category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. തെയോഫിൻ കപ്പൂച്ചിന്റെ ധന്യ പദവി; ജന്മസ്ഥലത്തു ആഘോഷം നാളെ
Contentകോട്ടപ്പുറം: ഫാ. തെയോഫിൻ കപ്പൂച്ചിന്റെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചു ജന്മസ്ഥലമായ കോട്ടപ്പുറത്തെ ആഘോഷങ്ങൾ സെന്‍റ് മൈക്കിൾസ് കത്തീഡ്രലിൽ നാളെ നടക്കും. വൈകീട്ട് അഞ്ചിന് ധന്യൻ തെയോഫിനച്ചന്റെ കൂടല്ലൂർ തറവാട്ടിലെ ജന്മഗൃഹത്തിൽനിന്ന് കത്തീഡ്രൽ അങ്കണത്തിലുള്ള തിയോഫിൽ ആർക്കേഡിലേക്ക് നടക്കുന്ന ഛായാചിത്ര പ്രയാണത്തിനും പ്രാർത്ഥനയ്ക്കും കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ നേതൃത്വം നൽകും. 5.30 ന് കത്തീഡ്രലിൽ നടക്കുന്ന പൊന്തിഫിക്കൽ കൃതജ്ഞതാ ദിവ്യബലിക്കു കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററും സഹോദരീ പുത്രനുമായ ഫാ. റോബിൻ ഡാനിയൽ ഒഎഫ്എം വചനപ്രഘോഷണം നടത്തും. നിരവധി വൈദികർ സഹകാർമികരാകും. കത്തീഡ്രൽ വികാരി ഫാ. ഡോ. ഡൊമിനിക് പിൻഹിറോ, സഹവികാരിമാരായ ഫാ. നിഖിൽ മുട്ടിക്കൽ, ഫാ. ടോണി കു ന്നത്തൂർ എന്നിവർ നേതൃത്വം നൽകും. കോട്ടപ്പുറത്ത് കൂടല്ലൂർ കുടുംബത്തിൽ ഇട്ടിച്ചെറിയ ജോർജ് - അന്ന ദന്പതികളുടെ ഒന്‍പതു മക്കളിൽ ആറാമനായി 1913 ജൂലൈ 20 നാണ് തെയോഫിൻ കപ്പൂച്ചിനച്ചൻ ജനിച്ചത്. 1968 ഏപ്രിൽ 4ന് 55-ാംവയസിൽ ദിവംഗതനായി. 2005 ജനുവരി 10ന് അദ്ദേഹം ദൈവദാസനായി ഉയർത്തപ്പെട്ടു. ലെയോ മാർപാപ്പ 2026 ഫെബ്രുവരി 21നാണ് ധന്യൻ' എന്ന പദവിയിലേക്ക് ഉയർത്തിയത്. ഇതോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ഏപ്രിൽ 26ന് കബറിടം സ്ഥിതിചെയ്യുന്ന പൊന്നുരുന്നിയിൽ നടന്നിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-05-09 09:32:00
Keywords തെയോ
Created Date2026-05-09 09:32:37