Contents
Displaying 26131-26140 of 26142 results.
Content:
26591
Category: 1
Sub Category:
Heading: സ്‌പെയിനില്‍ 17 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു
Content: മാഡ്രിഡ്: സ്പെയിനിലെ പ്രശസ്തമായ അൽമുദേന കത്തീഡ്രലിലെത്തിയ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി 17 ഡീക്കന്‍മാര്‍ തിരുപ്പട്ടം സ്വീകരിച്ചു. ഏപ്രിൽ 18 ശനിയാഴ്ച അൽമുദേന കത്തീഡ്രലിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കു മാഡ്രിഡ് ആർച്ച് ബിഷപ്പ് കർദിനാൾ ജോസ് കോബോ മുഖ്യകാര്‍മ്മികനായി. വൈദികര്‍, സന്യസ്തര്‍, വിശ്വാസികൾ, സെമിനാരി വിദ്യാര്‍ത്ഥികള്‍ എന്നിവരെ കൊണ്ട് തിങ്ങിനിറഞ്ഞ കത്തീഡ്രലിലായിരിന്നു പ്രാര്‍ത്ഥനാനിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍ നടന്നത്. തിരുപ്പട്ടം സ്വീകരിച്ചവരില്‍ രൂപതയില്‍ നിന്നുള്ളവരും സന്യാസ സമൂഹങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. ചരിത്രം രൂപപ്പെടുന്നത് ഭൂതകാലത്താൽ മാത്രമല്ല, ഇന്നത്തെ ആളുകൾ ക്രിസ്തുവിനോട് പ്രതികരിക്കുന്നതിലൂടെയാണെന്നും പ്രത്യേകിച്ച് പൗരോഹിത്യം പോലുള്ള ദൈവവിളികൾക്കു പ്രത്യുത്തരം നല്‍കുമ്പോള്‍ അത് സംഭവിക്കുകയാണെന്നും ആർച്ച് ബിഷപ്പ് കർദിനാൾ ജോസ് കോബോ പറഞ്ഞു. ഇന്ന് സഭ അതിന്റെ ചില മക്കളെ നിയമിക്കുക മാത്രമല്ല ചെയ്യുന്നത്. 'എന്നെ അനുഗമിക്കുക' എന്ന ചരിത്രത്തെ മാറ്റിമറിക്കുന്ന വാക്ക് കര്‍ത്താവ് ഉച്ചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷമയോടെയും, അടുപ്പത്തോടെയും, വാത്സല്യത്തോടെയും വൈദികരോടൊപ്പം സഞ്ചരിക്കുവാന്‍ അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു. ആരും വൈദികനായി ജനിക്കുന്നില്ല, ഇന്ന് വൈദിക ജീവിതം ആരംഭിക്കുന്നതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. വളരാനും, സ്വന്തം സേവനരീതി കണ്ടെത്താനും അവർക്ക് ഇടം നൽകുക. ചുറ്റുമുള്ള വൈദികരുടെ ജീവിതത്തിലേക്ക് നോക്കാനും കർദ്ദിനാൾ കോബോ പുതിയ പുരോഹിതന്മാരോട് ആഹ്വാനം ചെയ്തു. 3.4 ദശലക്ഷം വിശ്വാസികളാണ് മാഡ്രിഡ് അതിരൂപതയിലുള്ളത്.
