Contents

Displaying 26231-26240 of 26397 results.
Content: 26691
Category: 1
Sub Category:
Heading: ലെയോ പാപ്പയുടെ ഒരു വര്‍ഷം; പ്രധാനപ്പെട്ട 10 സംഭവങ്ങള്‍
Content: 2025 മെയ് 8. ദശലക്ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു സ്വര്‍ഗ്ഗം നല്‍കിയ ഉത്തരമായി, കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റിനെ ലെയോ പതിനാലാമന്‍ പാപ്പയായി ലോകം പരിചയപ്പെട്ട ദിവസം. പത്രോസിന്റെ പിന്‍ഗാമിയായുള്ള പാപ്പയുടെ ജൈത്രയാത്രയ്ക്കു ഇന്നു ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായുള്ള പേപ്പല്‍ ശുശ്രൂഷയുടെ ഒരു വർഷത്തിനിടെ ലെയോ മാർപാപ്പ നടത്തിയ അപ്പസ്തോലിക യാത്രകൾ, വിശുദ്ധ പദവി പ്രഖ്യാപനങ്ങൾ, ഉൾപ്പെടെ പ്രധാനപ്പെട്ട 10 സംഭവങ്ങള്‍ മനസിലാക്കാം. #{blue->none->b->1. 48 മണിക്കൂറിനുള്ളിൽ ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയില്‍ സന്ദർശനം ‍}# മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു 48 മണിക്കൂറിനുള്ളിൽ, റോമിൽ നിന്ന് മാറി സെന്റ് അഗസ്റ്റിൻ സന്യാസ സമൂഹത്തിന്റെ കീഴിലുള്ള ജെനാസാനോയിലെ മദർ ഓഫ് ഗുഡ് കൗൺസൽ ദേവാലയം സന്ദർശിച്ചുകൊണ്ട് വത്തിക്കാനിന് പുറത്തുള്ള തന്റെ ആദ്യ സന്ദർശനം മാര്‍പാപ്പ നടത്തി. വത്തിക്കാനിലേക്കുള്ള മടക്കയാത്രയിൽ, സെന്റ് മേരി മേജർ ബസിലിക്കയിലും ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരത്തിലും ലെയോ പാപ്പ പ്രാർത്ഥിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ പ്രിയപ്പെട്ട പുഷ്പമായിരുന്നെന്ന് പറയപ്പെടുന്ന ഒരു വെളുത്ത റോസാപ്പൂവ് ലെയോ പാപ്പ അവിടെ സമര്‍പ്പിച്ചു. #{blue->none->b-> 2. മാര്‍പാപ്പയായതിന് ശേഷമുള്ള ആദ്യ ബലിയര്‍പ്പണം. ‍}# 2025 മെയ് 18ന്, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ അര്‍പ്പിച്ച വിശുദ്ധ ബലിയര്‍പ്പണത്തിലൂടെ ലെയോ പാപ്പ തന്റെ ശുശ്രൂഷ ആരംഭിച്ചത്. അന്നു വിശുദ്ധ പത്രോസിന്റെ കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകൾക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കർദ്ദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി എത്തിയാണ് പാപ്പ ബലിയര്‍പ്പിച്ചത്. ഏകദേശം 150,000 പേർ പങ്കെടുത്ത ബലിയര്‍പ്പണത്തില്‍ സാഹോദര്യം, എളിമ, അനുരഞ്ജനം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് പാപ്പ സംസാരിച്ചത്. ഇത് ലക്ഷകണക്കിന് വിശ്വാസികള്‍ ടെലിവിഷനിലൂടെയും നവമാധ്യമങ്ങളിലൂടെയും തത്സമയം കണ്ടു. #{blue->none->b->3. യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ച ‍}# 2025 പ്രത്യാശയുടെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ നടന്ന യുവജന ജൂബിലി വര്‍ഷാഘോഷത്തില്‍ ഒരു ദശലക്ഷത്തോളം യുവജനങ്ങളുടെ കൂട്ടായ്മയെയാണ് പാപ്പ സന്ദര്‍ശിച്ചത്. മാർപാപ്പയായ ആദ്യ വർഷത്തിൽ പരിശുദ്ധ പിതാവിന് യുവജനങ്ങളുമായി ചെലവിട്ട രണ്ടു പ്രധാന പരിപാടികളാണ് ഉണ്ടായിരിന്നത്. യുവജന ജൂബിലിയിൽ ഏകദേശം 1 ദശലക്ഷം യുവജനങ്ങളെ അഭിസംബോധന ചെയ്തതും നാഷണൽ കാത്തലിക് യൂത്ത് കോൺഫറൻസിൽ (NCYC) ഒത്തുകൂടിയ യുവജനങ്ങളുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയും. ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ നടന്ന യുവജന ജൂബിലിയിൽ, ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ റോമിലെ തെരുവുകളിൽ നിറഞ്ഞു. റോമിൽ നിന്ന് 10 മൈൽ കിഴക്കുള്ള ഔട്ട്ഡോർ വേദിയായ ടോർ വെർഗറ്റയിൽ നടന്ന സായാഹ്ന ജാഗരണ പരിപാടിയില്‍ പാപ്പ സംബന്ധിച്ചു, ഹെലികോപ്റ്ററിൽ എത്തിയ പരിശുദ്ധ പിതാവിനെ ആര്‍പ്പ് വിളികളോടെ യുവജനങ്ങള്‍ സ്വീകരിച്ചു. ആഗസ്റ്റ് 3നു നടന്ന സമാപന ബലിയിലും പാപ്പ കാര്‍മ്മികനായി. നവംബർ 20–22 തീയതികളിൽ ഇന്ത്യാനാപോളിസിലെ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിൽവെച്ചു നടന്ന നാഷണൽ കാത്തലിക് യൂത്ത് കോൺഫറൻസിൽ കൌമാരക്കാരുമായി ഡിജിറ്റൽ കൂടിക്കാഴ്ചയും പാപ്പ നടത്തി. #{blue->none->b->4. ആദ്യമായി നടത്തുന്ന വിശുദ്ധപദ പ്രഖ്യാപനം ‍}# 2025 സെപ്റ്റംബര്‍ 7നു പതിനായിരങ്ങളെ സാക്ഷിയാക്കി "ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍" എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ളോ അക്യുട്ടിസിന്റെയും പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ യുവാവ് പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദവി പ്രഖ്യാപനം ലെയോ പാപ്പ നടത്തി. ലക്ഷകണക്കിന് ആളുകള്‍ തത്സമയം ടെലിവിഷനിലൂടെയും ഓണ്‍ലൈനിലൂടെയും തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിൽ കാർളോ അക്യുട്ടിസിന്റെ കുടുംബവും സന്നിഹിതരായിരുന്നു. പത്രോസിന്റെ പിന്‍ഗാമിയായതിന് ശേഷം ലെയോ പാപ്പ ആദ്യമായി നടത്തുന്ന വിശുദ്ധപദ പ്രഖ്യാപനമെന്ന സവിശേഷതയും അന്നത്തെ ചടങ്ങിനുണ്ടായിരിന്നു. #{blue->none->b->5. "ദിലേക്സി തേ" - ലെയോ പാപ്പയുടെ പ്രഥമ അപ്പസ്തോലിക പ്രബോധനം}# "ഞാൻ നിന്നെ സ്നേഹിച്ചു" അഥവാ "ദിലേക്സി തേ" എന്ന പേരില്‍ ലെയോ പതിനാലാമൻ പാപ്പ എഴുതിയ പ്രഥമ അപ്പസ്തോലിക പ്രബോധനം 2025 ഒക്ടോബര്‍ 9 വ്യാഴാഴ്ച പുറത്തിറക്കി. ലെയോ പാപ്പയുടെ പ്രഥമ അപ്പസ്തോലിക പ്രബോധനത്തില്‍ ദരിദ്രരോടുള്ള അവഗണന, സാമ്പത്തിക അസമത്വം, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസപ്രതിസന്ധി, കുടിയേറ്റം, അനീതി തുടങ്ങീയ വിവിധ സാമൂഹിക വിഷയങ്ങളാണ് പ്രധാനമായും പ്രതിപാദിച്ചിരിന്നത്. ദൈവസ്നേഹവും, പാവപ്പെട്ടവരോടുള്ള സ്നേഹവും തമ്മിൽ വലിയ തോതിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ രേഖയിലൂടെ ലെയോ പാപ്പ ഓര്‍മ്മിപ്പിച്ചു. നൂറ്റിയിരുപത്തിയൊന്ന് ഖണ്ഡികകളിലായി, പാവപ്പെട്ടവർക്കും രോഗികൾക്കും നൽകുന്ന പരിചരണം, അടിമത്തത്തിനെതിരെയുള്ള പോരാട്ടം, അക്രമങ്ങൾക്കു ഇരകളാകുന്ന സ്ത്രീകളുടെ സംരക്ഷണം, വിദ്യാഭ്യാസത്തിനുള്ള അവകാശം, കുടിയേറ്റക്കാർക്ക് നൽകേണ്ട പിന്തുണ, കാരുണ്യപ്രവർത്തികൾ തുടങ്ങി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. #{blue->none->b->6. തുർക്കിയിലേക്കും ലെബനോനിലേക്കും പ്രഥമ അന്താരാഷ്ട്ര അപ്പസ്തോലിക യാത്ര ‍}# മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടന്ന ലെയോ പാപ്പയുടെ പ്രഥമ അന്താരാഷ്ട്ര അപ്പസ്തോലിക യാത്ര തുര്‍ക്കിയിലേക്കായിരിന്നു. 