category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശ്വാസവും ശാസ്ത്രവും ശത്രുക്കളാണെന്ന ധാരണ ഒഴിവാക്കപ്പെടണം: ലെയോ പാപ്പ
Contentവത്തിക്കാന്‍ സിറ്റി: ലോകത്തിലെ പലരും ശാസ്ത്രവും സഭയും വ്യക്തമായി പഠിപ്പിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നുവെന്നത് യാഥാർഥ്യമാണെന്നും വിശ്വാസവും ശാസ്ത്രവും ശത്രുക്കളാണെന്ന ധാരണ ഒഴിവാക്കപ്പെടണമെന്നും ലെയോ പാപ്പ. വത്തിക്കാൻ ജ്യോതിശാസ്ത്ര നിലയ ഫൗണ്ടേഷന്റെ ബോർഡ് അംഗങ്ങളെ, ഇന്നലെ തിങ്കളാഴ്ച വത്തിക്കാനിൽ സ്വീകരിച്ചു സന്ദേശം നൽകുകയായിരിന്നു പാപ്പ. വിശ്വാസവും ശാസ്ത്രവും ശത്രുക്കളാണെന്ന വർദ്ധിച്ചുവരുന്ന ധാരണയെ ചെറുക്കേണ്ടതിന്റെ അടിയന്തിര ആവശ്യം സഭയ്ക്ക് തോന്നിയ സാഹചര്യമാണ്, വത്തിക്കാന്‍ ഒബ്സർവേറ്ററി ആരംഭിക്കുവാൻ കാരണമായതെന്നും പാപ്പ ചൂണ്ടിക്കാട്ടി. ലോകത്തിലെ പലരും ശാസ്ത്രവും സഭയും വ്യക്തമായി പഠിപ്പിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നുവെന്നത് യാഥാർഥ്യമാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി. ഇത് നാം വസിക്കുന്ന ഗ്രഹത്തിന്റെ ചൂഷണത്തിന് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയ പാപ്പ, അതുകൊണ്ടാണ് ശാസ്ത്രസത്യങ്ങളെ സഭ ചേർത്തുനിർത്തുന്നത്, അനിവാര്യമായിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും അത്ഭുതത്തോടെ നോക്കാനുള്ള കഴിവ്, യാതൊരു വിഭജനങ്ങളും കൂടാതെ എല്ലാ മനുഷ്യർക്കും നല്കപ്പെട്ടിരിക്കുന്ന ഒരു ദാനമാണെന്നും പാപ്പ വ്യക്തമാക്കി. ഇത് നമ്മുടെ ഭയങ്ങളെയും വീഴ്ചകളെയും ദൈവത്തിന്റെ വിശാലതയുടെ അടിസ്ഥാനത്തിൽ കാണുന്നതിനും ആശ്വാസം തേടുന്നതിനും നമ്മെ സഹായിക്കുന്നുവെന്നും പാപ്പ പറഞ്ഞു. എന്നാൽ ദൈവം ഉരുവാക്കിയ ഈ പ്രകാശം, ഇന്ന് മനുഷ്യനിർമ്മിത വെളിച്ചം കൊണ്ട് നമ്മെ അന്ധരാക്കിയിരിക്കുന്നുവെന്നതാണ് യാഥാർഥ്യമെന്നും പാപ്പ കൂട്ടിച്ചേർത്തു. ദൈവത്തിന്റെ സൃഷ്ടികർമ്മം എല്ലാത്തിനെയും അതിശയിപ്പിക്കുന്നതിനാൽ, പ്രപഞ്ചത്തിന്റെ ഉത്ഭവവും പ്രവർത്തനങ്ങളും പര്യവേക്ഷണം ചെയ്യാൻ, ആഴത്തിൽ വിശ്വാസമുള്ള ആളുകൾ ആകർഷിക്കപ്പെടുന്നതിൽ അതിശയിക്കാനില്ലെന്നും പാപ്പ പറഞ്ഞു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-05-12 13:32:00
Keywordsശാസ്ത്ര
Created Date2026-05-12 13:33:08