെ ആറ് പേരുടെ നാമകരണത്തിന് ലെയോ പതിനാലാമൻ പാപ്പയുടെ അംഗീകാരം. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ സെമെരാറോയ്ക്കനുവദിച്ച കൂടിക്കാഴ്ചയിൽ ആറു പേരുടെ നാമകരണച്ചടങ്ങുകളുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാനാണ് ഇന്നലെ മാർച്ച് 23 തിങ്കളാഴ്ച അനുവാദം നല്‍കിയിരിക്കുന്നത്. ഇറ്റലിയിൽ നിന്നുള്ള രണ്ടു പേരും, അയർലണ്ട്, ഫ്രാൻസ്, പോളണ്ട്, സ്പെയിൻ എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരും ഉൾപ്പെടെയുള്ള ഈ ആറുപേരും യൂറോപ്പിൽനിന്നുള്ളവരാണ്. 1805 ജൂലൈ 17ന് റോമിൽ ജനിച്ച്, 1867 ഓഗസ്റ്റ് 11-ന് ലാത്സിയോ പ്രദേശത്തുള്ള അൽബാനോയിൽ അജഗണത്തെ ശുശ്രൂഷിക്കുന്നതിനിടെ മരണമടഞ്ഞ, അൽബാനോ രൂപതയുടെ മെത്രാനും, കർദ്ദിനാളുമായിരുന്ന ദൈവദാസൻ ലുദൊവീകോ അൽത്തിയേരിയെ വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് ഉയര്‍ത്തും. തന്റെ രൂപതയിൽ ഗുരുതരമായ വിധത്തില്‍ പകർച്ചവ്യാധി പടര്‍ന്ന് പിടിച്ചപ്പോഴും വ്യക്തിപരമായി രോഗികളെ പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത വ്യക്തിയായിരിന്നു അദ്ദേഹം. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ, അദ്ദേഹത്തിന് കോളറ പിടിപെട്ടു. പിന്നീട് 1867 ഓഗസ്റ്റ് 11ന് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. കഷ്ടപ്പെടുന്നവരെ സേവിക്കുന്നതിനിടയിൽ അദ്ദേഹം തന്റെ ജീവൻ നൽകിയതിനാൽ, സഭ അദ്ദേഹത്തിന്റെ മരണത്തെ ജീവത്യാഗമായാണ് അംഗീകരിക്കുന്നത്. ഇതോടൊപ്പം സഭയില്‍ നിസ്തുലമായ വിധത്തില്‍ ശുശ്രൂഷ ചെയ്ത അഞ്ച് വ്യക്തികളുടെ വീരോചിതപുണ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. 1886 ജൂലൈ 13-ന് അയർലണ്ടിലെ ബാലിമോയിൽ ജനിച്ച് രൂപത വൈദികനായിത്തീർന്ന ദൈവദാസൻ എഡ്‌വേഡ്‌ ജോസഫ് ഫ്ളാനഗനാണ് ഒരാൾ. ബോയ്സ് ടൌൺ എന്ന പേരിൽ യുവജനങ്ങൾക്കായി ഒരിടം സ്ഥാപിച്ച ഇദ്ദേഹം, 1948 മെയ് 15-ണ് ജർമനിയിലെ ബെർലിനിൽവച്ചാണ് മരണമടഞ്ഞത്.1903 ജൂലൈ 30ന് ഫ്രാൻസിലെ ലിയോണിൽ ജനിച്ച്, രൂപതാവൈദികനായ എൻറിക് കഫാറെലിന്റെ വീരോചിത പുണ്യങ്ങളും പരിശുദ്ധ സിംഹാസനം അംഗീകരിച്ചു. എക്വിപ് നോത്റ് ദാം എന്ന അസോസിയേഷന്റെയും "ഉത്ഥാനമാതാവിന്റെ സഹോദര്യ സമൂഹം" എന്ന സെക്കുലർ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സ്ഥാപകനായ അദ്ദേഹം 1996 സെപ്റ്റംബർ 18ന് ഫ്രാൻസിലെ ബൊവേയിൽവച്ചാണ് മരണമടഞ്ഞത്. 1865 ജനുവരി 30ന് ഇന്നത്തെ പോളണ്ടിന് കീഴിലുള്ള വോറിത്തിയിൽ ജനിച്ച ദൈവദാസി സ്തനിസ്ളാവയുടെ വീരോചിത പുണ്യങ്ങളും അംഗീകരിക്കപ്പെട്ടു. വിശുദ്ധ വിൻസെന്റ് ഡി പോൾ സന്യാസ സമൂഹത്തിലെ അംഗമായിരിന്നു അവര്‍. 1950 ഡിസംബർ 6-ന് ഗ്വാട്ടിമാലയിലെ തലസ്ഥാനത്താണ് ഈ ദൈവദാസി മരണമടഞ്ഞത്. റൊമേറോ ആൽഗറീൻ, ജ്യുസേപ്പേ കസ്തഞ്ഞെത്തി എന്നിവരുടെ വീരോചിതപുണ്യങ്ങളും അംഗീകരിക്കപ്പെട്ടു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-24 15:33:00
Keywordsവിശുദ്ധ
Created Date2026-03-24 15:34:42