2025 നവംബർ 27 മുതൽ ഡിസംബർ 2 വരെയാണ് ഈ അപ്പസ്തോലിക സന്ദര്‍ശനം നടന്നത്. ബിഷപ്പുമാർ, വൈദികർ, സന്യസ്‌തർ, ഡീക്കന്മാർ, അല്‍മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച, എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനുമായി കൂടിക്കാഴ്ച‌ തുടങ്ങീ നിരവധി പരിപാടികളില്‍ പാപ്പ പങ്കെടുത്തു. ആര്യന്‍ പാഷണ്ഡതയുടെ വ്യാപനത്തിനിടയിൽ വിശ്വാസപ്രഖ്യാപനമായി 325-ൽ സിൽവസ്റ്റർ ഒന്നാമന്‍ പാപ്പയുടെ കാലത്ത് വിളിച്ചുകൂട്ടിയ നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികം പ്രമാണിച്ചു വടക്കൻ തുർക്കിയിലെ ബർസ പ്രവിശ്യയിൽപ്പെട്ട ഇസ്നികിൽ (മുന്‍പ് നിഖ്യാ) എക്യുമെനിക്കൽ പ്രാർത്ഥനയിലും പാപ്പ സംബന്ധിച്ചു. തുര്‍ക്കിയിലെ പ്രസിദ്ധമായ ബ്ലൂ മോസ്ക്കില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ പ്രാര്‍ത്ഥിക്കാനുള്ള ഇമാമിന്റെ ക്ഷണം നിരസിച്ച ലെയോ പാപ്പയുടെ ശക്തമായ നിലപാടിന് ക്രൈസ്തവരുടെ നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. ത്രിദിന തുർക്കി സന്ദർശനത്തിനുശേഷം മധ്യപൂര്‍വ്വേഷ്യന്‍ രാജ്യമായ ലെബനോനിലെത്തിയ ലെയോ പാപ്പയ്ക്ക് ഊഷ്മള സ്വീകരണം ലഭിച്ചു. ബെയ്റൂട്ടിലെ രക്തസാക്ഷി ചത്വരത്തിൽ എക്യുമെനിക്കൽ, മതാന്തര സമ്മേളനങ്ങളില്‍ പങ്കെടുത്ത പാപ്പ യുവജനങ്ങളുമായി കൂടിക്കാഴ്ചയും നടത്തി. ജല്‍ എഡ് ഡിബിലെ ഡി ലാ ക്രോയിക്സ് ആശുപത്രി സന്ദർശനം, 2020 ലെ വിനാശകരമായ സ്ഫോടനം നടന്ന ബെയ്റൂട്ടിലെ തുറമുഖത്ത് മൗന പ്രാർത്ഥന, ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ ദിവ്യബലിയര്‍പ്പണം എന്നിവയ്ക്കു ശേഷമാണ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയത്. #{blue->none->b-> 7. അസാധാരണ കൺസിസ്റ്ററി}# ലെയോ പാപ്പ വിളിച്ചുകൂട്ടിയ പ്രഥമ അസാധാരണ കൺസിസ്റ്ററിയ്ക്കു വത്തിക്കാന്‍ വേദിയായി. ജനുവരി 7 മുതൽ 8 വരെ ചേർന്ന അസാധാരണ കൺസിസ്റ്ററിയിലെ തന്റെ പ്രാരംഭ പ്രസംഗത്തിൽ, വത്തിക്കാനിൽ ഒത്തുകൂടിയ ലോകമെമ്പാടുമുള്ള കർദ്ദിനാൾമാർക്ക് "ഞാൻ കേൾക്കാൻ ഇവിടെയുണ്ട്" എന്ന് മാര്‍പാപ്പ ഉറപ്പ് നൽകി. കൺസിസ്റ്ററിയ്ക്കു രഹസ്യ സ്വഭാവമുണ്ടായിരിന്നു. സഭയുടെ മിഷന്‍ തീക്ഷ്ണത വര്‍ദ്ധിപ്പിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്യുന്നതായിരിന്നു കണ്‍സിസ്റ്ററിയെന്ന് പിന്നീട് വത്തിക്കാന്‍ തന്നെ വ്യക്തമാക്കി. #{blue->none->b->8. മാര്‍പാപ്പ എന്ന നിലയിലുള്ള ആദ്യത്തെ വിശുദ്ധ വാരവും ഈസ്റ്റർ ആഘോഷവും ‍}# 2026ലെ വിശുദ്ധ വാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് പാപ്പ കാര്‍മ്മികനായി. ഓശാന ഞായറാഴ്ച ബലിയര്‍പ്പണം, ക്രിസം കുർബാന, , പീഡാനുഭവ വെള്ളി അനുസ്മരണം, കൊളോസിയത്തിലെ കുരിശിന്റെ വഴി, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഈസ്റ്റർ ജാഗരണ പ്രാര്‍ത്ഥന, ഈസ്റ്റർ തിരുക്കര്‍മ്മങ്ങള്‍, സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നിന്നുള്ള "ഉർബി ഏത് ഓർബി" ആശീര്‍വാദം എന്നിവയ്ക്കു പാപ്പ കാര്‍മ്മികനായി. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കികൊണ്ട് ഈശോ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ സ്മരണയില്‍ പെസഹ വ്യാഴാഴ്ച നവവൈദികരുടെ പാദങ്ങളാണ് പാപ്പ കഴുകിയത്. കഴിഞ്ഞ വർഷം മെയ് 31നു വത്തിക്കാനിലെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽവെച്ച് ലെയോ പാപ്പയില്‍ നിന്നു തിരുപ്പട്ടം സ്വീകരിച്ച വൈദികരുടെ പാദങ്ങളാണ് "കൊയ്‌ന ഡൊമിനി" അഥവാ തിരുവത്താഴ ബലിയര്‍പ്പണത്തിനോട് അനുബന്ധിച്ചു പാപ്പ കഴുകിയത്. മൂന്നു പതിറ്റാണ്ടിന് ശേഷം ഇതാദ്യമായി ദുഃഖവെള്ളിയാഴ്ച കൊളോസിയത്തിലെ കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിലും മരക്കുരിശ് വഹിക്കുന്ന മാര്‍പാപ്പ എന്ന പേരിനു ലെയോ പാപ്പ അര്‍ഹനായി. 1994-ൽ ജോൺ പോൾ രണ്ടാമന്‍ പാപ്പയാണ് ഇത്തരത്തില്‍ പങ്കെടുത്തിട്ടുള്ളത്. #{blue->none->b-> 9. ആഫ്രിക്കയിലേക്കു നടത്തിയ ചരിത്രപ്രസിദ്ധമായ 11 ദിവസത്തെ അപ്പസ്തോലിക യാത്ര ‍}# മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം തികയും മുന്‍പ് തന്നെ ആഫ്രിക്കയിലെ വിശ്വാസികളെ കാണാന്‍ പാപ്പ തീരുമാനമെടുത്തിരിന്നു. ഏപ്രിൽ 13 മുതൽ 23 വരെ 11 ദിവസം നീണ്ട ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലിക സന്ദര്‍ശനത്തില്‍ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ നാല് രാജ്യങ്ങൾ സന്ദർശിച്ചു. 18 വ്യത്യസ്ത വിമാനങ്ങളിലായി അദ്ദേഹം 11,000 മൈലിലധികം ദൂരമാണ് പാപ്പ സഞ്ചരിച്ചത്. ആ രാജ്യങ്ങളിലെ 11 നഗരങ്ങളിൽ പാപ്പ സന്ദര്‍ശനം നടത്തി. സഭാനേതൃത്വം, ഭരണകൂടം, യുവജനങ്ങള്‍, രാഷ്ട്രീയ നേതാക്കൾ, തടവുകാർ, തുടങ്ങീ വിവിധ വിഭാഗങ്ങളുമായി പാപ്പ കൂടിക്കാഴ്ച നടത്തി. തന്റെ യാത്രയിലുടനീളം സമാധാനം, അനുരഞ്ജനം, നീതി എന്നീ വിഷയങ്ങൾക്ക് അദ്ദേഹം പ്രാധാന്യം നൽകി. കത്തോലിക്കാ വിശ്വാസ സമൂഹത്തിന്റെ ഊർജ്ജസ്വലതയും ദ്രുതഗതിയിലുള്ള വളർച്ചയും പ്രതിഫലിപ്പിക്കുന്നതായിരിന്നു പാപ്പയുടെ സന്ദര്‍ശനത്തിലെ ജനപങ്കാളിത്തം. #{blue->none->b-> 10. സമാധാനത്തിന് വേണ്ടി ഉയരുന്ന ആഗോള ശബ്ദം }# മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പോള്‍ മുതൽ ലെയോ പാപ്പ സമാധാനത്തിന് വേണ്ടി ശബ്ദമുയര്‍ത്തി. "നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ" എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ പ്രഥമ പ്രഭാഷണം ആരംഭിച്ചത് തന്നെ. സുവിശേഷത്തിൽ വേരൂന്നിയതും എന്നാൽ സംഘർഷവും വിഭജനവും നിറഞ്ഞ ഒരു ലോകത്തിലേക്ക് സമാധാനം കൊണ്ടുവരുവാന്‍ നിരന്തരമായ ആഹ്വാനങ്ങളും പാപ്പ നടത്തി. ഏപ്രിൽ 11 ശനിയാഴ്ച സമാധാനത്തിനായി വത്തിക്കാനില്‍ ജാഗരണ പ്രാർത്ഥന പാപ്പ നടത്തി. പാപ്പയുടെ സമാധാന ആഹ്വാനത്തില്‍ വിറളിപൂണ്ട അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവിധ പ്രസ്താവനകള്‍ വിവാദമായി. എന്നാല്‍ പാപ്പയുടെ മറുപടി ശ്രദ്ധേയമായിരിന്നു. തനിക്കു ട്രംപ് ഭരണകൂടത്തെ ഭയമില്ല, യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരും, ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്... തുടങ്ങീയ വാചകങ്ങളാണ് പാപ്പ മറുപടി നല്‍കിയത്. നമുക്ക് എപ്പോഴും സമാധാനം തേടുകയും യുദ്ധങ്ങൾ അവസാനിപ്പിക്കുകയും ചെയ്യാം. എനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ല- ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്; ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല. ചില ആളുകൾ ചെയ്യുന്ന രീതിയിൽ സുവിശേഷത്തിന്റെ സന്ദേശം ദുരുപയോഗം ചെയ്യണമെന്ന് ഞാൻ കരുതുന്നില്ല. യുദ്ധത്തിനെതിരെ ഞാൻ ഉറക്കെ ശബ്ദിക്കുന്നത് തുടരും, പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാനങ്ങൾക്കിടയിൽ സമാധാനവും ബഹുമുഖ സംഭാഷണവും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുമെന്നും പാപ്പ വ്യക്തമാക്കി. - ലെയോ പാപ്പയ്ക്കു വേണ്ടി നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-08-18:25:03.jpg
Keywords: ലെയോ പാപ്പ
Content: 26692