Image: /content_image/News/News-2026-04-20-17:09:25.jpg
Keywords: സ്പെയി

26592
Category: 18
Sub Category:
Heading: സപ്തതി നിറവില്‍ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് എഴുപതിന്റെ നിറവിൽ. തൃശ്ശൂർ പുത്തൻപള്ളി തട്ടിൽ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളിൽ ഇളയവനായി 1956 ഏപ്രിൽ 21-നായിരുന്നു ജനനം. 1980 ഡിസംബർ 21-ന് തൃശ്ശൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കുണ്ടുകുളം പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. തൃശ്ശൂർ അതിരൂപതയുടെ വൈസ് ചാൻസലറായും അഭിവന്ദ്യ കുണ്ടുകുളം പിതാവിന്റെ സെക്രട്ടറിയായും, മതബോധന കേന്ദ്രം ഡയറക്ടറായും, അതിരൂപത ചാൻസലറായും മേരിമാതാ മേജർ സെമിനാരിയുടെ പ്രഥമ റെക്ടറായും, തൃശ്ശൂർ അതിരൂപതയുടെ വികാരി ജനറാളായും സേവനം ചെയ്തതിനുശേഷമാണ് 2010 ഏപ്രിൽ 10നു അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായത്. 'വിഭജിക്കപ്പെടാനും പങ്കുവെക്കപ്പെടാനും' എന്നതായിരുന്നു മാർ റാഫേൽ തട്ടിൽ പിതാവിന്റെ ആപ്തവാക്യം. 2014-ൽ ഇന്ത്യയിലെ മറ്റൊരു സീറോമലബാർ രൂപതയുടെയും ഭാഗമല്ലാത്ത പ്രദേശങ്ങളിലെ അപ്പസ്തോലിക് വിസിറ്റേറ്ററായും, 2017-ൽ പുതുതായി സ്ഥാപിക്കപ്പെട്ട ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായും ഫ്രാൻസിസ് മാർപാപ്പ തട്ടിൽ പിതാവിനെ നിയമിച്ചു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് വിരമിച്ച സാഹചര്യത്തിലാണ് സീറോമലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച്ബിഷപ്പായി അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവ് തിരഞ്ഞെടുക്കപ്പെട്ടത്. 2024 ജനുവരി 11 നായിരുന്നു സ്ഥാനാരോഹണം. ഇന്ന് ( ഏപ്രിൽ 21 ചൊവ്വ ) രാവിലെ സഭാ ആസ്ഥാനത്ത് പിതാവ് വിശുദ്ധ കുർബാനയർപ്പിക്കും. വൈകിട്ട് ലളിതമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ചടങ്ങിൽ പിതാവിന് എഴുപതാം പിറന്നാൾ ആശംസകളർപ്പിക്കും.
Image: /content_image/India/India-2026-04-21-09:57:42.jpg
Keywords: തട്ടിൽ

26593
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മയില്‍ ലോകം; നിത്യതയിലേക്ക് യാത്രയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം
Content: വത്തിക്കാന്‍ സിറ്റി; 12 വര്‍ഷത്തോളം തിരുസഭയെ നയിച്ച ഫ്രാന്‍സിസ് പാപ്പ നിത്യതയിലേക്ക് യാത്രയായിട്ട് ഇന്നേക്ക് ഒരാണ്ട്. പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവായി മാറിയ ഫ്രാന്‍സിസ് മാര്‍പാപ്പ 2025 ഏപ്രില്‍ 21നാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. റോമിലെ ജെമല്ലി ആശുപത്രിയിൽ ഒരു മാസത്തിലധികം ചികിത്സയിൽ കഴിഞ്ഞ പാപ്പ, വത്തിക്കാനില്‍ വിശ്രമ ജീവിതം നയിച്ചു വരികെയാണ് കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ പിറ്റേന്ന് പാപ്പ നിത്യസമ്മാനത്തിന് യാത്രയായത്. 