category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി വർഷത്തിലേക്ക്
Contentകാഞ്ഞിരപ്പള്ളി: 1977ൽ ചങ്ങനാശേരി അതിരൂപതയുടെ കിഴക്കൻ മേഖല വിഭജിച്ചു പോൾ ആറാമൻ മാർപാപ്പ സ്ഥാപിച്ച കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി വർഷത്തിലേക്ക്. മാർ ജോസഫ് പവ്വത്തിലായിരുന്നു പ്രഥമ മെത്രാൻ. തുടർന്ന് മാർ മാത്യു വട്ടക്കുഴിയും മാർ മാത്യു അറയ്ക്കലും രൂപതയെ നയിച്ചു. 12ന് ആരംഭിക്കുന്ന ജൂബിലി വർഷത്തിൽ ആത്മീയവും ഭൗതികവുമായ വളർച്ച ലക്ഷ്യമാക്കിയുള്ള കർമപദ്ധതികളാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ വൈദിക-സന്യസ്ത‌ അത്മായ പ്രതിനിധികളുൾപ്പെടുന്ന വിവിധ സമിതികളിലെ ആലോചനകളെ തുടർന്നാണ് ജൂബിലി പദ്ധതികളാവിഷ്കരിച്ചിരിക്കുന്നത്. 12 മുതൽ 15 വരെ കുട്ടിക്കാനം മരിയൻ കോളജിൽ നടത്തപ്പെടുന്ന രണ്ടാം എപ്പാർക്കിയൽ അസംബ്ലിയോടെയാണ് സുവർണജൂബിലി വർഷാചരണത്തിന് തുടക്കമാകുന്നത്. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സുവർണ ജൂബിലിയുടെയും രണ്ടാമത് എപ്പാർക്കിയലും ഉദ്ഘാടനം നിർവഹിക്കും. മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ സന്ദേശം നൽകും. എപ്പാർക്കിയൽ അസംബ്ലിയിൽ വൈദികർ-സന്ന്യസ്‌തർ-അത്മായരുൾപ്പെടെ 180 പ്രതിനിധികൾ പങ്കെടുക്കും. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അസംബ്ലിയുടെ സമാപനസമ്മേളനത്തിൽ സന്ദേശം നൽകും. 17ന് രൂപതയിലെ എല്ലാ ഇടവകളിലും ജൂബിലി പതാക ഉയർത്തി ഇടവകതല ഉദ്ഘാടനം നിർവഹിക്കപ്പെടുകയും ഇടവകതല ജൂബിലി പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യും. സുവർണ ജൂബിലി സ്‌മാരക ഭവന നിർമാണ പദ്ധതി, വാസയോഗ്യ ഭവന പദ്ധതി, ചികിത്സാ പദ്ധതി, വിദ്യാഭ്യാസ സ്കോളർഷിപ്പ്, രൂപത ചരിത്ര ക്വിസ്, വിശുദ്ധ ഗ്രന്ഥ പഠന പരമ്പര, കുടുംബക്കൂട്ടായ്‌മ വാർഷികങ്ങൾ, ഇടവക ദിനാഘോഷം, സാമുദായിക-സാംസ്‌കാരിക സംഗമം, സമൂഹിക ശുചിത്വവാരാചരണം, പരിസ്ഥിതി ദിനാചരണം, പൈതൃക പഠനപരമ്പര, ഭവനസന്ദർശനം തുടങ്ങി നിരവധി പദ്ധതികളാണ് ജൂബിലി വർഷത്തിൽ നടപ്പിലാക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-05-09 09:29:00
Keywordsകാഞ്ഞിര
Created Date2026-05-09 09:29:48