Category: 18
Sub Category:
Heading: കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി വർഷത്തിലേക്ക്
Content: കാഞ്ഞിരപ്പള്ളി: 1977ൽ ചങ്ങനാശേരി അതിരൂപതയുടെ കിഴക്കൻ മേഖല വിഭജിച്ചു പോൾ ആറാമൻ മാർപാപ്പ സ്ഥാപിച്ച കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി വർഷത്തിലേക്ക്. മാർ ജോസഫ് പവ്വത്തിലായിരുന്നു പ്രഥമ മെത്രാൻ. തുടർന്ന് മാർ മാത്യു വട്ടക്കുഴിയും മാർ മാത്യു അറയ്ക്കലും രൂപതയെ നയിച്ചു. 12ന് ആരംഭിക്കുന്ന ജൂബിലി വർഷത്തിൽ ആത്മീയവും ഭൗതികവുമായ വളർച്ച ലക്ഷ്യമാക്കിയുള്ള കർമപദ്ധതികളാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ വൈദിക-സന്യസ്ത‌ അത്മായ പ്രതിനിധികളുൾപ്പെടുന്ന വിവിധ സമിതികളിലെ ആലോചനകളെ തുടർന്നാണ് ജൂബിലി പദ്ധതികളാവിഷ്കരിച്ചിരിക്കുന്നത്. 12 മുതൽ 15 വരെ കുട്ടിക്കാനം മരിയൻ കോളജിൽ നടത്തപ്പെടുന്ന രണ്ടാം എപ്പാർക്കിയൽ അസംബ്ലിയോടെയാണ് സുവർണജൂബിലി വർഷാചരണത്തിന് തുടക്കമാകുന്നത്. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സുവർണ ജൂബിലിയുടെയും രണ്ടാമത് എപ്പാർക്കിയലും ഉദ്ഘാടനം നിർവഹിക്കും. മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ സന്ദേശം നൽകും. എപ്പാർക്കിയൽ അസംബ്ലിയിൽ വൈദികർ-സന്ന്യസ്‌തർ-അത്മായരുൾപ്പെടെ 180 പ്രതിനിധികൾ പങ്കെടുക്കും. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അസംബ്ലിയുടെ സമാപനസമ്മേളനത്തിൽ സന്ദേശം നൽകും. 17ന് രൂപതയിലെ എല്ലാ ഇടവകളിലും ജൂബിലി പതാക ഉയർത്തി ഇടവകതല ഉദ്ഘാടനം നിർവഹിക്കപ്പെടുകയും ഇടവകതല ജൂബിലി പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യും. സുവർണ ജൂബിലി സ്‌മാരക ഭവന നിർമാണ പദ്ധതി, വാസയോഗ്യ ഭവന പദ്ധതി, ചികിത്സാ പദ്ധതി, വിദ്യാഭ്യാസ സ്കോളർഷിപ്പ്, രൂപത ചരിത്ര ക്വിസ്, വിശുദ്ധ ഗ്രന്ഥ പഠന പരമ്പര, കുടുംബക്കൂട്ടായ്‌മ വാർഷികങ്ങൾ, ഇടവക ദിനാഘോഷം, സാമുദായിക-സാംസ്‌കാരിക സംഗമം, സമൂഹിക ശുചിത്വവാരാചരണം, പരിസ്ഥിതി ദിനാചരണം, പൈതൃക പഠനപരമ്പര, ഭവനസന്ദർശനം തുടങ്ങി നിരവധി പദ്ധതികളാണ് ജൂബിലി വർഷത്തിൽ നടപ്പിലാക്കുന്നത്.
Image: /content_image/India/India-2026-05-09-09:29:48.jpg
Keywords: കാഞ്ഞിര
Content: 26693
Category: 18
Sub Category:
Heading: ഫാ. തെയോഫിൻ കപ്പൂച്ചിന്റെ ധന്യ പദവി; ജന്മസ്ഥലത്തു ആഘോഷം നാളെ
Content: കോട്ടപ്പുറം: ഫാ. തെയോഫിൻ കപ്പൂച്ചിന്റെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചു ജന്മസ്ഥലമായ കോട്ടപ്പുറത്തെ ആഘോഷങ്ങൾ സെന്‍റ് മൈക്കിൾസ് കത്തീഡ്രലിൽ നാളെ നടക്കും. വൈകീട്ട് അഞ്ചിന് ധന്യൻ തെയോഫിനച്ചന്റെ കൂടല്ലൂർ തറവാട്ടിലെ ജന്മഗൃഹത്തിൽനിന്ന് കത്തീഡ്രൽ അങ്കണത്തിലുള്ള തിയോഫിൽ ആർക്കേഡിലേക്ക് നടക്കുന്ന ഛായാചിത്ര പ്രയാണത്തിനും പ്രാർത്ഥനയ്ക്കും കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ നേതൃത്വം നൽകും. 5.30 ന് കത്തീഡ്രലിൽ നടക്കുന്ന പൊന്തിഫിക്കൽ കൃതജ്ഞതാ ദിവ്യബലിക്കു കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററും സഹോദരീ പുത്രനുമായ ഫാ. റോബിൻ ഡാനിയൽ ഒഎഫ്എം വചനപ്രഘോഷണം നടത്തും. നിരവധി വൈദികർ സഹകാർമികരാകും. കത്തീഡ്രൽ വികാരി ഫാ. ഡോ. ഡൊമിനിക് പിൻഹിറോ, സഹവികാരിമാരായ ഫാ. നിഖിൽ മുട്ടിക്കൽ, ഫാ. ടോണി കു ന്നത്തൂർ എന്നിവർ നേതൃത്വം നൽകും. കോട്ടപ്പുറത്ത് കൂടല്ലൂർ കുടുംബത്തിൽ ഇട്ടിച്ചെറിയ ജോർജ് - അന്ന ദന്പതികളുടെ ഒന്‍പതു മക്കളിൽ ആറാമനായി 1913 ജൂലൈ 20 നാണ് തെയോഫിൻ കപ്പൂച്ചിനച്ചൻ ജനിച്ചത്. 1968 ഏപ്രിൽ 4ന് 55-ാംവയസിൽ ദിവംഗതനായി. 2005 ജനുവരി 10ന് അദ്ദേഹം ദൈവദാസനായി ഉയർത്തപ്പെട്ടു. ലെയോ മാർപാപ്പ 2026 ഫെബ്രുവരി 21നാണ് ധന്യൻ' എന്ന പദവിയിലേക്ക് ഉയർത്തിയത്. ഇതോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ഏപ്രിൽ 26ന് കബറിടം സ്ഥിതിചെയ്യുന്ന പൊന്നുരുന്നിയിൽ നടന്നിരുന്നു.
Image: /content_image/India/India-2026-05-09-09:32:37.jpg
Keywords: തെയോ
Content: 26694
Category: 1
Sub Category:
Heading: ജീവിതത്തിൽ എല്ലാം സാധ്യമാക്കുന്ന ചാലക ശക്തിയാണ് ജപമാല പ്രാർത്ഥന: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജപമാല പ്രാർത്ഥന മനുഷ്യജീവിതത്തിൽ എല്ലാം സാധ്യമാക്കുന്ന ചാലകശക്തിയാണെന്നു ലെയോ പാപ്പ. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷിക ദിനമായ ഇന്നലെ മെയ് എട്ടാം തീയതി തെക്കേ ഇറ്റലിയിലെ പോംപെയിലെ പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടത്തിയ അജപാലന സന്ദർശന മദ്ധ്യേയാണ് പരിശുദ്ധ പിതാവ് ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ചത്. പോംപെയ് നഗരത്തിന്റെയും ദേവാലയത്തിന്റെയും അടിസ്ഥാനമായി നിലകൊള്ളുന്ന ജപമാല ഭക്തി എപ്പോഴും സജീവമായി നിലനിർത്താനും, പുരാതനവും മനോഹരവുമായ ഈ പ്രാർത്ഥന പ്രചരിപ്പിക്കാനും പാപ്പ ആഹ്വാനം ചെയ്ത. വിശുദ്ധ ജോൺ പോൾ പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ച പാപ്പ, യേശുവിന്റെ ജീവിതരഹസ്യങ്ങളെ പരിശുദ്ധ അമ്മയുടെ ലാളിത്യം നിറഞ്ഞതും മാതൃത്വപരവുമായ കണ്ണുകളിലൂടെ ധ്യാനിക്കുന്നതിലൂടെ, യേശുവിന്റെ പ്രവർത്തികൾ നമ്മുടെ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുകയും നമ്മുടെ അസ്തിത്വത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യുമെന്നു ഓര്‍മ്മിപ്പിച്ചു. പോംപെയെ ലോകമെമ്പാടുമറിയപ്പെടുന്ന മരിയൻ തീർത്ഥാടന കേന്ദ്രമായി മാറ്റാൻ വിശുദ്ധ ബർത്തോളോ ലോങ്കോയുടെ വിശ്വാസവും സമർപ്പണവും ഏറെ സഹായിച്ചിട്ടുണ്ടെന്നും, ആ വിശുദ്ധന്റെ ജീവിതവഴികളെ അനുധാവനം ചെയ്ത് ഇവിടം സന്ദർശിക്കാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും പാപ്പ പറഞ്ഞു. കുട്ടികളെയും യുവജനങ്ങളെയും അഭിസംബോധന ചെയ്ത പാപ്പ, തങ്ങളെ സ്നേഹത്തോടെ നയിക്കുന്നവരിൽ വിശ്വാസം പുലർത്താനും, എല്ലായ്‌പ്പോഴും ഒപ്പം നിൽക്കുന്ന യേശുക്രിസ്തുവിൽ ആത്മവിശ്വാസം അർപ്പിക്കാനും ആഹ്വാനം ചെയ്തു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-09-12:38:27.jpg
Keywords: ജപമാല
Content: 26695
Category: 1
Sub Category:
