category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുരിശിന്റെ വഴിയെ അവഹേളിച്ചുകൊണ്ട് യുകെയിലെ ക്‌നാനായ സംഘടന
Contentബര്‍മിംഗ്ഹാം: യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന പ്രാർത്ഥനാ സമാഹാരമായ 'കുരിശിന്റെ വഴി'യെ അത്യന്തം അവഹേളിച്ച് ക്‌നാനായ സംഘടന നടത്തിയ പരിപാടിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. യുകെയിലെ ക്‌നാനായ കാത്തലിക് അസോസിയേഷൻ (UKKCA) എന്ന സംഘടനയുടെ ബര്‍മിംഗ്ഹാം യൂണിറ്റാണ് കുരിശിന്റെ വഴി പ്രാര്‍ത്ഥനയിലെ വിചിന്തന ഭാഗങ്ങളെ അവഹേളനപരമായ രീതിയില്‍ അവതരിപ്പിച്ചത്. നിന്ദനാപരമായ വിവരണത്തോടൊപ്പം ഈശോയുടെ പീഡാസഹനം പ്രച്ഛന്ന വേഷധാരികളെ ഉപയോഗിച്ച് വികലമാക്കിയതും കനത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ക്‌നാനായ സമൂഹം ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ വിശ്വാസത്തിന്റെ അടിത്തറയായ ഈശോയുടെ കുരിശിലെ പീഡാസഹനങ്ങളെ കുറിച്ച് ആഴത്തില്‍ ധ്യാനിക്കുന്ന 'കുരിശിന്റെ വഴി' പ്രാര്‍ത്ഥനയെ സമുദായ സംരക്ഷണമെന്ന പേരില്‍ പരിപാടി നടത്തി അവഹേളിച്ച ക്‌നാനായ സംഘടനയുടെ നിലപാടില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സാത്താന്‍ സേവകര്‍ പോലും ഇത്തരം അവഹേളനം നടത്തില്ല എന്നതടക്കമുള്ള നിരവധി വിമര്‍ശനങ്ങള്‍ പരിപാടിയുടെ വീഡിയോക്കു കമന്റായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്. സ്വസമുദായത്തിൽനിന്ന് മാത്രം വിവാഹമെന്ന ക്‌നാനായ സമൂഹത്തിലെ കീഴ്‌വഴക്കമനുസരിച്ച് സമുദായത്തിന്റെ പുറത്തുള്ള കത്തോലിക്കരെ വിവാഹം കഴിച്ചാൽ അവരെ കോട്ടയം രൂപതയിൽ നിന്നും മാറ്റുന്നത് നിയമവിരുദ്ധമാണെന്നു ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഹൈക്കോടതി വ്യക്തമാക്കിയിരിന്നു. നിബന്ധന പാലിക്കാത്തവരെ പുറത്താക്കുന്നതു ഉൾപ്പെടെയുള്ള നടപടികൾക്ക് ക്രിസ്‌തുവിന്റെ പ്രബോധനങ്ങളുടെയോ ബൈബിളിന്റെയോ കാനോൻ നിയമത്തിന്റെയോ പിന്തുണയില്ലെന്നും കേസ് വിശകലനം ചെയ്തു ജസ്റ്റിസ് എസ്. ഈശ്വരൻ പറഞ്ഞു. ഇതിന് പിന്നാലെ കോട്ടയം അതിരൂപത നേതൃത്വം വിഷയത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്തിയില്ലായെന്ന ആരോപണം ഉന്നയിച്ചു ക്രിസ്തീയതയ്ക്കു നിരക്കാത്ത പല പ്രതികരണങ്ങളും വാഗ്വാദങ്ങളുമായി ചില ക്‌നാനായ സംഘടനകള്‍ രംഗത്ത് വരികയായിരിന്നു. ഇതിനിടെയാണ് കുരിശിന്റെ വഴിയെ മോശമാക്കി അവതരിപ്പിച്ച് വിവാദമായ പരിപാടിയും അരങ്ങേറിയത്. സകല അതിര്‍വരമ്പുകളും ലംഘിച്ചുള്ള പരിപാടിയ്ക്കെതിരെ സമുദായ അംഗങ്ങളായ വിശ്വാസികളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ കര്‍ത്താവിന്റെ പീഡാസഹനത്തെയും മരണത്തെയും ഉത്ഥാനത്തെയും അവഹേളിച്ച് സമുദായ സംരക്ഷണമെന്ന പേരില്‍ നടത്തുന്ന വിശ്വാസ നിന്ദയ്ക്കെതിരെ പ്രതികരിക്കുവാന്‍ അതിരൂപത നേതൃത്വം തയാറാകണമെന്ന ആവശ്യവും ശക്തമാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-04-21 12:22:00
Keywordsക്നാനായ
Created Date2026-04-21 12:23:20