category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലോഗോസ് ബൈബിൾ ക്വിസിന് 25 വർഷം; പിഒസിയിൽ രജതജൂബിലി ആഘോഷം നടന്നു
Contentകൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് മത്സരമെന്ന് അറിയപ്പെടുന്ന ലോഗോസ് ബൈബിൾ ക്വിസ് 25 വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് പാലാരിവട്ടം പിഒസിയിൽ നടന്ന രജതജൂബിലി ആഘോഷം പ്രൗഢോജ്വലമായി. ലോഗോസ് ആരംഭിക്കുന്നതിൽ പ്രധാന നേതൃത്വം വഹിച്ച കെസിബിസി ബൈബിൾ സൊസൈറ്റി മുൻ ചെയർമാൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബൈബിൾ സൊസൈറ്റിയും ലോഗോസ് ക്വിസും കേരളത്തിൻ്റെ വചനപ്രഘോഷണ മേഖലയിൽ പ്രകാശമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് മാർ പുന്നക്കോട്ടിൽ പറഞ്ഞു. സൊസൈറ്റി ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ഓരോ വർഷവും കൂടുതൽ പേർ ലോഗോസ് ക്വിസിലേക്കും അതിലൂടെ ദൈവവചനത്തിലേക്കും ദൈവത്തിലേക്കും ആകർഷിക്കപ്പെടുന്നുവെന്നത് ആഹ്ലാദകരമാണെന്ന് അദ്ദേഹം പറഞ്ഞു. മാറുന്ന തലമുറയ്ക്കനുസൃതമായി ലോഗോസ് ക്വിസിൻ്റെ രൂപവും ഭാവവും മാറേണ്ടതുണ്ടെന്ന് ജൂബിലി സെമിനാറിൽ മുൻ ചെയർമാൻ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ അഭിപ്രായപ്പെട്ടു. മുൻ വൈസ് ചെയർമാൻ ജസ്റ്റീസ് കുര്യൻ ജോസഫ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, മുൻ ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ബൈബിൾ സൊസൈറ്റി സെക്രട്ടറി ഫാ. ഡോ. ജോജു കോക്കാട്ട്, വൈസ് ചെയർമാൻ ആൻ്റണി പാലിമറ്റം എന്നിവർ പ്രസംഗിച്ചു. 25 വർഷവും ലോഗോസ് ക്വിസ് പരീക്ഷയിൽ പങ്കെടുത്ത 138 പേരെ ആദരിച്ചു. ഇക്കാലയളവിൽ ക്വിസിന്റെ വിജയത്തിനായി പ്രയത്നിച്ച 88 പേരെയും മുൻ ലോഗോസ് പ്രതിഭകളെയും ബൈബിൾ സൊസൈറ്റി അംഗങ്ങളെയും ആദരിച്ചു. മുൻ സെക്രട്ടറിമാരായ ഫാ. ഡോ. സൈറസ് വേലംപറമ്പിൽ, ഫാ. ഡോ. ജോഷി മയ്യാറ്റിൽ, ഫാ. ഡോ. ജോൺസൺ പു തുശേരി, മുൻ വൈസ് ചെയർമാന്മാരായ ജോൺസൺ, ജിസ്മോൻ, ജോയിൻ്റ് സെക്രട്ടറിമാരായിരുന്ന കൊച്ചുത്രേസ്യ സൈമൺ, സാബു, ജോസഫ് പന്തപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-04-19 11:01:00
Keywordsലോഗോസ
Created Date2026-04-19 11:01:34