2013 മാർച്ച് 13നാണ് അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോർജ് മാരിയോ ബർഗോളിയോ (ഫ്രാന്‍സിസ് പാപ്പ) പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാർപാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയിൽനിന്ന് ആദ്യമായി മാർപാപ്പയാകുന്ന വ്യക്തി, ജെസ്യൂട്ട് സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ മാർപാപ്പ തുടങ്ങീ ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്‍സിസ് പാപ്പ അന്നു ആഗോള സഭയുടെ പരമാധ്യക്ഷനായി അവരോധിതനായത്. 2013 ഫെബ്രുവരി 11നാണ് ശാരീരിക അവശതകൾ മൂലം തിരുസഭയുടെ അന്നത്തെ അധ്യക്ഷനായിരിന്ന ബെനഡിക്ട് പതിനാറാമൻ പാപ്പ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോർജ് മരിയോ ബര്‍ഗോളിയോയെ തെരഞ്ഞെടുത്തു. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെ ലോകത്തിന് കാണിച്ചു തന്നിരിന്നു. ദിവംഗതനായി അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതസംസ്കാരം നടന്നത്. മൃതസംസ്കാരം ശുശ്രൂഷയിലും ദിവ്യബലിയിലും ലക്ഷങ്ങള്‍ പങ്കെടുത്തു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രാര്‍ത്ഥനകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വത്തിക്കാനിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള സെൻ്റ് മേരീസ് ബസിലിക്കയില്‍ പാപ്പയുടെ മൃതദേഹം സംസ്ക്കരിച്ചു. ഇന്ന് അനുദിനം ആയിരകണക്കിന് ആളുകളാണ് പാപ്പയുടെ കബറിടത്തിങ്കല്‍ സന്ദര്‍ശനം നടത്തുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-21-10:34:30.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

26594
Category: 1
Sub Category:
Heading: കുരിശിന്റെ വഴിയെ അവഹേളിച്ചുകൊണ്ട് യുകെയിലെ ക്‌നാനായ സംഘടന
Content: ബര്‍മിംഗ്ഹാം: യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന പ്രാർത്ഥനാ സമാഹാരമായ 'കുരിശിന്റെ വഴി'യെ അത്യന്തം അവഹേളിച്ച് ക്‌നാനായ സംഘടന നടത്തിയ പരിപാടിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. യുകെയിലെ ക്‌നാനായ കാത്തലിക് അസോസിയേഷൻ (UKKCA) എന്ന സംഘടനയുടെ ബര്‍മിംഗ്ഹാം യൂണിറ്റാണ് കുരിശിന്റെ വഴി പ്രാര്‍ത്ഥനയിലെ വിചിന്തന ഭാഗങ്ങളെ അവഹേളനപരമായ രീതിയില്‍ അവതരിപ്പിച്ചത്. നിന്ദനാപരമായ വിവരണത്തോടൊപ്പം ഈശോയുടെ പീഡാസഹനം പ്രച്ഛന്ന വേഷധാരികളെ ഉപയോഗിച്ച് വികലമാക്കിയതും കനത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ക്‌നാനായ സമൂഹം ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ വിശ്വാസത്തിന്റെ അടിത്തറയായ ഈശോയുടെ കുരിശിലെ പീഡാസഹനങ്ങളെ കുറിച്ച് ആഴത്തില്‍ ധ്യാനിക്കുന്ന 'കുരിശിന്റെ വഴി' പ്രാര്‍ത്ഥനയെ സമുദായ സംരക്ഷണമെന്ന പേരില്‍ പരിപാടി നടത്തി അവഹേളിച്ച ക്‌നാനായ സംഘടനയുടെ നിലപാടില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സാത്താന്‍ സേവകര്‍ പോലും ഇത്തരം അവഹേളനം നടത്തില്ല എന്നതടക്കമുള്ള നിരവധി വിമര്‍ശനങ്ങള്‍ പരിപാടിയുടെ വീഡിയോക്കു കമന്റായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്. സ്വസമുദായത്തിൽനിന്ന് മാത്രം വിവാഹമെന്ന ക്‌നാനായ സമൂഹത്തിലെ കീഴ്‌വഴക്കമനുസരിച്ച് സമുദായത്തിന്റെ പുറത്തുള്ള കത്തോലിക്കരെ വിവാഹം കഴിച്ചാൽ അവരെ കോട്ടയം രൂപതയിൽ നിന്നും മാറ്റുന്നത് നിയമവിരുദ്ധമാണെന്നു ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഹൈക്കോടതി വ്യക്തമാക്കിയിരിന്നു. നിബന്ധന പാലിക്കാത്തവരെ പുറത്താക്കുന്നതു ഉൾപ്പെടെയുള്ള നടപടികൾക്ക് ക്രിസ്‌തുവിന്റെ പ്രബോധനങ്ങളുടെയോ ബൈബിളിന്റെയോ കാനോൻ നിയമത്തിന്റെയോ പിന്തുണയില്ലെന്നും കേസ് വിശകലനം ചെയ്തു ജസ്റ്റിസ് എസ്. ഈശ്വരൻ പറഞ്ഞു. ഇതിന് പിന്നാലെ കോട്ടയം അതിരൂപത നേതൃത്വം വിഷയത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്തിയില്ലായെന്ന ആരോപണം ഉന്നയിച്ചു ക്രിസ്തീയതയ്ക്കു നിരക്കാത്ത പല പ്രതികരണങ്ങളും വാഗ്വാദങ്ങളുമായി ചില ക്‌നാനായ സംഘടനകള്‍ രംഗത്ത് വരികയായിരിന്നു. ഇതിനിടെയാണ് കുരിശിന്റെ വഴിയെ മോശമാക്കി അവതരിപ്പിച്ച് വിവാദമായ പരിപാടിയും അരങ്ങേറിയത്. സകല അതിര്‍വരമ്പുകളും ലംഘിച്ചുള്ള പരിപാടിയ്ക്കെതിരെ സമുദായ അംഗങ്ങളായ വിശ്വാസികളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ കര്‍ത്താവിന്റെ പീഡാസഹനത്തെയും മരണത്തെയും ഉത്ഥാനത്തെയും അവഹേളിച്ച് സമുദായ സംരക്ഷണമെന്ന പേരില്‍ നടത്തുന്ന വിശ്വാസ നിന്ദയ്ക്കെതിരെ പ്രതികരിക്കുവാന്‍ അതിരൂപത നേതൃത്വം തയാറാകണമെന്ന ആവശ്യവും ശക്തമാണ്.
Image: /content_image/News/News-2026-04-21-15:23:20.jpg
Keywords: ക്നാനായ

26595
Category: 1
Sub Category:
Heading: നൈജീരിയയില്‍ നടന്ന സംഘടിത ആക്രമണങ്ങളിൽ എട്ട് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
Content: പ്ലേറ്റോ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തു രാത്രിയിൽ നടന്ന സംഘടിത ആക്രമണങ്ങളിൽ എട്ട് ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബസ്സ, ബാർക്കിൻ ലാഡി, റിയോം തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും ആക്രമണങ്ങൾ അരങ്ങേറി. വെടിവയ്പ്പ് പ്രദേശത്ത് വ്യാപിച്ചതോടെ പ്രദേശവാസികള്‍ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ബസ്സ എൽജിഎയിലെ ക്വാൾ ജില്ലയിലെ ക്പാഷോയിൽ ശനിയാഴ്ച രാത്രി 8 മണിയോടെയാണ് ആദ്യ ആക്രമണം നടന്നത്. അവിടെ ആയുധധാരികൾ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന നാല് യുവാക്കളെ പതിയിരുന്ന് ആക്രമിച്ചു. ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും മറ്റൊരാൾ പിന്നീട് ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റ് ചികിത്സയിലാണ്. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം, ബാർക്കിൻ ലാഡി എൽജിഎയിലെ ഹുറം ഗാഷിഷ് എൻടിവി എന്ന പ്രദേശത്തെത്തിയ അക്രമികൾ വീടുകളില്‍ ഇരച്ചുകയറി താമസക്കാർക്ക് നേരെ വെടിയുതിർക്കുകയായിരിന്നു. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാത്രി 11 മണിയോടെ നടന്ന മൂന്നാമത്തെ ആക്രമണത്തിൽ, റിയോം എൽജിഎയിലെ ഷോനോങ് ബാച്ചി കമ്മ്യൂണിറ്റിയിലേക്ക് തോക്കുധാരികൾ അതിക്രമിച്ചു കയറി. വെടിവെയ്പ്പില്‍ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. സുരക്ഷാ പ്രവർത്തകർ പ്രദേശത്തെ നാല് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ ആക്രമണങ്ങള്‍ ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ ആശങ്കകൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-21-14:58:43.jpg
Keywords: നൈജീരി

26596
Category: 1
Sub Category:
Heading: അമേരിക്കയില്‍ ഈ വര്‍ഷം 428 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിക്കും
Content: വാഷിംഗ്ടണ്‍ ഡിസി: ഈ വർഷം അമേരിക്കയില്‍ നാനൂറിലധികം ഡീക്കന്മാര്‍ പൗരോഹിത്യം സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ശരാശരി 33 വയസ്സ് പ്രായമുള്ളവരാണ് തിരുപ്പട്ടം സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്നും സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ ദി അപ്പസ്തോലേറ്റ് (CARA) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ രൂപതകളിലും സന്യാസ സമൂഹങ്ങളില്‍ നിന്നുമായി ആകെ 428 ഡീക്കന്മാരാണ് തിരുപ്പട്ട സ്വീകരണത്തിന് ഒരുങ്ങുന്നത്. തിരുപ്പട്ടം സ്വീകരിക്കാന്‍ ഒരുങ്ങുന്ന 428 പേരില്‍ 334 പേര്‍ CARA നടത്തിയ സർവേയിൽ പങ്കെടുത്തു. 110 യുഎസ് രൂപതകളെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്. അഞ്ചില്‍ നാലുപേർ (81%) അതിരൂപതയ്ക്കോ രൂപതയ്ക്കോ വേണ്ടി തിരുപ്പട്ടം സ്വീകരിക്കുന്നവരാണ്. 19% പേർ വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നു തിരുപ്പട്ടം സ്വീകരിക്കുന്നു. 2026- ൽ പൗരോഹിത്യ പട്ടം സ്വീകരിക്കാൻ നിശ്ചയിച്ചിരിക്കുന്ന സെമിനാരി വിദ്യാർത്ഥികളെക്കുറിച്ചുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് കമ്മിറ്റി ഓൺ ക്ലർജി, കോൺസെക്രേറ്റഡ് ലൈഫ്, വോക്കേഷൻസ്, സിഎആർഎ എന്നിവയുമായി സഹകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 62% വെള്ളക്കാര്‍, ഹിസ്പാനിക് ലാറ്റിന്‍ 17%, ഏഷ്യൻ / പസഫിക് ദ്വീപുവാസികൾ 11%, ആഫ്രിക്കൻ അമേരിക്കക്കാരായ 5% എന്നിങ്ങനെയാണ് വംശീയ അടിസ്ഥാനത്തിലുള്ള കണക്ക്. തിരുപ്പട്ടം സ്വീകരിക്കാന്‍ ഒരുങ്ങുന്നവരില്‍ ഭൂരിഭാഗം പേരും അമേരിക്കയിൽ ജനിച്ചവരാണ് (74%). വിയറ്റ്നാം (5%), മെക്സിക്കോ (3%), കൊളംബിയ (2%), മറ്റ് രാജ്യങ്ങള്‍ (16%) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ ജനിച്ചു അമേരിക്കയിലേക്ക് കുടിയേറിയ മറ്റ് ഡീക്കന്മാരുടെ കണക്ക്. സെമിനാരിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ആകര്‍ഷിച്ച പ്രാർത്ഥനാ രീതിയില്‍ 81% ഡീക്കന്മാരും തെരഞ്ഞെടുത്തത് ദിവ്യകാരുണ്യ ആരാധനയായിരിന്നു. പതിവായി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നവരുടെ എണ്ണം 79% ആണെന്നും സര്‍വ്വേ ഫലത്തില്‍ ചൂണ്ടിക്കാട്ടുന്നു. 