Heading: ജീവിതത്തിൽ എല്ലാം സാധ്യമാക്കുന്ന ചാലക ശക്തിയാണ് ജപമാല പ്രാർത്ഥന: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജപമാല പ്രാർത്ഥന മനുഷ്യജീവിതത്തിൽ എല്ലാം സാധ്യമാക്കുന്ന ചാലകശക്തിയാണെന്നു ലെയോ പാപ്പ. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷിക ദിനമായ ഇന്നലെ മെയ് എട്ടാം തീയതി തെക്കേ ഇറ്റലിയിലെ പോംപെയിലെ പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടത്തിയ അജപാലന സന്ദർശന മദ്ധ്യേയാണ് പരിശുദ്ധ പിതാവ് ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ചത്. പോംപെയ് നഗരത്തിന്റെയും ദേവാലയത്തിന്റെയും അടിസ്ഥാനമായി നിലകൊള്ളുന്ന ജപമാല ഭക്തി എപ്പോഴും സജീവമായി നിലനിർത്താനും, പുരാതനവും മനോഹരവുമായ ഈ പ്രാർത്ഥന പ്രചരിപ്പിക്കാനും പാപ്പ ആഹ്വാനം ചെയ്ത. വിശുദ്ധ ജോൺ പോൾ പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ച പാപ്പ, യേശുവിന്റെ ജീവിതരഹസ്യങ്ങളെ പരിശുദ്ധ അമ്മയുടെ ലാളിത്യം നിറഞ്ഞതും മാതൃത്വപരവുമായ കണ്ണുകളിലൂടെ ധ്യാനിക്കുന്നതിലൂടെ, യേശുവിന്റെ പ്രവർത്തികൾ നമ്മുടെ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുകയും നമ്മുടെ അസ്തിത്വത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യുമെന്നു ഓര്‍മ്മിപ്പിച്ചു. പോംപെയെ ലോകമെമ്പാടുമറിയപ്പെടുന്ന മരിയൻ തീർത്ഥാടന കേന്ദ്രമായി മാറ്റാൻ വിശുദ്ധ ബർത്തോളോ ലോങ്കോയുടെ വിശ്വാസവും സമർപ്പണവും ഏറെ സഹായിച്ചിട്ടുണ്ടെന്നും, ആ വിശുദ്ധന്റെ ജീവിതവഴികളെ അനുധാവനം ചെയ്ത് ഇവിടം സന്ദർശിക്കാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും പാപ്പ പറഞ്ഞു. കുട്ടികളെയും യുവജനങ്ങളെയും അഭിസംബോധന ചെയ്ത പാപ്പ, തങ്ങളെ സ്നേഹത്തോടെ നയിക്കുന്നവരിൽ വിശ്വാസം പുലർത്താനും, എല്ലായ്‌പ്പോഴും ഒപ്പം നിൽക്കുന്ന യേശുക്രിസ്തുവിൽ ആത്മവിശ്വാസം അർപ്പിക്കാനും ആഹ്വാനം ചെയ്തു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-09-12:40:26.jpg
Keywords: ജപമാല
Content: 26696
Category: 1
Sub Category:
Heading: ഇസ്രായേലില്‍ 181 ക്രൈസ്തവ വിരുദ്ധ ആക്രമണ സംഭവങ്ങള്‍
Content: ജെറുസലേം: കഴിഞ്ഞു വര്‍ഷം വിശുദ്ധ നാടായ ഇസ്രായേലിൽ ക്രൈസ്തവര്‍ക്കും ക്രിസ്തീയ പ്രതീകങ്ങള്‍ക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും നേരെ 181 ആക്രമണ സംഭവമുണ്ടായതായി റിപ്പോര്‍ട്ട്. മതസ്വാതന്ത്ര്യ ഡാറ്റാ സെന്റര്‍ (RFDC) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ക്രൈസ്തവ വിരുദ്ധതയുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ ആകെ കേസുകളില്‍ 60 ശതമാനവും തുപ്പിക്കൊണ്ടുള്ള അവഹേളന സംഭവങ്ങളാണെന്നും ഇത്തരത്തില്‍ 109 സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. 18% ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വാക്കാലുള്ള ദുരുപയോഗം, അധിക്ഷേപം, ഭീഷണി, ആക്രോശം എന്നിവയാണ്. ഇത്തരത്തില്‍ 32 സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. ആകെ രേഖപ്പെടുത്തിയിരിക്കുന്നതില്‍ 12% ക്രൈസ്തവ വിരുദ്ധ ആക്രമണവും നശിപ്പിക്കലും ക്രിസ്തീയ ചിഹ്നങ്ങൾക്ക് കേടുപാടുകൾ വരുത്തലും ഉൾപ്പെടുന്നു. 22 സംഭവങ്ങളാണ് ഇത്തരത്തില്‍ കണക്കിലുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ശാരീരിക അതിക്രമവുമായി ബന്ധപ്പെട്ട് ഒന്‍പത് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ പുണ്യസ്ഥലങ്ങൾ അശുദ്ധമാക്കൽ, അപമാനകരമായ പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് ആറ് സംഭവങ്ങളും വിശുദ്ധ നാട്ടില്‍ അരങ്ങേറിയതായി കണക്കുകളില്‍ പറയുന്നു. ഓൺലൈൻ വഴി പ്രകോപനപരമായ മൂന്ന് കേസുകളും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം അനൌദ്യോഗിക കണക്കുകള്‍ അനുസരിച്ചു ഇതിലും അധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ അരങ്ങേറിയിട്ടുണ്ടാകാമെന്നു മതസ്വാതന്ത്ര്യ ഡാറ്റാ സെന്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-09-14:28:27.jpg
Keywords: ഇസ്രായേ
Content: 26697
Category: 1
Sub Category:
Heading: യുവ ക്രൈസ്തവര്‍ക്കിടയില്‍ ബൈബിള്‍ വായനയും താല്‍പര്യവും വർദ്ധിക്കുന്നു; പുതിയ ഗ്ലോബല്‍ സര്‍വ്വേ ഫലം പുറത്ത്
Content: ലണ്ടന്‍: ലോകമെമ്പാടുമുള്ള യുവജനങ്ങളായ ക്രൈസ്തവരില്‍ ബൈബിളിൽ താൽപര്യം വർദ്ധിക്കുന്നതായി പുതിയ ആഗോള സർവേ ഫലം. 15 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവരുടെ ഇടയിൽ വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചുള്ള മനോഭാവത്തെ പഠിച്ച പത്മോസ് യൂത്ത് റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പത്മോസ് ഇനിഷ്യേറ്റീവ്, യുണൈറ്റഡ് ബൈബിൾ സൊസൈറ്റി എന്നിവയുമായി സഹകരിച്ച് പ്രമുഖ സര്‍വ്വേ ഏജന്‍സിയായ ഗാലപ്പാണ് സർവേ നടത്തിയിരിക്കുന്നത്. 85 രാജ്യങ്ങളിലും വിവിധ പ്രദേശങ്ങളിലുമായി ഏകദേശം 91,000 ആളുകളിൽ നിന്ന് ഗവേഷകർ പ്രതികരണങ്ങൾ ശേഖരിച്ചു. ഇതിൽ ഏകദേശം 28,700 യുവജനങ്ങളുണ്ടെന്നു ഗവേഷക ഏജന്‍സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു. റിപ്പോർട്ട് അനുസരിച്ച്, 18നും 24നും ഇടയിൽ പ്രായമുള്ള ക്രൈസ്തവ യുവജനങ്ങള്‍, മുന്‍കാല യുവതലമുറകളെക്കാള്‍ കൂടുതൽ പതിവായി ബൈബിൾ വായിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് സര്‍വ്വേയില്‍ പറയുന്നു. ലോകമെമ്പാടുമുള്ള യുവജന ക്രിസ്ത്യാനികളിൽ പകുതിയോളം പേർ എല്ലാ ആഴ്ചയും ബൈബിള്‍ വായിക്കാനോ പഠിക്കാനോ സമയം കണ്ടെത്തുന്നുവെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ വിശ്വാസം ചർച്ച ചെയ്യുന്നതിലും ബൈബിൾ സംഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിലും പലരും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലാറ്റിൻ അമേരിക്ക, സബ് - സഹാറൻ ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ, ദൈനംദിന ജീവിതത്തിൽ ദൈവവിശ്വാസം ഒരു പ്രധാന പങ്ക് വഹിക്കുന്നത് തുടരുന്നതിനാൽ, മേഖലയില്‍ ബൈബിളിന് ശക്തമായ സ്വാധീനമുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിൽ, 81 ശതമാനം ക്രൈസ്തവ യുവജനങ്ങളും വിശ്വാസം തങ്ങൾക്ക് വ്യക്തിപരമായി പ്രധാനമാണെന്ന് ഏറ്റുപറയുന്നുണ്ടെന്ന് ഗവേഷക ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തിൽ സര്‍വ്വേയില്‍ പ്രതികരിച്ചവരിൽ ക്രിസ്ത്യാനികളല്ലാത്തവർ ഉൾപ്പെടെ 70% പേരും ബൈബിളിലെ സംഭവക്കഥകള്‍ കുട്ടികൾക്ക് വിലപ്പെട്ടതാണെന്ന് സമ്മതിക്കുന്നവരാണെന്നും ചൂണ്ടിക്കാണിക്കുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-09-16:57:20.jpg
Keywords: ബൈബി
Content: 26698
Category: 1
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:32-52 | ഭാഗം 23
