| Content | വാഷിംഗ്‌ടൺ ഡിസി: മാർപാപ്പയ്ക്കെതിരെ രൂക്ഷവിമർശനവും യേശുക്രിസ്തുവിനു പകരം സ്വന്തം മുഖമുള്ള എഐ ചിത്രവും പങ്കുവച്ച യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്നെതിരെ ആഗോള തലത്തില്‍ പ്രതിഷേധം. ട്രംപ് തന്നെ സ്ഥാപിച്ച ട്രൂത്ത് സോഷ്യല്‍ എന്ന പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ച ചിത്രത്തിനെതിരെയും മാര്‍പാപ്പയ്ക്കെതിരെ നടത്തിയ ഗുരുതരമായ പ്രസ്താവനകളുടെയും പശ്ചാത്തലത്തില്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ട്രംപിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിൽ സൈനികർ, വിമാനങ്ങൾ, നഴ്‌സുമാർ എന്നിവർക്കിടയിൽനിന്ന് രോഗിയായ ഒരാളുടെ തലയിൽ കൈവച്ച് രോഗശാന്തി നൽകുന്ന രീതിയിലാണ് എഐ ചിത്രം തയാറാക്കിയിരിക്കുന്നത്. ട്രംപിന്റെ കൈയിൽനിന്നു പ്രത്യേക പ്രകാശം പരക്കുന്നതായും ചിത്രത്തിലുണ്ട്. ട്രംപിന്റെ നടപടി അപലപനീയമാണെന്നും അദ്ദേഹത്തിൻ്റേതു മതനിന്ദയാണെന്നും മാപ്പു പറയണമെന്നും അമേരിക്കയിലെ വിവിധ സഭാ വിഭാഗങ്ങൾ ആവശ്യപ്പെട്ടു. ഇതിനിടെ വിവാദമായ ചിത്രം ട്രംപ് പിന്‍വലിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളിൽ അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് പോൾ എസ്. കോക്ലി ദുഃഖം പങ്കുവെച്ചിരിന്നു. പരിശുദ്ധ പിതാവിനെതിരെയുള്ള അവഹേളനപരമായ വാക്കുകളില്‍ താന്‍ നിരാശനാണെന്നും മാര്‍പാപ്പയെ ഒരു രാഷ്ട്രീയ വ്യക്തിയായോ എതിരാളിയായോ കാണരുതെന്നും, മറിച്ച് ഒരു ആത്മീയ നേതാവായാണ് കാണേണ്ടതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പാപ്പയുടെ പങ്ക് വിശ്വാസത്തിലും അജപാലന ഉത്തരവാദിത്തത്തിലും വേരൂന്നിയതാണെന്നും അദ്ദേഹം അടിവരയിട്ടു. അതേസമയം ട്രംപിന്റെ അപക്വതയുള്ള പ്രസ്താവനയ്ക്കും ചിത്രത്തിനുമെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നുയരുന്നത്.
♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe> |