93% ഡീക്കന്മാരും സെമിനാരിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കുറഞ്ഞത് ഒരു ഇടവക ശുശ്രൂഷയിലെങ്കിലും പങ്കെടുത്തിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. 79% അൾത്താര സേവകരായും, വിശ്വാസ പരിശീലകരായി 49%, ക്യാമ്പസ് അല്ലെങ്കിൽ യുവജന ശുശ്രൂഷയുമായി ബന്ധപ്പെട്ട് 34% എന്നിങ്ങനെ സേവനം ചെയ്തവരാണ് തിരുപ്പട്ട സ്വീകരണത്തിന് ഒരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-21-19:14:24.jpg
Keywords: തിരുപ്പട്ടം

26597
Category: 1
Sub Category:
Heading: യുപിയില്‍ ക്രൈസ്‌തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച കുടുംബത്തെ ചെരുപ്പുമാല അണിയിച്ച് അപമാനിച്ചു
Content: ന്യൂഡൽഹി: ക്രൈസ്‌തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച ദമ്പതികളെയും മകനെയും ഗ്രാമീണരുടെ നേത്യത്വത്തിൽ ചെരുപ്പുമാല അണിയിച്ച് റോഡിലൂടെ നടത്തിച്ച് അപമാനിച്ചു. ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ ഗാരവ്ഗഢി ഗ്രാമത്തിൽ തിങ്കളാഴ്‌ചയായിരുന്നു സംഭവം. ആഗ്രയിൽ ജോലി ചെയ്‌തിരുന്ന ബൽറാം, ഭാര്യ റാണി ദേവി, മകൻ ലളിത് എന്നിവർ ഗ്രാമത്തിൽ മടങ്ങിയെത്തിയപ്പോഴാണ് അവഹേളനം നേരിടേണ്ടി വന്നത്. മേളകളിൽ സാഹസ റൈഡുകൾ നടത്തിയാണ് ഇവര്‍ ഉപജീവനം കണ്ടെത്തിയത്. അടുത്തിടെ കുടുംബത്തോടൊപ്പം ഹത്രാസ് ജില്ലയിലെ ഗരാവ് ഗർഹി എന്ന സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ക്രൈസ്തവ വിശ്വാസത്തിന് മുന്‍തൂക്കം കൊടുത്തുള്ള പെരുമാറ്റത്തിലെ മാറ്റങ്ങൾ ബൽറാമിന്റെ പിതാവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച, തർക്കം ഉടലെടുക്കുകയായിരിന്നു. വിശ്വാസം മാറാൻ തയാറായില്ലെങ്കിൽ ഗ്രാമത്തിൽനിന്ന് പുറത്താക്കുമെന്നും സാമൂഹികബഹിഷ്‌കരണം ഏർപ്പെടുത്തുമെന്നും ഇവരെ ഭീഷണിപ്പെടുത്തിയിരിന്നു. എന്നാൽ കുടുംബം ഇതിനു വഴങ്ങാതിരുന്നതോടെ ഇവരെ ബലമായി ചെരുപ്പു മാല അണിയിച്ചു ഗ്രാമത്തിലൂടെ നടത്തിച്ച് പരസ്യമായി അപമാനിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. എന്നാൽ വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തോയെന്ന കാര്യത്തിൽ പോലീസ് പ്രതികരണം നടത്താതിരുന്നത് സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ക്രൈസ്തവര്‍ നേരിടുന്ന വലിയ പീഡനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-04-22-10:27:33.jpg
Keywords: ഉത്തര്‍

26598
Category: 18
Sub Category:
Heading: മാർ റാഫേൽ തട്ടിലിന്റെ സപ്തതി ആഘോഷം മൗണ്ട് സെന്റ് തോമസിൽ നടന്നു