Content: വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പത്താം അധ്യായത്തിലെ സെബദീപുത്രന്മാരുടെ യാചന, അന്ധനായ ബര്‍തിമേയൂസ് എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ ബീഡ്, വിശുദ്ധ ക്രിസോസ്‌തോം, വിശുദ്ധ പോളിക്കാര്‍പ്പ്, നസിയാന്‍സിലെ ഗ്രിഗറി, വിശുദ്ധ അംബ്രോസ്, അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: സെബദീപുത്രന്മാരുടെ യാചന- വിശുദ്ധ മര്‍ക്കോസ് 10:32-45 }# (മത്താ 20:20-28) 32 അവര്‍ ജറുസലെമിലേക്കുള്ള വഴിയെ നടന്നുപോവുകയായിരുന്നു. ഈശോ അവരുടെ മുമ്പില്‍ നടന്നിരുന്നു. അവര്‍ വിസ്മയിച്ചു. അനുയാത്ര ചെയ്തിരുന്നവര്‍ ഭയപ്പെടുകയും ചെയ്തു. അവന്‍ പന്ത്രണ്ടുപേരെയും അടുത്തു വിളിച്ച്, തനിക്കു സംഭവിക്കുവാനിരിക്കുന്ന കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. 33 ഇതാ, നമ്മള്‍ ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രന്‍ പ്രധാന പുരോഹിതന്‍മാര്‍ക്കും നിയമജ്ഞന്‍മാര്‍ക്കും ഏല്പിക്കപ്പെടും. 34 അവര്‍ അവനെ മരണത്തിനു വിധിക്കുകയും വിജാതീയര്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്യും. അവര്‍ അവനെ പരിഹസിക്കുകയും അവന്റെമേല്‍ തുപ്പുകയും അവനെ പ്രഹരിക്കുകയും വധിക്കുകയും ചെയ്യും. മൂന്നു ദിവസത്തിനുശേഷം അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. 35 സെബദീപുത്രന്‍മാരായ യാക്കോബും യോഹന്നാനും അവനെ സമീപിച്ച് അപേക്ഷിച്ചു: ഗുരോ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നതെന്തും ഞങ്ങള്‍ക്കു ചെയ്തുതരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. 36 അവന്‍ ചോദിച്ചു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? 37 അവര്‍ പറഞ്ഞു: അങ്ങയുടെ മഹത്ത്വത്തില്‍ ഞങ്ങളില്‍ ഒരാള്‍ അങ്ങയുടെ വലത്തുവശത്തും മറ്റെയാള്‍ ഇടത്തുവശത്തും ഉപവിഷ്ടരാകാന്‍ അനുവദിക്കണമേ! 38 ഈശോ പ്രതിവചിച്ചു: നിങ്ങള്‍ ആവശ്യപ്പെടുന്നത് എന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്‌നാനം സ്വീകരിക്കാനോ നിങ്ങള്‍ക്കു കഴിയുമോ? 39 ഞങ്ങള്‍ക്കു കഴിയും എന്ന് അവര്‍ മറുപടി പറഞ്ഞു. ഈശോ അവരോടു പറഞ്ഞു: ഞാന്‍ കുടിക്കുന്ന പാനപാത്രം നിങ്ങള്‍ കുടിക്കും; ഞാന്‍ സ്വീകരിക്കുന്ന സ്‌നാനം നിങ്ങള്‍ സ്വീകരിക്കും. 40 എന്നാല്‍, എന്റെ വലത്തുവശത്തോ ഇടത്തുവശത്തോ ഇരിക്കാനുള്ള വരം തരേണ്ടതു ഞാനല്ല. അത് ആര്‍ക്കുവേണ്ടി സജ്ജമാക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്. 41 ഇതുകേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്ക് യാക്കോബിനോടും യോഹന്നാനോടും അമര്‍ഷം തോന്നി. 42 ഈശോ അവരെ അടുത്തു വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറി യാമല്ലോ. 43 എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. 44 നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായി രിക്കണം. 45 മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷി ക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ. *************************************************************** ➤ #{red->none->b-> വിശുദ്ധ ആഗസ്തീനോസ്: }# ആരുടെ കൈകളാലാണ് താന്‍ വധിക്കപ്പെടുകയെന്ന് ഈശോ മുന്‍കൂട്ടി വ്യക്തമാക്കി. കുരിശുമരണത്തെക്കുറിച്ച് വ്യക്തമായ സൂചന അവിടുന്ന് ഇവിടെ നല്കിയില്ല. എന്നാല്‍ യഹൂദന്മാര്‍ തന്നെ വിജാതീയര്‍ക്ക്, അതായത് റോമാക്കാര്‍ക്ക് ഏല്പിച്ചുകൊടുക്കുമെന്ന് അവിടുന്ന് വ്യക്തമാക്കി. എന്തെന്നാല്‍ പീലാത്തോസ് റോമാക്കാരനായിരുന്നു; റോമാക്കാര്‍ ഗവര്‍ണ്ണറാക്കി യൂദയായിലേക്ക് അയച്ചതായിരുന്നു അയാളെ (Tractates on John 94.5). #{black->none->b->ഉന്നതിക്കുള്ള മാര്‍ഗ്ഗം }# അവര്‍ മഹത്ത്വത്തിനുവേണ്ടിയാണ് യാചിച്ചത്. എന്നാല്‍ ഉന്നതിക്കുമുമ്പേ താഴ്മയെ പുല്‍കാനാണവിടുന്നാഗ്രഹിച്ചത്. താഴ്‌വരയിലൂടെ ഉന്നതിയിലേക്കു വഴിയൊരുക്കാനാണവിടുന്നു തയാറായത്. ഇടത്തും വലത്തും ഇരിക്കാനുള്ള വരം ചോദിച്ചവരും മഹത്ത്വത്തിനുവേണ്ടിയാണ് യാചിച്ചത് (മത്താ 20,20-23; മര്‍ക്കോ 10,35-40). അവര്‍ അന്വേഷിക്കുകയായിരുന്നു; എന്നാല്‍ വഴി കണ്ടെത്തിയില്ല. ശരിയായ വഴിയിലൂടെ അവര്‍ സ്വദേശത്തെത്തുന്നതിനുവേണ്ടി ഈശോ അവരെ ഇടുങ്ങിയ മാര്‍ഗ്ഗത്തിലേക്കു തിരികെ വിളിച്ചു. സ്വദേശം ഉന്നതങ്ങളിലാണെങ്കിലും അവിടേക്കുള്ള വഴി താഴ്ന്നതാണ്. മാതൃദേശം മിശിഹായിലുള്ള ജീവിതമാണ്; അവിടേക്കുള്ള വഴി മിശിഹായോടൊത്തുള്ള മരണമാണ് (മത്താ 6,25; മര്‍ക്കോ 8,35; ലൂക്കാ 9,24; 17,33). ലക്ഷ്യം മിശിഹായോടൊത്തുള്ള നിത്യവാസമാണ്; മാര്‍ഗ്ഗം അവനോടൊത്തുള്ള സഹനമാണ്. സ്വദേശത്തെ ആഗ്രഹിക്കുന്നവര്‍ അവിടേയ്ക്കുള്ള പാത പുല്‍കണം (Tractates on John 28.5.2). #{black->none->b->കാസാ എന്നതിന്റെ അര്‍ത്ഥം }# എളിമയുടെയും പീഡാസഹനത്തിന്റെയും കാസയെയാണ് അവിടുന്നുദ്ദേശിച്ചത് (Tractates on John 28.5.2). #{black->none->b-> പാപത്തെ ഇല്ലാതാക്കിയവന്‍ }# അവന്‍ നമ്മോടൊപ്പം ശിക്ഷയേറ്റു; എന്നാല്‍ പാപം ചെയ്തില്ല. പാപത്തിന്റെ ശിക്ഷ മരണമാണ്. കര്‍ത്താവീശോമിശിഹാ മരിക്കാന്‍ ആഗതനായി; എന്നാല്‍ പാപം ചെയ്യാനല്ല. പാപം ചെയ്യാതെ അതിനുള്ള ശിക്ഷയേറ്റതുവഴി അവിടുന്ന് പാപത്തെയും മരണത്തെയും ഇല്ലാതാക്കി (2 കോറി 5,21; ഹെബ്രാ 4,15; 9,26-28; 10,1-18) (Sermons on the Liturgical Season- For the Easter Season, Sermon 231.2). ➤ #{red->none->b-> വിശുദ്ധ ബീഡ്: }# മറ്റു ശ്ലീഹന്‍മാര്‍ക്കിടയില്‍ തങ്ങള്‍ മിശിഹായാല്‍ സവിശേഷമായി സ്‌നേഹിക്കപ്പെടുന്നുണ്ടെന്നും പത്രോസിനോടൊപ്പം പലപ്പോഴും മറഞ്ഞിരിക്കുന്ന രഹസ്യങ്ങളെക്കുറിച്ച് അറിവു നേടിയിട്ടുണ്ടെന്നും സെബദീപുത്രന്‍മാര്‍ക്കറിയാമായിരുന്നു (മത്താ 17,1-3; മര്‍ക്കോ 5,37; 9,2-4; 14,33; ലൂക്കാ 8,51; 9,28-30). പത്രോസിനെന്നതുപോലെ അവര്‍ക്കും പുതിയ പേരു നല്‍കപ്പെട്ടിരുന്നു. തന്റെ അടിയുറച്ച വിശ്വാസത്തിന്റെയും ഉറപ്പിന്റെയും പേരില്‍ ശിമയോന് പത്രോസെന്ന പേരു നല്‍കപ്പെട്ടതുപോലെ പത്രോസിനോടൊപ്പം സ്വര്‍ഗത്തില്‍നിന്നുള്ള സ്വരം കേട്ടതിനാല്‍ അവര്‍ ഇടിമുഴക്കത്തിന്റെ പുത്രന്‍മാര്‍ എന്നു വിളിക്കപ്പെട്ടിരുന്നു (മര്‍ക്കോ 3,16-17; മത്താ 17,5). മറ്റു ശിഷ്യരെക്കാള്‍ കൂടുതലായി അവര്‍ രഹസ്യങ്ങള്‍ അറിഞ്ഞു. നമ്മുടെ കര്‍ത്താവിനെ മുഴുവന്‍ ഹൃദയത്തോടെയും വലിയ സ്‌നേഹത്തോടെയും ആശ്ലേഷിച്ച് അവിടുത്തോടു ചേര്‍ന്നുനില്ക്കുന്നവരാണ് തങ്ങളെന്ന് അവര്‍ക്കുള്ളില്‍ ബോധ്യമുണ്ടായിരുന്നു. അതിനാല്‍ അവന്റെ രാജ്യത്തില്‍ തങ്ങളിരുവരും അവന്റെ ഇടത്തും വലത്തും ഇരിക്കുമെന്ന കാര്യത്തില്‍ അവര്‍ക്കു സംശയമേ ഉണ്ടായിരുന്നില്ല. കൂടാതെ ആത്മാവിലും ശരീരത്തിലും വിശുദ്ധിനിറഞ്ഞ യോഹന്നാല്‍ അന്ത്യഅത്താഴവേളയില്‍ അതീവ സ്‌നേഹത്തോടെ അവിടുത്തെ വക്ഷസ്സില്‍ ചാരിക്കിടക്കുകയും ചെയ്തല്ലോ (യോഹ 13,23) (Exposition on the Gospel of Mark 2.21). #{black->none->b->അവരുടെ യാചന മറികടക്കപ്പെടുന്നു }# സെബദീപുത്രന്‍മാര്‍ ഈശോയോട് അവന്റെ രാജ്യത്തില്‍ സിംഹാസനങ്ങള്‍ യാചിച്ചപ്പോള്‍ അവന്‍ അവരെ തന്റെ കാസയില്‍നിന്നു പാനം ചെയ്യാന്‍ ക്ഷണിച്ചു (മത്താ 20,22; മര്‍ക്കോ 10,38). അതായത് തന്റെ പീഡാസഹനത്തോട് അനുരൂപപ്പെടാനാവശ്യപ്പെട്ടു (Exposition on the Gospel