category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingകുടിയിറക്ക ഭീഷണി നേരിട്ട പാക്ക് ക്രൈസ്തവര്‍ക്ക് ആശ്വാസമായി കോടതി വിധി
Contentഇസ്ലാമാബാദ്: നഗര വികസനത്തിന്റെ പേരില്‍ കുടിയിറക്ക ഭീഷണി നേരിട്ട ക്രൈസ്തവര്‍ക്ക് താത്ക്കാലിക ആശ്വാസമായി കോടതി വിധി. നഗര വികസനമെന്ന പേരില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമൂഹത്തെ കുടിയിറക്കുവാന്‍ ക്യാപിറ്റൽ ഡെവലപ്‌മെന്റ് അതോറിറ്റി (സിഡിഎ) നടത്തിയ ശ്രമം നിര്‍ത്തിവെയ്ക്കാനുള്ള കീഴ് കോടതി ഉത്തരവ് ഇസ്ലാമാബാദിലെ ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ കോടതി ശരിവെച്ചതാണ് ക്രൈസ്തവര്‍ക്ക് പ്രതീക്ഷ പകരുന്നത്. നിയമപരമായ നടപടിക്രമങ്ങളില്ലാതെ ചേരികൾ പൊളിച്ചുമാറ്റി താമസക്കാരെ ഒഴിപ്പിക്കാൻ അധികാരികൾക്ക് കഴിയില്ലെന്ന് കോടതി കണ്ടെത്തി. നിർബന്ധിത കുടിയൊഴിപ്പിക്കലുകൾ ശരിയായ നടപടിക്രമങ്ങൾ പാലിക്കുകയും ജനങ്ങളുടെ അവകാശങ്ങളെ മാനിക്കുകയും ചെയ്യണമെന്ന് കോടതി ഊന്നിപ്പറഞ്ഞു. ദരിദ്ര കുടുംബങ്ങളെ മറ്റ് ക്രമീകരണങ്ങളില്ലാതെ നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാകുമെന്നും ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന് വിരുദ്ധമാണെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ഇസ്ലാമാബാദിലെ റിംഷ കോളനിയിലെ ജനങ്ങളാണ് നേരത്തെ കുടിയിറക്ക ഭീഷണി നേരിട്ടത്. ഇതിന് പിന്നാലെ അടിയന്തര സർക്കാർ ഇടപെടല്‍ തേടിക്കൊണ്ട് പ്രദേശത്തെ സമൂഹം സംഘടിച്ചിരിന്നു. കുടിയിറക്ക ഭീഷണി നേരിടുന്നവരില്‍ ഭൂരിഭാഗം ക്രൈസ്തവരും ദിവസ വേതനക്കാരും ശുചീകരണ തൊഴിലാളികളുമാണ്. തങ്ങള്‍ക്ക് നീതിയും സംരക്ഷണവും വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ആയിരക്കണക്കിന് ക്രൈസ്തവര്‍ രാജ്യ തലസ്ഥാനത്ത് സമാധാനപരമായ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഇന്നലെ ഏപ്രില്‍ 16നു പുറത്തുവന്ന കോടതി വിധിയുടെ ആശ്വാസത്തിലാണ് പ്രദേശത്തെ ക്രൈസ്തവ സമൂഹം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-04-17 17:45:00
Keywordsപാക്ക
Created Date2026-04-17 17:48:19