category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
Contentകോഴിക്കോട്: കേരളത്തിലെ ലത്തീൻ കത്തോലിക്ക സമൂഹത്തിൻറെ ഏകോപനനയരൂപീകരണ വേദിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) രജതജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട്ട് പ്രൗഢമായ തുടക്കം. സെൻ്റ് സേവ്യേഴ്‌സ് കോളജിൽ നടന്ന പരിപാടികൾ ആത്മീയ - സാമൂഹിക - സാംസ്‌കാരിക സംഗമമായി മാറി. ഇന്നലെ രാവിലെ 9.30ന് പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്‌. കോഴിക്കോട് ആർച്ച് ബിഷപ്പും കെആർഎൽസിസി പ്രസിഡന്‍റുമായ ഡോ. വർഗീസ് ചക്കാലക്കലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചു. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നൽകി. ഉദ്ഘാടന സമ്മേളനത്തിൽ കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി ആമുഖ സന്ദേശം നൽകി. ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ രജതജൂബിലി ലോഗോ പ്രകാശനം ചെയ്‌തു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ. ഡി. സെൽവരാജ് 'ലത്തീൻ കത്തോലിക്കർ സാമൂഹിക സാമ്പത്തിക പഠനം' എന്ന പുസ്‌തകത്തിന്റെ പ്രകാശനം നിർവഹിച്ചു. കെആർഎൽസിസി സെക്രട്ടറി പാട്രിക് മൈക്കിൾ സ്വാഗതം പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-05-18 08:59:00
Keywordsലത്തീൻ
Created Date2026-05-18 08:59:49