category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആഹാരവും വചനവും: വാനിനെ സുവിശേഷവത്ക്കരണത്തിന് ഉപകരണമാക്കി മുന്‍ റേസ് താരം
Contentഒഹായോ: പാവങ്ങളുടെ ആവശ്യമറിഞ്ഞു സഹായിക്കാനും അവരെ ക്രിസ്തു വിശ്വാസത്തിലേക്ക് നയിക്കുവാനും മുന്‍ റേസ് താരം സംഭാവന ചെയ്ത വാഹനം ഉപകരണമാകുന്നു. റേസിംഗ് സ്റ്റോക്ക് കാർ താരമായ കോഡി കഫ്ലിനാണ് അമേരിക്കന്‍ സംസ്ഥാനമായ ഒഹായോയിലെ കൊളംബസ് രൂപതയ്ക്ക് സുവിശേഷവത്ക്കരണ ഉദ്ദേശത്തോടെ വാഹനം സംഭാവനയായി നല്‍കിയത്. പാവപ്പെട്ട സമൂഹങ്ങളിലേക്ക് ഭക്ഷണം, അവശ്യ സാധനങ്ങൾ, സുവിശേഷ സന്ദേശം എന്നിവ എത്തിക്കുന്ന ഒരു മൊബൈൽ ശുശ്രൂഷയ്ക്കുള്ള ഉപകരണമായി വാന്‍ മാറ്റിയിരിക്കുകയാണ്. പില്‍ക്കാലത്ത് ക്രൈസ്തവ വിശ്വാസത്തെ വിലമതിക്കാത്ത ജീവിതമായിരിന്നു കോഡിയുടേത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒഹായോയിലെ വെസ്റ്റർവില്ലിലുള്ള സെന്റ് പോൾ ദി അപ്പോസ്തല്‍ ഇടവകയിൽവെച്ച് അദ്ദേഹം തിരുസഭയിലേക്ക് പ്രവേശിച്ചു. വൈകാതെ അനേകരുടെ കണ്ണീരൊപ്പാന്‍ അദ്ദേഹം തീരുമാനിക്കുകയായിരിന്നു. കൊളംബസ് കത്തോലിക്ക രൂപത പരിധിയില്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ഭക്ഷണവും പ്രത്യാശയും പകരുന്നതിന് വാഹനം സംഭാവന ചെയ്യാൻ കഴിയുന്നതിൽ സന്തുഷ്ടനാണെന്ന് കഫ്ലിൻ കാത്തലിക് ടൈംസിനോട് പറഞ്ഞു. ജീവിത യാഥാർത്ഥങ്ങളെ മാറ്റിമറിക്കുന്ന ദൗത്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു ചെറിയ മാർഗമാണിതെന്ന് കരുതുകയാണെന്നും ഏറ്റവും ആവശ്യമുള്ള കുടുംബങ്ങൾക്ക് ഭക്ഷണവും പ്രത്യാശയും എത്തിക്കാൻ സഹായിക്കുന്ന ഒന്നിന്റെ ഭാഗമാകുന്നതില്‍ കൃതജ്ഞതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേശു അപ്പം വർദ്ധിപ്പിക്കുന്നതിന്റെയും, ദിവ്യകാരുണ്യത്തിന്റെയും കന്യകാമറിയത്തിന്റെയും, കൊൽക്കത്തയിലെ മദർ തെരേസയുടെയും ചിത്രങ്ങള്‍ വാനില്‍ പതിപ്പിച്ചിട്ടുണ്ട്. "എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്" (മത്തായി 25:40) എന്ന വചനവും വാനില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-05-06 17:03:00
Keywordsതാര
Created Date2026-05-06 17:04:13