category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ആർച്ച് ബിഷപ്പ് ആമൽ നോന കൽദായ കത്തോലിക്ക സഭയുടെ പുതിയ പാത്രിയർക്കീസ്
Contentബാഗ്ദാദ്: കത്തോലിക്ക സഭയുടെ ഭാഗമായ പൗരസ്ത്യസഭകളിൽ ഉൾപ്പെടുന്ന പാത്രിയാർക്കൽ സഭയായ കൽദായ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയർക്കീസായി ആർച്ച് ബിഷപ്പ് ആമൽ നോനയെ തെരഞ്ഞെടുത്തു. മുൻഗാമിയായ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയുടെ രാജിയെത്തുടർന്ന്, ഇന്നലെ ഏപ്രിൽ 12 ഞായറാഴ്ചയാണ് കൽദായ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയർക്കീസായി ആർച്ച് ബിഷപ്പ് ആമൽ നോന തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ അധ്യക്ഷന്‍ പോൾ മൂന്നാമൻ എന്ന പേരാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 1967ൽ അൽഘോഷിലാണ് അസീറോ-കല്‍ദായ വംശജനായ ആമൽ ഷാമൂൺ നോനയുടെ ജനനം. 1985 ൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കൽദായ പാത്രിയാർക്കൽ സെമിനാരിയിൽ ചേരുകയും 1991 ജനുവരി 11ന് ബാഗ്ദാദിൽവെച്ചു തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു. 1993 മുതൽ 2000 വരെ അദ്ദേഹം അൽഘോഷിൽ ഇടവക വികാരിയായി സേവനം ചെയ്തു. തുടർന്ന് പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ ചേർന്നു. 2005 ൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി നാട്ടിലേക്ക് മടങ്ങി. 2005 മുതൽ ബാബൽ കോളേജിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പിന്നീട്, അൽഘോഷിലെ കൽദായ കത്തോലിക്കാ രൂപതയുടെ വികാരി ജനറലായി അദ്ദേഹം നിയമിതനായി. സിറിയന്‍, അറബിക്, ഇറ്റാലിയൻ, ഇംഗ്ലീഷ് എന്നിവയില്‍ പ്രാവീണ്യമുണ്ട്. 2015 മുതൽ 2026 വരെ സിഡ്‌നിയിലെ സെന്റ് തോമസ് കല്‍ദായ രൂപതയുടെ ആർച്ച് ബിഷപ്പായി സേവനം ചെയ്തിരിന്നു. 2010 മുതൽ 2015 വരെ മൊസൂളിന്റെ ആർച്ച് ബിഷപ്പായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്സ് മേഖലയില്‍ വന്‍ നാശം വിതച്ച കാലയളവായിരിന്നു അത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-04-13 11:34:00
Keywordsകൽദായ
Created Date2026-04-13 11:35:31