of Mark 2.21). ➤ #{red->none->b-> വിശുദ്ധ ക്രിസോസ്‌തോം: }# അവര്‍ പ്രതീക്ഷിച്ചത് അവന്‍ തന്റെ രാജ്യത്തിലേക്കു പ്രവേശിക്കാറായിരിക്കുന്നുവെന്നാണ്. കുരിശിലേക്കും മരണത്തിലേക്കും കടക്കുമെന്നായിരുന്നില്ല. അനേകംതവണ കേട്ടിട്ടും അവരതു ഗ്രഹിച്ചിരുന്നില്ല. അവന്റെ പ്രബോധനത്തെപ്പറ്റി വ്യക്തവും തീര്‍ച്ചയുള്ളതുമായ അറിവ് അവര്‍ക്കു ലഭിച്ചിട്ടില്ലാതിരുന്നതിനാല്‍, അവിടുന്ന് ഭൗമിക രാജാവാകുമെന്നും ജറുസലേമില്‍ ഭരിക്കുമെന്നും അവര്‍ വിചാരിച്ചു. വഴിയില്‍വച്ച് അവര്‍ക്ക് ഈശോയുടെ പക്കല്‍ അനുകൂലമായ ഒരവസരം വന്നിരിക്കുന്നതായി കരുതി, അവര്‍ യാചിച്ചു. മറ്റു ശിഷ്യരില്‍നിന്നു വിദൂരത്തായിരുന്ന അവസരമുപയോഗിച്ച് അവര്‍ പ്രമുഖസ്ഥാനങ്ങള്‍ക്കും ഒന്നാമത്തെ ഇരിപ്പിടങ്ങള്‍ക്കുംവേണ്ടി യാചിച്ചു (മര്‍ക്കോ 10,35-37). എല്ലാം പൂര്‍ത്തിയായിരിക്കുന്നുവെന്ന മിഥ്യാധാരണയിലാണവര്‍ ഇതുചെയ്തത്. അത് കിരീടങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കുമുള്ള സമയമാണെന്ന് അവര്‍ കരുതിയിരുന്നു (On the Incomprehensible Nature of God 8.31).. #{black->none->b->അസമയത്തെ യാചന }# അവര്‍ യാചിക്കുന്നതെന്തെന്നവര്‍ക്കറിവില്ലായിരുന്നു. എന്തെന്നാല്‍ മത്സരം തുടങ്ങുന്നതിനു മുമ്പുതന്നെ അവര്‍ കിരീടങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കുംവേണ്ടി യാചിച്ചു. ''നിങ്ങളെന്താണ് ചോദിക്കുന്നതെന്ന് നിങ്ങളറിയുന്നില്ല'' എന്നു പറഞ്ഞപ്പോള്‍ മിശിഹാ രണ്ടു തലങ്ങളില്‍ സംസാരിക്കുകയായിരുന്നു (മത്താ 20,22; മര്‍ക്കോ 10,38). ഒന്നാമതായി, അവര്‍ ചോദിക്കുന്നത് ഭൗമിക രാജ്യത്തെക്കുറിച്ചാണ്; താനാകട്ടെ, അതിനെക്കുറിച്ച് യാതൊന്നും സംസാരിച്ചിട്ടില്ല. ഭൂമിയിലെ ദൃശ്യ സാമ്രാജ്യത്തെക്കുറിച്ച് പ്രഖ്യാപനമോ വാഗ്ദാനമോ താന്‍ നടത്തിയിട്ടില്ല. രണ്ടാമതായി, മറ്റുള്ളവരെക്കാള്‍ അധികം പരിശ്രമശാലികളും കഠിനാദ്ധ്വാനികളുമായി കാണപ്പെടേണ്ട ഈ സമയത്ത് അവര്‍ ആനുകൂല്യങ്ങള്‍ക്കും ബഹുമതികള്‍ക്കുംവേണ്ടി യാചിച്ചിരിക്കുന്നതിനാല്‍ തെറ്റായ സമയത്താണ് അതു ചെയ്തത്. തീര്‍ത്തും അസമയത്തായിപ്പോയി അവരുടെ യാചന. എന്തെന്നാല്‍ ഇത് സമ്മാനങ്ങള്‍ക്കും കിരീടങ്ങള്‍ക്കും വേണ്ടിയുള്ള സമയമായിരുന്നില്ല. മറിച്ച് ക്ലേശങ്ങളുടെയും പോരാട്ടങ്ങളുടെയും അദ്ധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും മല്‍പ്പിടുത്തങ്ങളുടെയും യുദ്ധത്തിന്റെയും സമയമായിരുന്നു (On the Incomprehensible Nature of God 8.32-33). #{black->none->b->മിശിഹായുടെ പങ്കാളികള്‍ }# അവിടുന്ന് ഇതിനെ 'മാമ്മോദീസാ' എന്നു വിളിക്കാന്‍ കാരണം ലോകം മുഴുവന്‍ അതുവഴി വലിയ ശുദ്ധീകരണം നേടുമെന്നതിനാലാണ്. അവര്‍ മറുപടി പറഞ്ഞു: ''ഞങ്ങള്‍ക്കു കഴിയും'' ചോദിച്ചത് നേടിയെടുക്കാനുള്ള തിടുക്കത്തില്‍, പറയുന്നെതെന്താണെന്നറിയാതെ, തീക്ഷ്ണതയോടെ അവര്‍ വാഗ്ദാനം ചെയ്തു. അവന്‍ അവരോട് വലിയ കാര്യങ്ങളാണ് പ്രവചിച്ചത്: എന്നെപ്രതി നിങ്ങള്‍ രക്തസാക്ഷികളാകും, ഞാന്‍ സഹിക്കുന്നവ നിങ്ങളും സഹിക്കും; അക്രമത്തിനിരയായി നിങ്ങളുടെ ഇഹലോകജീവിതം അവസാനിക്കും. ഇക്കാര്യത്തിലും നിങ്ങള്‍ എന്റെ പങ്കാളികളായിരിക്കും (The Gospel of St. Matthew, Homily 65). #{black->none->b->മാമ്മോദീസായില്‍ നല്‍കപ്പെടുന്ന കൃപാവരം }# നമ്മള്‍ ജലത്തില്‍ മുക്കപ്പെടുമ്പോള്‍ നമ്മിലെ പഴയമനുഷ്യന്‍ ഒരു കല്ലറയിലെന്നപോലെ എന്നെന്നേക്കുമായി ആഴ്ത്തപ്പെടുകയാണ്. ജലത്തില്‍നിന്നു പുറത്തുവരുമ്പോള്‍ പുതിയ മനുഷ്യന്‍ ഉയര്‍ന്നുവരുന്നു. നമുക്കു ശിരസ്സ് വീണ്ടും ജലത്തില്‍ മുക്കിയുയര്‍ത്താന്‍ കഴിയുന്നതുപോലെ നമ്മിലെ പഴയമനുഷ്യനെ താഴ്ത്താനും പുതിയ മനുഷ്യനെ ഉയര്‍ത്തി പ്രദര്‍ശിപ്പിക്കാനും ദൈവത്തിനു കഴിയും. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാരൂപിയുടെയും ശക്തിയാണ് ഇതു നിറവേറ്റുന്നതെന്നു കാണിക്കാന്‍ മൂന്നു പ്രാവശ്യം ഇപ്രകാരം ചെയ്യുന്നു (മത്താ 28,19). (Homilies on John 25.2). #{black->none->b->കുരിശാകുന്ന കാസയും മരണമാകുന്ന മാമ്മോദീസായും }# ഇവിടെ ഈശോ തന്റെ കുരിശാരോഹണത്തെ കാസയായും മരണത്തെ മാമ്മോദീസായായും വിശേഷിപ്പിച്ചു. കുരിശിനെ കാസയായി വിശേഷിപ്പിച്ചത് അവന്‍ സന്തോഷത്തോടെ അതിനെ സമീപിക്കുന്നതിനാലാണ്. മരണത്തെ മാമ്മോദീസാ എന്നു വിളിക്കാന്‍ കാരണം അതുവഴി അവന്‍ ലോകത്തെ കഴുകി ശുദ്ധി വരുത്തിയതാണ്. മരണത്തെ മാമ്മോദീസയായി വിശേഷിപ്പിക്കാന്‍ മറ്റൊരു കാരണംകൂടിയുണ്ട്. അതായത് അവന്‍ അനായാസം അതില്‍ നിന്നു പുറത്തുവരും. മാമ്മോദീസായില്‍ ജലത്തില്‍ മുക്കപ്പെടുന്നവന്‍ തടസംകൂടാതെ ഉയര്‍ന്നുവരുന്നതുപോലെ മിശിഹാ വളരെ എളുപ്പത്തില്‍ താന്‍ ആഴ്ന്നിറങ്ങിയ മരണത്തില്‍നിന്നു ഉയര്‍ന്നുവന്നു (On the Incomprehensible Nature of God 8.35). #{black->none->b-> താഴ്മകൊണ്ടുണ്ടാക്കിയ നേട്ടം }# അവന്‍ ശാപത്തെ തുടച്ചുനീക്കി (ഗലാ 3,10-13), മരണത്തിനുമേല്‍ ജയമാര്‍ന്നു (1 കോറി 15,55-57; 2 തിമോ 1,10). പറുദീസ തുറന്നു (ലൂക്ക 23,43; 2 കോറി 12,4). അവന്‍ പാപത്തെ പരാജയപ്പെടുത്തി, ആകാശകവാടങ്ങള്‍ മലര്‍ക്കെ തുറന്നു; നമ്മിലെ ആദ്യഫലങ്ങളെ സ്വര്‍ഗത്തിലേക്കുയര്‍ത്തി (1 കോറി 15,20). ലോകം മുഴുവനായും ദൈവഭക്തികൊണ്ടു നിറച്ചു. അവന്‍ തെറ്റിനെ പുറത്താക്കുകയും സത്യത്തെ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു. നമ്മിലെ ആദ്യഫലങ്ങളെ രാജകീയ സിംഹാസനത്തില്‍ ഉപവിഷ്ടമാക്കി. എനിക്കോ മനുഷ്യകുലം മുഴുവനുമോ വിവരിക്കാനാവാത്തവിധം നല്ല കാര്യങ്ങള്‍ അവന്‍ പൂര്‍ത്തിയാക്കി (യോഹ 21,25). അവന്‍ തന്നെത്തന്നെ വിനീതനാക്കുന്നതിനു മുമ്പ് മാലാഖമാര്‍ മാത്രമേ അവനെ അറിഞ്ഞുള്ളൂ. അതിനുശേഷം മനുഷ്യപ്രകൃതി മുഴുവന്‍ അവനെ അറിഞ്ഞു. തന്നെത്തന്നെ താഴ്ത്തിയതുകൊണ്ട് അവനു നഷ്ടം ഭവിച്ചില്ല. മറിച്ച് അത് അസംഖ്യം നന്മകള്‍ക്കും എണ്ണമറ്റ പുണ്യപ്രവര്‍ത്തികള്‍ക്കും കാരണമാകുകയും അവന്റെ മഹത്ത്വം പൂര്‍വ്വോപരി ശോഭിക്കുകയും ചെയ്തു (ഫിലി 2,6-11). ദൈവത്തിന് ഒന്നിന്റെയും കുറവില്ല. ഒന്നും ആവശ്യവുമില്ല. എന്നിട്ടും അവന്‍ തന്നെത്തന്നെ ശൂന്യനാക്കിയപ്പോള്‍ അവന്റെ ഭവനം വലുതായി, രാജ്യം വിസ്തൃതമായി എങ്കില്‍ നിന്നെത്തന്നെ വിനീതനാക്കുന്നതിന് നീ എന്തിനു ഭയപ്പെടുന്നു? (On the Incomprehensible Nature of God 8.46-47). ➤ #{red->none->b-> വിശുദ്ധ പോളിക്കാര്‍പ്പ്: }# കര്‍ത്താവേ, ഞാനങ്ങയെ വാഴ്ത്തുന്നു. എന്തെന്നാല്‍, അങ്ങയുടെ രക്തസാക്ഷികളുടെ ഗണത്തില്‍ എണ്ണപ്പെടാനുള്ള ഈ ദിവസത്തിനും മണിക്കൂറിനും അങ്ങ് എന്നെ യോഗ്യനാക്കി. ''നിത്യജീവിതത്തിലേക്കുള്ള ആത്മശരീരങ്ങളുടെ ഉയിര്‍പ്പിനും'' (യോഹ 5,29; 6,54) പരിശുദ്ധാരൂപിയിലുള്ള അനശ്വരജീവിതത്തിനുംവേണ്ടി അങ്ങയുടെ മിശിഹായുടെ കാസയില്‍ പങ്കുചേരാന്‍ അങ്ങെന്നെ തിരഞ്ഞെടുത്തിരിക്കുന്നു. കളങ്കമില്ലാത്ത സത്യദൈവമേ, അങ്ങ് മുന്‍കൂട്ടി ഒരുക്കുകയും വെളിപ്പെടുത്തുകയും നിറവേറ്റുകയും ചെയ്തതുപോലെ അങ്ങേ രക്തസാക്ഷികളുടെയിടയില്‍ സമ്പുഷ്ടവും സ്വീകാര്യവുമായ ഒരു ബലിയായി ഇന്നു ഞാന്‍ സ്വീകരിക്കപ്പെടട്ടെ (The Martyrdom of Polycarp 14). ➤ #{red->none->b-> നസിയാന്‍സിലെ ഗ്രിഗറി: }# അവന്‍ നമ്മുടെ വിശുദ്ധീകരണമാണ്. അവന്‍തന്നെ വിശുദ്ധിയാണ്. നിര്‍മ്മലമാനസര്‍ അവന്റെ വിശുദ്ധിയില്‍ പൊതിയപ്പെടുന്നു (തീത്തോ 2,14). അവന്‍ നമ്മുടെ രക്ഷയാണ്. എന്തെന്നാല്‍ പാപത്തിന്റെ തടവില്‍ പ്പെട്ടവരെ അവന്‍ വിട്ടയച്ചു (2 തിമോ 2,26). അവന്‍ നമുക്കുവേണ്ടി മോചനദ്രവ്യമായിത്തീര്‍ന്നു (മത്താ 20,28; മര്‍ക്കോ 10,45). അവന്റെ ബലി ലോകത്തിന്റെ പാപത്തിനു പരിഹാരമായിത്തീര്‍ന്നു (ഹെബ്രാ 7,26-27; 9,24-26; 10,10-12). അവന്‍ നമ്മുടെ പുനരുത്ഥാനമാകുന്നു. എന്തെന്നാല്‍ പാപത്താല്‍ കൊല ചെയ്യപ്പെട്ടവരെ അവന്‍ ഉയിര്‍പ്പിച്ച് ജീവനിലേക്കു കൊണ്ടുവരുന്നു (യോഹ 6,40) (Oration 30, On the Son 20). ➤ #{red->none->b-> വിശുദ്ധ അംബ്രോസ്: }# എന്നെപ്രതി മിശിഹാ ബലഹീനതകള്‍ ഏറ്റെടുക്കുകയും ശരീരം സ്വീകരിക്കുകയും ചെയ്തു എന്ന അറിവ് എന്നെ സംബന്ധിച്ച് പ്രയോജനകരമാണ്. എനിക്കും മറ്റുള്ളവര്‍ക്കുംവേണ്ടി അവന്‍ പാപിയും ശാപവുമായി ഗണിക്കപ്പെട്ടു. എനിക്കുവേണ്ടിയും എന്നിലും അവന്‍ താഴ്ത്തപ്പെടുകയും വിധേയനാകുകയും ചെയ്തു (ഹെബ്രാ 9,24-28). എന്നെപ്രതി അവന്‍ കുഞ്ഞാടും (യോഹ 1,29-36) മുന്തിരിവള്ളിയും (യോഹ 15,15) പാറയും (1 കോറി 10,4) ദാസനും (ഏശ 53,11; മത്താ 12,18; ഫിലി 2,7) കന്യകാസുതനും (ലൂക്കാ 1,38) ആയിത്തീര്‍ന്നു. വിധിയുടെ ദിവസമേതെന്നറിയാത്ത എന്നെപ്രതി ആ ദിവസത്തെയും മണിക്കൂറിനെയുംകുറിച്ച് അവന്‍ അജ്ഞനായിത്തീര്‍ന്നു (മത്താ 24,36; മര്‍ക്കോ 13,32) (On the Christian Faith 2.92). ♦️ #{blue->none->b-> വചനഭാഗം: അന്ധനായ ബര്‍തിമേയൂസ്- വിശുദ്ധ മര്‍ക്കോസ് 10:46-52 }# 46 അവര്‍ ജറീക്കോയിലെത്തി. അവന്‍ ശിഷ്യരോടും വലിയ ഒരു ജനാവലിയോടും കൂടെ ജറീക്കോ വിട്ടു പോകുമ്പോള്‍ തിമേയൂസിന്റെ പുത്രനായ ബര്‍തിമേയൂസ് എന്ന അന്ധയാചകന്‍ വഴിയരികില്‍ ഇരിപ്പുണ്ടായിരുന്നു. 47 നസറായനായ ഈശോയാണു പോകുന്നതെന്നറിഞ്ഞപ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രനായ ഈശോയേ, എന്നില്‍ കനിയണമേ! 48 നിശ്ശബ്ദ നായിരിക്കുവാന്‍ പറഞ്ഞുകൊണ്ട് പലരും അവനെ ശകാരിച്ചു. എന്നാല്‍, അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ! 49 ഈശോ പെട്ടെന്ന് നിന്നിട്ടു പറഞ്ഞു: അവനെ വിളിക്കുക. അവര്‍ അന്ധനെ വിളിച്ച് അവനോടു പറഞ്ഞു: ധൈര്യമായിരിക്കൂ; എഴുന്നേല്‍ക്കുക; ഈശോ നിന്നെ വിളിക്കുന്നു. 50 അവന്‍ പുറങ്കുപ്പായം ദൂരെയെറിഞ്ഞ്, കുതിച്ചുചാടി ഈശോയുടെ അടുത്തെത്തി. 51 ഈശോ ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധന്‍ അവനോടു പറഞ്ഞു: ഗുരോ, എനിക്കു കാഴ്ച വീണ്ടുകിട്ടണം. 52 ഈശോ പറഞ്ഞു: നീ പൊയ്‌ക്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവന്‍ ഈശോയെ അനുഗമിച്ചു. *************************************************************** ➤ #{red->none->b-> വിശുദ്ധ ആഗസ്തീനോസ്: }# മറ്റു രോഗശാന്തി വിവരണങ്ങളില്‍നിന്നു വ്യത്യസ്തമായി, മര്‍ക്കോസ് ഇവിടെ ബര്‍തിമേയൂസിന്റെയും അവന്റെ പിതാവിന്റെയും പേരുകള്‍ നല്കുന്നുണ്ട് (മര്‍ക്കോ 10,46). അതിനാല്‍ ഇത് തിമേയൂസിന്റെ പുത്രനായ ബര്‍തിമേയൂസാണെന്നതിനും സമ്പല്‍സമൃദ്ധിയില്‍നിന്ന് അധഃപതിച്ച് അങ്ങേയറ്റം നിസ്സഹായാവസ്ഥയില്‍ വീണവനാണെന്നതിനും തര്‍ക്കമില്ല. എന്തെന്നാല്‍ അന്ധനാണെന്നതിനു പുറമേ അവന് ഇരുന്നു യാചിക്കേണ്ടിയും വന്നിരുന്നു (Harmony of the Gospels 2.65). ➤ #{red->none->b-> വിശുദ്ധ ക്രിസോസ്‌തോം: }# അവന്‍ തീര്‍ച്ചയായും രക്ഷിക്കും (സങ്കീ 145,19; സുഭാ 20,22; ഏശ 25,9; സെഫാ 3,17). എന്നാല്‍ അത് അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്ന വഴിയിലൂടെ മാത്രമായിരിക്കും. നമ്മള്‍ രക്ഷ ആഗ്രഹിക്കുകയും അവനെ ശ്രവിക്കുകയും വേണം. എന്തെന്നാല്‍ നിര്‍ജീവ വസ്തുക്കളോടല്ല അവന്‍ രക്ഷ വാഗ്ദാനം ചെയ്തിരിക്കുന്നത് (ഏശ 1,19-20; യോഹ 5,40) (Homily on 2 Thessalonians 3.4).. ➤ #{red->none->b->അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്: }# കര്‍ത്താവിന്റെ കല്‍പനകള്‍ കണ്ണുകളെ പ്രകാശിപ്പിച്ചുകൊണ്ട് വിളങ്ങുന്നു. ദൈവത്തെയും മനുഷ്യരെയും തിരിച്ചറിയാന്‍ നിന്റെ കാഴ്ചശക്തിയും പ്രകാശവുമായ മിശിഹായെ സ്വീകരിക്കുക. നമ്മെ പ്രകാശിപ്പിക്കുന്ന വചനം പൊന്നിനെയും വിലയേറിയ കല്ലിനെയുംകാള്‍ അമൂല്യവും തേനിനെയും തേന്‍കട്ടയെയുംകാള്‍ അഭികാമ്യവുമാണ് (സങ്കീ 19,10). അന്ധകാരത്തിലാണ്ട മനസ്സുകളെ പ്രകാശിപ്പിക്കുകയും ആത്മാവിന്റെ 'പ്രകാശം വഹിക്കുന്ന' നേത്രങ്ങള്‍ക്ക് വ്യക്തമായ കാഴ്ച പകരുകയും ചെയ്യുന്ന അവന്‍ തീര്‍ച്ചയായും അഭികാമ്യനാണ്. അവനെ സ്തുതിക്കുക. കര്‍ത്താവേ, പിതാവായ ദൈവത്തെ എനിക്കു കാണിച്ചുതരണമേ. നിന്റെ വചനം എന്നെ രക്ഷിക്കുകയും നിന്റെ ഗാനം എന്നെ പ്രബോധിപ്പിക്കുകയും ചെയ്യും. ദൈവത്തെ തേടിനടന്ന് ഞാന്‍ വഴിതെറ്റിപ്പോയി. എന്നാല്‍ ഇപ്പോള്‍, കര്‍ത്താവേ അങ്ങെന്റെ പാതകളെ പ്രകാശിപ്പിക്കുന്നതിനാല്‍ അങ്ങയിലൂടെ ഞാന്‍ ദൈവത്തെ കാണുകയും അങ്ങയില്‍നിന്ന് ഞാന്‍ പിതാവിനെ സ്വീകരിക്കുകയും ചെയ്യുന്നു. എന്നെ സഹോദരനായി കണക്കാക്കുന്നതില്‍ ലജ്ജിക്കാത്തതിനാല്‍ നിന്നോടൊപ്പം ഞാന്‍ അവകാശിയാണ്. മറവിയും അജ്ഞതയും അന്ധകാരവും കുടഞ്ഞുകളഞ്ഞ് സത്യദൈവത്തെ ധ്യാനിക്കാം. ''എല്ലാവരും വാഴ്ത്തുക, പ്രകാശമേ...'' എന്ന ഗാനമാലപിക്കാം. എന്തെന്നാല്‍ അന്ധകാരത്തിലാഴ്ന്നവരും മരണത്തിന്റെ നിഴലില്‍ തടവിലാക്കപ്പെട്ടവരുമായ നമ്മുടെമേല്‍ സ്വര്‍ഗീയ പ്രകാശമുദിച്ചിരിക്കുന്നു. അതാകട്ടെ, സൂര്യനെക്കാള്‍ ശോഭയേറിയതും ഭൗമികമായ എല്ലാറ്റിനെയുംകാള്‍ മാധുര്യമുള്ളതുമാണ് (Exhortation to the Greeks 11). ---------********* #{black->none->b-> (....