| Content | ന്യൂഡൽഹി: ക്രൈസ്‌തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച ദമ്പതികളെയും മകനെയും ഗ്രാമീണരുടെ നേത്യത്വത്തിൽ ചെരുപ്പുമാല അണിയിച്ച് റോഡിലൂടെ നടത്തിച്ച് അപമാനിച്ചു. ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ ഗാരവ്ഗഢി ഗ്രാമത്തിൽ തിങ്കളാഴ്‌ചയായിരുന്നു സംഭവം. ആഗ്രയിൽ ജോലി ചെയ്‌തിരുന്ന ബൽറാം, ഭാര്യ റാണി ദേവി, മകൻ ലളിത് എന്നിവർ ഗ്രാമത്തിൽ മടങ്ങിയെത്തിയപ്പോഴാണ് അവഹേളനം നേരിടേണ്ടി വന്നത്.
മേളകളിൽ സാഹസ റൈഡുകൾ നടത്തിയാണ് ഇവര്‍ ഉപജീവനം കണ്ടെത്തിയത്. അടുത്തിടെ കുടുംബത്തോടൊപ്പം ഹത്രാസ് ജില്ലയിലെ ഗരാവ് ഗർഹി എന്ന സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ക്രൈസ്തവ വിശ്വാസത്തിന് മുന്‍തൂക്കം കൊടുത്തുള്ള പെരുമാറ്റത്തിലെ മാറ്റങ്ങൾ ബൽറാമിന്റെ പിതാവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച, തർക്കം ഉടലെടുക്കുകയായിരിന്നു.
വിശ്വാസം മാറാൻ തയാറായില്ലെങ്കിൽ ഗ്രാമത്തിൽനിന്ന് പുറത്താക്കുമെന്നും സാമൂഹികബഹിഷ്‌കരണം ഏർപ്പെടുത്തുമെന്നും ഇവരെ ഭീഷണിപ്പെടുത്തിയിരിന്നു. എന്നാൽ കുടുംബം ഇതിനു വഴങ്ങാതിരുന്നതോടെ ഇവരെ ബലമായി ചെരുപ്പു മാല അണിയിച്ചു ഗ്രാമത്തിലൂടെ നടത്തിച്ച് പരസ്യമായി അപമാനിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. എന്നാൽ വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തോയെന്ന കാര്യത്തിൽ പോലീസ് പ്രതികരണം നടത്താതിരുന്നത് സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ക്രൈസ്തവര്‍ നേരിടുന്ന വലിയ പീഡനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.
♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
|