category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഈ മാസം രണ്ടാമത്; മെക്സിക്കോയില്‍ വീണ്ടും വൈദികന്റെ മൃതദേഹം കണ്ടെത്തി
Contentബാജ കാലിഫോർണിയ: മെക്സിക്കൻ സംസ്ഥാനമായ ബാജ കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ടിജുവാന അതിരൂപതയില്‍ നിന്നു കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി. 55 വയസ്സുള്ള ഫാ. ജോസ് ലൂയിസ് റോഡ്രിഗസ് ഡി ആൻഡ എന്ന വൈദികന്റെ ചേതനയറ്റ ശരീരമാണ് കണ്ടെത്തിയത്. വൈദികന്റെ മൃതദേഹം 17-ാം തീയതി ചൊവ്വാഴ്ച കൊളോണിയ മഡെറോ പരിസരത്ത് കണ്ടെത്തിയെന്നു ടിജുവാനയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ മോൺസിഞ്ഞോർ മാരിയോ നിക്കോളാസ് വില്ലാനുവേവ സ്ഥിരീകരിച്ചു. രക്തസമ്മർദ്ദം, പ്രമേഹം, മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരിന്നുവെന്ന് അതിരൂപത അറിയിച്ചു. അതേസമയം മരണകാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വൈദികന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥനകളും അപേക്ഷകളും സമർപ്പിക്കുകയാണെന്നും ദുഃഖത്തിന്റെ ഈ നിമിഷത്തിൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അടുപ്പം പ്രകടിപ്പിക്കുകയാണെന്നും മോൺസിഞ്ഞോർ മാരിയോ പ്രസ്താവിച്ചു. 1970 ഓഗസ്റ്റ് 18 ന് ജാലിസ്കോ സംസ്ഥാനത്തെ ലാഗോസ് ഡി മൊറേനോ മുനിസിപ്പാലിറ്റിയിലാണ് ഫാദർ ജോസ് ലൂയിസ് റോഡ്രിഗസ് ഡി ആൻഡയുടെ ജനനം. 2010 ജൂൺ 10ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി. തന്റെ ശുശ്രൂഷയിലുടനീളം, അദ്ദേഹം വിവിധ ഇടവകകളിൽ സേവനമനുഷ്ഠിക്കുകയും പ്രധാനപ്പെട്ട അജപാലന ഉത്തരവാദിത്തങ്ങൾ വഹിക്കുകയും ചെയ്തു. രോഗികളുടെ പരിചരണത്തിനായുള്ള രൂപതാ കമ്മീഷന്റെ തലവൻ എന്ന നിലയിൽ ദീര്‍ഘനാള്‍ സേവനം ചെയ്തിരിന്നു. ലോകത്ത് ഏറ്റവും വൈദികര്‍ കൊല്ലപ്പെട്ട രാജ്യമെന്ന കുപ്രസിദ്ധിയുള്ള രാജ്യമാണ് മെക്സിക്കോ. മെക്സിക്കോയില്‍ ഈ മാസം കാണാതായ വൈദികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് രണ്ടാമത്തെ തവണയാണ്. തെക്കൻ മെക്സിക്കോയിലെ ചിയാപാസ് സംസ്ഥാനത്ത് മാർച്ച് 8നു കാണാതായ 53 വയസ്സുള്ള ഫാ. ജുവാൻ മാനുവൽ സവാല മാഡ്രിഗലിന്റെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-23 17:57:00
Keywordsമെക്സി
Created Date2026-03-23 17:58:16