category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമോൺ. വിജയ പോൾ റെഡ്ഡി വാറങ്കൽ രൂപതയുടെ നിയുക്ത മെത്രാന്‍
Content റോം: ഹൈദരാബാദ് അതിരൂപതയുടെ കീഴിലുള്ള വാറങ്കൽ രൂപതയുടെ പുതിയ അധ്യക്ഷനായി, മോൺ. വിജയ പോൾ റെഡ്ഡിയെ, ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്തു വരികെയാണ് ഫാ. വിജയ പോളിനെ തേടി പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. 1952 ൽ ഹൈദരാബാദ് രൂപതയിൽ നിന്നും വിഭജിച്ചു രൂപം നല്‍കിയതാണ് വാറങ്കൽ രൂപത. ഇന്നലെ മെയ് മാസം ഒൻപതാം തീയതി ശനിയാഴ്ചയാണ് മെത്രാന്‍ നിയമനം സംബന്ധിച്ച ഉത്തരവ് വത്തിക്കാൻ പ്രസിദ്ധീകരിച്ചത്. ഹൈദരാബാദിലെ സെന്റ് ജോൺസ് റീജിയണൽ സെമിനാരിയിൽ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച ശേഷം ഒസ്മാനിയ സർവകലാശാലയിൽ നിന്ന് ബിരുദവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 1992 ഏപ്രിൽ 2ന് വാറങ്കൽ രൂപതയിൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, ഇടവക വികാരി, ഹോസ്റ്റൽ ഡയറക്ടർ, വിവിധ സ്ഥാപനങ്ങളുടെ ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. വിവിധ ഉന്നത പഠനങ്ങളും അദ്ദേഹം, നടത്തിയിട്ടുണ്ട്. മുക്കാല്‍ ലക്ഷത്തോളം വിശ്വാസികളാണ് രൂപതയിലുള്ളത്. 145 രൂപത - സന്യസ വൈദികർ വിവിധ ഇടവകകളിലും, മറ്റു ഇടങ്ങളിലും സേവനം ചെയ്യുന്നു. 2023 ലെ കണക്കനുസരിച്ച് 68 ഇടവകകൾ ആണ് ആകെയുള്ളത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-05-10 08:44:00
Keywords രൂപത
Created Date2026-05-10 15:42:23