category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനൈജീരിയയില്‍ ഇടവക വികാരിയെയും 10 വിശ്വാസികളെയും തട്ടിക്കൊണ്ടുപോയിട്ട് 3 മാസം
Contentഅബൂജ: കഴിഞ്ഞ മൂന്നു മാസമായി തടവിലാക്കപ്പെട്ട കത്തോലിക്ക വൈദികന്റെയും ഇടവകാംഗങ്ങളുടെയും മോചനത്തിനായി പ്രാര്‍ത്ഥന യാചിച്ച് കഫഞ്ചന്‍ ബിഷപ്പ് ജൂലിയസ് യാകുബു. 2026 ഫെബ്രുവരി 7 മുതൽ തടവിലാക്കപ്പെട്ട ഫാ. നഥാനിയേൽ അസുകവേയുടെയും പത്ത് ഇടവകക്കാരുടെയും മോചനത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്ന് ബിഷപ്പ് പറഞ്ഞു. മരിയൻ മാസത്തിനായുള്ള തന്റെ സന്ദേശത്തിലാണ്, ബിഷപ്പ് ജൂലിയസ് തട്ടിക്കൊണ്ടുപോയവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുവാന്‍ രൂപതയിലെ വിശ്വാസികളോട് യാചിച്ചത്. ഫാ. അസുകവേ ഇപ്പോഴും തടവില്‍ തുടരുകയാണെന്നും അദ്ദേഹം മരിയൻ സൊസൈറ്റിയുടെ ചാപ്ലെയിൻ ആയതിനാൽ മെയ്, ഒക്ടോബർ മാസങ്ങളിലെ ഏകോപിപ്പിച്ചിരിന്നുവെന്നും ഈ വർഷത്തെ മെയ് മാസത്തെ പ്രാര്‍ത്ഥനകളില്‍ അദ്ദേഹത്തിന്റെ മോചനത്തിനും ബന്ദികളുടെ മതപരിവർത്തനത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയാണെന്നും ബിഷപ്പ് പ്രസ്താവിച്ചു. തട്ടിക്കൊണ്ടുപോകപ്പെട്ട മറ്റ് ഇരകളെ നിരുപാധികമായി മോചിപ്പിക്കാനും ബിഷപ്പ് പ്രാർത്ഥന അഭ്യർത്ഥിച്ചു. കടുണ സംസ്ഥാനത്തെ കൗരയിലെ തദ്ദേശ സ്വയംഭരണ പ്രദേശമായ കാർക്കുവിലെ ഹോളി ട്രിനിറ്റി ഇടവക വികാരിയാണ് ഫാ. നഥാനിയേൽ അസുകവേ. വൈദികന്റെയും വിശ്വാസികളുടെയും മോചനത്തിനായി പ്രാർത്ഥിക്കാൻ രൂപതയിലെ എല്ലാ വിശ്വാസികളോടും വൈദികരോടും ബിഷപ്പ് അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. 2026 ഫെബ്രുവരി 7ന് രാവിലെയാണ് വൈദികനെയും പത്ത് ഇടവകക്കാരെയും സായുയുധധാരികൾ തട്ടിക്കൊണ്ടുപോയത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-05-07 14:59:00
Keywordsനൈജീ
Created Date2026-05-07 14:59:56