category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫിയാത്ത് മിഷന്റെ ഏഴാമത് ജിജിഎം മിഷൻ കോൺഗ്രസിന് സമാപനം
Contentതലോർ: ജെറുസലം ധ്യാനകേന്ദ്രത്തിൽ സംഘടിപ്പിച്ച ഫിയാത്ത് മിഷന്റെ ഏഴാമത് ജിജിഎം മിഷൻ കോൺഗ്രസ് സമാപിച്ചു. സമാപനദിവസം ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ദിവ്യബലിയർപ്പിച്ചു. ബിഷപ്പ് ഡോ. ജെയിംസ് തോപ്പിൽ, ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കൽ എന്നിവർ സഹകാർമികരായിരുന്നു. ഫിയാത്ത് മിഷൻ ഡയറക്ടർ സീ റ്റ്ലി ജോർജിനെ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. ഇതരസംസ്ഥാന തൊഴിലാളി സംഗമത്തിൽ ഗ്വാളിയർ രൂപത മെത്രാൻ ഡോ. ജോസഫ് തൈക്കാട്ടിൽ മുഖ്യാതിഥിയായിരുന്നു. സിഎൽസി ഇരിങ്ങാലക്കുട രൂപതയുടെ മിഷൻ ഗാതറിംഗിൽ ബിഷപ്പ് ഡോ. ജെയിംസ് തോപ്പിൽ സന്നിഹിതനായിരുന്നു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളികൾ സംബന്ധിച്ചു. സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി സെൻട്രൽ കൗൺസിലിൻ്റെയും, പുതുക്കാട് ഏരിയാ കൗൺസിലിൻ്റെയും മിഷൻ ഗാതറിംഗുകൾ മിഷൻ കോൺഗ്രസിൽ നടന്നു. സെൻട്രൽ കൗൺസിലിൻ്റെ നേതൃത്വത്തിൽ രൂപതയിലെ എല്ലാ യൂണിറ്റു കളിൽനിന്നും ബൈബിൾ പ്രിൻ്റിംഗിനു സഹായകരമായ പഴയ പേപ്പർ ശേഖരിക്കുന്ന ഫിയാത്ത് മിഷൻ്റെ പാപ്പിറസ് എ ന്ന പദ്ധതിയോട് സഹകരിക്കാൻ തീരുമാനിച്ചു. മിഷൻ കോൺഗ്രസിൽ പങ്കെടുത്ത മിഷണറിമാരെ ആദരിച്ച ചടങ്ങിൽ ബിഷപ്പ് ഡോ. ജെയിംസ് തോപ്പിൽ സന്നിഹിതനായിരുന്നു. തുടർന്ന് മിഷൻ കോൺഗ്രസിനു സമാപനം കുറിച്ചുനടന്ന ജപമാല പ്രദക്ഷിണത്തിൽ ഫിയാത്ത് മിഷൻ രക്ഷാധികാരി മാർ ബോസ്കോ പുത്തൂർ സന്ദേശം നൽകി. ഫിയാത്ത് മിഷൻ രക്ഷാധികാരി കൂടിയായ ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കൽ ദിവ്യകാരുണ്യാശീർവാദം നിർവഹിച്ചു. മിഷനെ അറിഞ്ഞ് സ്നേഹിച്ച് വളർത്താൻ വൈദികരെയും സന്യസ്‌തരെയും അത്മായരേയും കുട്ടികളെയും സഹായിക്കുന്ന പരിശീലന പരിപാടികൾ മിഷൻ കോൺഗ്രസിൻ്റെ ഭാഗമായിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=6tL_Pcxy6r8
Second Video
facebook_link
News Date2026-04-20 11:37:00
Keywordsഫിയാത്ത, മിഷന്‍
Created Date2026-04-20 11:38:50