Content: കൊച്ചി: സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ എഴുപതാം ജന്മദിനാഘോഷങ്ങൾ (സപ്തതി) സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, കൽദായ സിറിയൻ സഭയുടെ മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസ്, സിനഡ് സെക്രട്ടറി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, സിഎംഐ പ്രിയോർ ജനറൽ ഫാ. ഡോ. പോൾ ആച്ചാണ്ടി, ദീപിക ചീഫ് എഡിറ്റർ ഫാ. ഡോ. ജോർജ് കുടിലിൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, തിരുഹൃദയ സന്യാസിനീ സമൂഹം സുപ്പീരിയർ ജനറൽ മദർ ഉഷ തുടങ്ങി യവർ സപ്‌തതി ആശംസകൾ നേർന്നു പ്രസംഗിച്ചു. സീറോ മലബാർ സഭയുടെ പെർമനന്‍റ് സിനഡ് അംഗങ്ങൾ, സഭയുടെ വിവിധ മേഖലകളിൽ നേതൃത്വം വഹിക്കുന്നവർ, ഇതര സഭാതലവന്മാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ റോജി എം. ജോൺ, ടി.ജെ. വിനോദ് തുടങ്ങിയവരും ആശംസകളർപ്പിക്കാൻ എത്തിയിരുന്നു. തനിക്കു ലഭിച്ച സ്നേഹാദരങ്ങൾക്കും ദൈവാനുഗ്രഹങ്ങൾക്കും സഭാംഗങ്ങളുടെ പ്രാർത്ഥനയ്ക്കും മറുപടി പ്രസംഗത്തിൽ മാർ റാഫേൽ തട്ടിൽ നന്ദി അറിയിച്ചു. ക്യാൻഡിൽസ് ബാൻഡിൻ്റെ പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ സഭാ ചാൻസലർ ഫാ. ഡോ. ഏബ്രഹാം കാ വിൽപുരയിടത്തിൽ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ എന്നിവരും പ്രസംഗിച്ചു. മാർ തട്ടിലിന്റെ ജീവിതത്തെയും ശുശ്രൂഷകളെയും ആസ്‌പദമാക്കി തയാറാക്കിയ 'വാക്കുകൾകൊണ്ട് ഹൃദയത്തെ തൊടുന്നൊരാൾ' എന്ന ഡോക്യുമെൻ്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. ഈ മാസം 24ന് നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ എന്നിവർക്ക് ആശംസകൾ അർപ്പിച്ചു.
Image: /content_image/India/India-2026-04-22-10:36:27.jpg
Keywords: തട്ടിലി

26599
Category: 1
Sub Category:
Heading: ജർമ്മനിയിലുണ്ടായ അപകടത്തില്‍ മലയാളി വൈദികന്‍ മരിച്ചു
Content: മ്യൂണിക്ക്: ജർമ്മനിയിലെ മ്യൂണിക്കിലുണ്ടായ ട്രെയിൻ അപകടത്തിൽ മലയാളി വൈദികന്‍ മരിച്ചു. പ്രൊവിഡൻസ് പ്രൊവിൻസ് സന്യാസ സമൂഹാംഗവും, എറണാകുളം-അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര കൊല്ലക്കോട് ഇടവകാംഗവുമായ ഫാ. ജിജു കിലുക്കനാണ് അപകടത്തില്‍ മരണമടഞ്ഞത്. 47 വയസ്സായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജർമ്മനിയിൽ ഉപരിപഠനത്തോടൊപ്പം വൈദിക ശുശ്രൂഷയും ചെയ്തുവരികയായിരുന്നു. ഏപ്രിൽ 20-ന് തിങ്കളാഴ്ച വൈകുന്നേരം 5:15 ഓടെയാണ് സംഭവം. മ്യൂണിക്കിലെ ഷ്വാബിങ് വെസ്റ്റ് നോർത്ത് ഫ്രീത്ത് ഓഫ് ഊബാൻ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിലാണ് വൈദികനു ദാരുണാന്ത്യം സംഭവിച്ചത്. പ്ലാറ്റ്‌ഫോമിൽ നിന്നിരുന്ന വൈദികന്‍, അപ്രതീക്ഷിതമായി പാളത്തിലേക്ക് വീഴുകയും സ്റ്റേഷനിലേക്ക് വന്ന ട്രെയിൻ ഇടിക്കുകയുമായിരുന്നു. സംഭവത്തിൽ അസ്വാഭാവികതകളൊന്നുമില്ലെന്ന് ജർമ്മൻ പൊലീസ് അറിയിച്ചു. കേരളത്തിലെയും, കർണാടകത്തിലെയും സെമിനാരി പഠനത്തിനു ശേഷം 2008 ഒക്ടോബർ 25നായിരുന്നു അദ്ദേഹം വൈദികനായി അഭിഷിക്തനായത്. കേരളത്തിലെ വിവിധ ഇടവകകളിൽ സേവനം ചെയ്ത ശേഷം, വൈദികരുടെ കീഴിലുള്ള ഗീലാലിയ ബോയിസ് ഹോമിൽ നാലര വർഷത്തോളം അദ്ദേഹം സേവനം അനുഷ്ഠിച്ചു. നിർധനരായ കുട്ടികളുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. മേരി മാതാ ഷെൻസ്റ്റാറ്റ് അക്കാദമിയിൽ അധ്യാപകനായും 2018 മുതൽ 2023 വരെ സെമിനാരി റെക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 2023 സെപ്റ്റംബർ 21-നാണ് ഫാ. ജിജു ജർമ്മനിയിലെത്തിയത്. * വൈദികന്റെ ആത്മശാന്തിയ്ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. *
Image: /content_image/News/News-2026-04-22-11:07:07.jpg
Keywords: ജര്‍മ്മ

26600
Category: 1
Sub Category:
Heading: ചരമവാർഷികത്തിൽ ഫ്രാൻസിസ് പാപ്പയുടെ സ്മരണയിൽ വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ഒന്നാം ചരമവാർഷികമായ ഇന്നലെ വത്തിക്കാനില്‍ അനുസ്മരണ ബലിയര്‍പ്പണം നടത്തി. മുന്‍ പാപ്പയുടെ മൃതദേഹം അടക്കം ചെയ്ത റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലാണ് ബലിയര്‍പ്പണം നടന്നത്. ലെയോ പാപ്പ ആഫ്രിക്കന്‍ സന്ദര്‍ശനം തുടരുന്ന പശ്ചാത്തലത്തില്‍ കർദ്ദിനാൾ കോളേജ് ഡീൻ കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിന്നു ബലിയര്‍പ്പണം. നിരവധി കര്‍ദ്ദിനാളുമാര്‍, മെത്രാപ്പോലീത്താന്മാര്‍, മെത്രാന്‍മാര്‍, വൈദികര്‍, സന്യസ്തര്‍, അല്‍മായര്‍ എന്നിവര്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാന മധ്യേ ലെയോ പാപ്പയുടെ സന്ദേശം കർദ്ദിനാൾ ജിയോവന്നി വായിച്ചു. തന്റെ മുൻഗാമിയുടെ ധീരമായ സാക്ഷ്യത്തെ "സഭയ്ക്ക് ഒരു സുപ്രധാന പൈതൃകം" എന്നാണ് ലെയോ പാപ്പ വിശേഷിപ്പിച്ചത്. ശുശ്രൂഷയിലെ സമർപ്പണത്തോടു അവസാനം വരെ ഫ്രാന്‍സിസ് പാപ്പ വിശ്വസ്തത പുലർത്തിയെന്നും "കരുതലുള്ള ഇടയൻ" ആയിരിന്നുവെന്നും ലെയോ പാപ്പ അനുസ്മരിച്ചു. വേർപാടിൻ്റെ വാർഷികദിനത്തിൽ റോമിൽനിന്നു വിട്ടുനിൽക്കേണ്ടിവന്നതിൽ അതിയായ ഖേദമുണ്ടെന്നും പാപ്പ സന്ദേശത്തില്‍ കുറിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് പിന്നാലെ ചാപ്പലിന്റെ വലതുവശത്ത്, ഫ്രാൻസിസ് മാർപാപ്പയും റോമൻ ജനതയുടെ സംരക്ഷകയായ മറിയത്തിന്റെ അത്ഭുത തിരുസ്വരൂപവും തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ ബഹുമാനാർഥം സ്‌മാരകഫലകം അനാച്ഛാദനം ചെയ്തു. ചരമവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചു വത്തിക്കാൻ തയാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഇന്നലെ രാത്രി നടന്നു. പാപ്പയുടെ ജന്മനാടായ അര്‍ജന്റീനയിലും മറ്റ് രാജ്യങ്ങളിലും ഇന്നലെ അനുസ്മരണ പരിപാടി നടത്തിയിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-22-11:49:46.jpg