തുടരും). }# ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍-> https://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍-> https://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍-> https://www.pravachakasabdam.com/index.php/site/news/24482}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍-> https://www.pravachakasabdam.com/index.php/site/news/24561}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍-> https://www.pravachakasabdam.com/index.php/site/news/24717}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍-> https://www.pravachakasabdam.com/index.php/site/news/24821}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍-> https://www.pravachakasabdam.com/index.php/site/news/24992}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍-> https://www.pravachakasabdam.com/index.php/site/news/25151}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍-> https://www.pravachakasabdam.com/index.php/site/news/25213}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍-> https://www.pravachakasabdam.com/index.php/site/news/25280}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍-> https://www.pravachakasabdam.com/index.php/site/news/25352}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 ‍-> https://www.pravachakasabdam.com/index.php/site/news/25404}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 ‍-> https://www.pravachakasabdam.com/index.php/site/news/25464}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 ‍-> https://www.pravachakasabdam.com/index.php/site/news/25577}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 ‍-> https://www.pravachakasabdam.com/index.php/site/news/25647}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16 ‍-> https://www.pravachakasabdam.com/index.php/site/news/25701}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17 ‍-> https://www.pravachakasabdam.com/index.php/site/news/25832}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18 ‍-> https://www.pravachakasabdam.com/index.php/site/news/26101}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19 ‍-> https://www.pravachakasabdam.com/index.php/site/news/26281}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:1-32 | ഭാഗം 20 ‍-> https://www.pravachakasabdam.com/index.php/site/news/26376}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:33-50 | ഭാഗം 21-> https://www.pravachakasabdam.com/index.php/site/news/26557}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:1-31 | ഭാഗം 22-> https://www.pravachakasabdam.com/index.php/site/news/26619}} ⧪⧪⧪⧪⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} ⧪⧪⧪⧪⧪ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-09-20:11:20.jpg
Keywords: സഭാപിതാ
Content: 26699
Category: 18
Sub Category:
Heading: "ആദം നീ എവിടെയാകുന്നു"; വി ഡി സതീശന്‍ വിവിധ ക്രൈസ്ത‌വ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങള്‍ പുസ്തകരൂപത്തില്‍
Content: തിരുവനന്തപുരം: എല്ലാ ദിവസവും ബൈബിളിലെ ഒരധ്യായം വായിക്കുന്നത് പതിവാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ബൈബിളിൽ നിന്നു ലഭിച്ച അറിവിലൂടെ നടത്തിയ ബൈബിൾ പ്രഭാഷണങ്ങൾ പുസ്‌തക രൂപത്തിലാകുന്നു. "ആദം നീ എവിടെയാകുന്നു' എന്ന പേരിട്ടിട്ടുള്ള പുസ്‌തകത്തിൽ വി.ഡി സതീശൻ വിവിധ ക്രൈസ്ത‌വ സമ്മേളനങ്ങ ളിൽ നടത്തിയ പ്രസംഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന് മാതൃഇടവക നൽകിയ സ്വീകരണച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിന്റെ തലക്കെട്ടാണ് പുസ്തകത്തിന്റെ പേരായി ഉപയോഗിച്ചിട്ടുള്ളത് - ‘ആദം നീ എവിടെയാകുന്നു’ എന്ന പ്രസംഗം വൈറലായിരുന്നു. 22 അധ്യായങ്ങൾ ഉൾക്കൊള്ളുന്ന പുസ്‌തകമാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. നിന്റെ രാജ്യം വരേണമേ, ഈശോയിൽ ജീവിച്ച കൊച്ചുത്രേസ്യ, നീ എന്റെ സങ്കേതവും കോട്ടയും, മുൾപ്പടർപ്പിലെ മോശ, പേരു ചൊല്ലിവിളിക്കുന്ന ദൈവം തുടങ്ങിയ 22 അധ്യായങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. വായന തന്റെ ജീവിതത്തോട് കൂടിച്ചേർന്നപ്പോൾ മുതൽ ക്രിസ്‌തുവിനെക്കുറിച്ച് അറിയാനും വായിക്കാനും കൂടുതൽ സമയം കണ്ടെത്തുക പതിവായിരുന്നുവെന്നു സതീശൻ ആമുഖക്കുറിപ്പിൽ പറയുന്നു. ദൈവത്തെ അന്വേഷിക്കുന്ന ഒരു രാഷ്ട്രീയക്കാരൻ്റെ നിരീക്ഷണത്തിൽ നിന്നുള്ള പുസ്തകമാണ് ഇതെന്ന് അവതാരികയില്‍ സിറിയക് തോമസ് എഴുതിയിട്ടുണ്ട്. ക്രിസ്തുദർശനങ്ങളിലൂടെയുള്ള സഞ്ചാരം എന്നാണ് പുസ്തകത്തിന്‍റെ കവറിൽ എഴുതിയിരിക്കുന്നത്. ക്രിസ്തുവിനെപ്പോലെ കഴിഞ്ഞ 2000 വർഷമായി ലോകത്തെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു വ്യക്തിയോ ആശയമോ ഉണ്ടെന്ന് തോന്നുന്നില്ലെന്നു വിവരിക്കുന്ന സതീശൻ ജീവിതത്തിൽ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചു നിൽക്കാനു ള്ള ആത്മവിശ്വാസമാണ് ക്രിസ്‌തു തനിക്ക് തന്നിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു. എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസാണ് അവതാരിക എഴുതിയിട്ടുള്ളത്.
Image: /content_image/India/India-2026-05-10-15:32:44.jpg
Keywords: ബൈബി
Content: 26700
Category: 18
Sub Category:
Heading: മോൺ. വിജയ പോൾ റെഡ്ഡി വാറങ്കൽ രൂപതയുടെ നിയുക്ത മെത്രാന്‍
Content: റോം: ഹൈദരാബാദ് അതിരൂപതയുടെ കീഴിലുള്ള വാറങ്കൽ രൂപതയുടെ പുതിയ അധ്യക്ഷനായി, മോൺ. വിജയ പോൾ റെഡ്ഡിയെ, ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്തു വരികെയാണ് ഫാ. വിജയ പോളിനെ തേടി പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. 1952 ൽ ഹൈദരാബാദ് രൂപതയിൽ നിന്നും വിഭജിച്ചു രൂപം നല്‍കിയതാണ് വാറങ്കൽ രൂപത. ഇന്നലെ മെയ് മാസം ഒൻപതാം തീയതി ശനിയാഴ്ചയാണ് മെത്രാന്‍ നിയമനം സംബന്ധിച്ച ഉത്തരവ് വത്തിക്കാൻ പ്രസിദ്ധീകരിച്ചത്. ഹൈദരാബാദിലെ സെന്റ് ജോൺസ് റീജിയണൽ സെമിനാരിയിൽ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച ശേഷം ഒസ്മാനിയ സർവകലാശാലയിൽ നിന്ന് ബിരുദവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 1992 ഏപ്രിൽ 2ന് വാറങ്കൽ രൂപതയിൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, ഇടവക വികാരി, ഹോസ്റ്റൽ ഡയറക്ടർ, വിവിധ സ്ഥാപനങ്ങളുടെ ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. വിവിധ ഉന്നത പഠനങ്ങളും അദ്ദേഹം, നടത്തിയിട്ടുണ്ട്. മുക്കാല്‍ ലക്ഷത്തോളം വിശ്വാസികളാണ് രൂപതയിലുള്ളത്. 145 രൂപത - സന്യസ വൈദികർ വിവിധ ഇടവകകളിലും, മറ്റു ഇടങ്ങളിലും സേവനം ചെയ്യുന്നു. 2023 ലെ കണക്കനുസരിച്ച് 68 ഇടവകകൾ ആണ് ആകെയുള്ളത്.
Image: /content_image/India/India-2026-05-10-15:42:23.jpg
Keywords: രൂപത