category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്നേഹവും ബലിയുമാകുന്ന പെസഹ | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 46
Content"എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ" (ലൂക്കാ 22:19). പെസഹാത്തിരുന്നാൾ ദൈവം മനുഷ്യരക്ഷയ്ക്കായി ഒരുക്കിയ സ്നേഹത്തിന്റെ വിരുന്നും, സേവനത്തിന്റെ മാതൃകയും, പൗരോഹിത്യത്തിന്റെ അഭിഷേകവുമാണ്. ഇസ്രായേൽ ജനതയുടെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള മോചനത്തിന്റെ രക്ഷയുടെ അടയാളമായിരുന്നു പഴയനിയമത്തിലെ പെസഹാ. (പുറപ്പാട് 12:13). പുതിയ നിയമത്തിൽ, ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ ഈശോ സ്വന്തം രക്തത്താൽ പുതിയൊരു ഉടമ്പടി സ്ഥാപിക്കുന്നു. "ഇത് നിങ്ങൾക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തമാകുന്നു" എന്ന പ്രഖ്യാപനത്തിലൂടെ പഴയനിയമത്തിലെ ബലികളെ അവിടുന്ന് പൂർത്തീകരിച്ചു. സഭാപിതാവായ വിശുദ്ധ അത്തനാസിയോസ് പഠിപ്പിക്കുന്നത് പോലെ, പെസഹാ എന്നത് കേവലം ഒരു ദിവസത്തിൻ്റെ ആഘോഷമല്ല, മറിച്ച് നമുക്കുവേണ്ടി ബലിയായിത്തീർന്ന ഈശോയെ മഹത്വപ്പെടുത്തുന്നതാണ്. പെസഹാ വ്യാഴം വിശുദ്ധ കുർബാനയുടെ സ്ഥാപനത്തിന്റെ ദിനമാണ്. വിശുദ്ധ കുർബാനയെക്കുറിച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഇപ്രകാരം പ്രസ്താവിച്ചു: "വിശുദ്ധ കുർബാന ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും ഉച്ചകോടിയുമാണ്" (Source and Summit). വിശുദ്ധ പാദ്രേ പിയോയുടെ നിരീക്ഷണം ശ്രദ്ധേയമാണ്: "സൂര്യനില്ലാതെ ലോകത്തിന് നിലനിൽക്കാൻ കഴിഞ്ഞേക്കും, എന്നാൽ വിശുദ്ധ കുർബാനയില്ലാതെ ലോകത്തിന് നിലനിൽക്കാനാവില്ല". നമ്മെ നിത്യജീവനായി വളർത്തുന്ന അപ്പം നമ്മുടെ ഇഷ്ടത്തെ ദൈവഹിതത്തോട് ചേർത്തുനിർത്തുന്നു എന്നു വിശുദ്ധ എഡിത്ത് സ്റ്റൈയിനും പഠിപ്പിക്കുന്നു: യോഹന്നാന്റെ സുവിശേഷത്തിൽ അന്ത്യഅത്താഴവേളയിൽ ഈശോ ഒരു ദാസന്റെ വേഷമണിഞ്ഞ് ഗശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നതായി നാം കാണുന്നു (യോഹന്നാൻ 13:1-17). ഫ്രാൻസിസ് മാർപ്പാപ്പ തന്റെ പ്രഭാഷണങ്ങളിൽ ആവർത്തിക്കുന്നത് പോലെ, പാദക്ഷാളനം എന്നത് പരസ്പരം സ്നേഹിക്കാനും സേവിക്കാനുമുള്ള ഈശോയുടെ വിളിയാണ്. സ്നേഹം എന്നത് വാക്കുകളിൽ ഒതുങ്ങേണ്ടതല്ല, മറിച്ച് അപരന്റെ കുറവുകളെ കഴുകി വെളുപ്പിക്കുന്ന പ്രവൃത്തിയായി മാറണം. വിശുദ്ധ കുർബാനയോടൊപ്പം തന്നെ പൗരോഹിത്യവും ഈ ദിനത്തിൽ സ്ഥാപിക്കപ്പെട്ടു. "എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ" എന്ന് കൽപ്പിച്ചുകൊണ്ട് ശിഷ്യന്മാരെ അവിടുന്ന് തന്റെ ബലിയിൽ പങ്കാളികളാക്കി. വിശുദ്ധ ജോൺ മരിയ വിയാനി പൗരോഹിത്യത്തെ വിശേഷിപ്പിക്കുന്നത് "ഈശോയുടെ ഹൃദയത്തിലെ സ്നേഹം" എന്നാണ്. ഇന്നു പെസഹാ വ്യാഴം നൽകുന്ന സന്ദേശം വ്യക്തമാണ്: ഈശോയെ ഭക്ഷിച്ച് മറ്റൊരു ഈശോയായി മാറുക. അവിടുന്ന് കാണിച്ചുതന്ന ആത്മസമർപ്പണത്തിന്റെ മാതൃക പിന്തുടർന്ന്, മറ്റുള്ളവർക്കായി സ്വയം മുറിച്ചു നൽകുന്ന അപ്പമാകാൻ നമുക്ക് സാധിക്കണം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-04-02 16:26:00
Keywordsവിചിന്തന
Created Date2026-04-02 16:27:26