category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 101-ാം ചരമവാർഷികാചരണം ഇന്നുമുതൽ
Contentചങ്ങനാശേരി: രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 101-ാം ചരമവാർഷികാചരണം ഇന്നുമുതൽ ജൂൺ രണ്ടുവരെ അദ്ദേഹം കബറടങ്ങിയിരിക്കുന്ന ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. ഇന്നുച്ചകഴിഞ്ഞ് 3.30ന് പാറേൽ പള്ളിയിൽനിന്നു മിഷൻലീഗ് ചങ്ങനാശേരി മേഖലയുടെയും ആരാധനാ സന്യാസിനീ സമൂഹത്തിന്റെയും നേതൃത്വത്തിൽ മെത്രാപ്പോലീത്തൻ പള്ളിയിലേക്കു തീർത്ഥാടനം നടക്കും. മേഖലാ ഡയറക്ട‌ർ ഫാ. ജോസഫ് മുണ്ടുവേലിൽ ഫ്ളാഗ് ഓഫ് ചെയ്യും. പാറേൽ പള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട്ട് പ്രസംഗിക്കും. തീർഥാടനം മെത്രാപ്പോലീത്തൻ പള്ളിയിലെത്തുമ്പോൾ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ സ്വീകരിക്കും. അഞ്ചിന് ഷംഷാബാദ് സഹായമെത്രാൻ മാർ തോമസ് പാടിയത്ത് വിശുദ്ധ കുർബാനയർപ്പിക്കും. 27 മുതൽ ജൂൺ ഒന്നുവരെ തീയതികളിൽ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന. ഫാ. ആൻ്റണി പയ്യപ്പിള്ളി, മോ ൺ. ജോസഫ് കണിയോടിക്കൽ, ഫാ.ഡോ. റിജോയി പഴയാറ്റിൽ, മോൺ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ, ഫാ. ആർബിൻ പാറയിൽ, ഫാ. ജെയ്‌സൺ കുഴികണ്ടത്തിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പി ക്കും. ചരമവാർഷികദിനമായ രണ്ടിന് രാവിലെ 5.30ന് വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, 7.30ന് മോൺ. ആന്റ ണി എത്തയ്ക്കാട്ട്, 10.30ന് ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, 12ന് മോൺ. ജോൺ തെക്കേക്കര, വൈകു ന്നേരം അഞ്ചിന് മോൺ. സ്‌കറിയ കന്യാകോണിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും. ഉച്ചയ്ക്ക് 12ന് ശ്രാദ്ധഭക്ഷണ വിതരണം ഉണ്ടായിരിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-05-27 11:41:00
Keywords
Created Date2026-05-27 11:42:26