category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 'ഓൾ അയർലൻഡ് ജപമാല റാലി' ജൂൺ 6ന്; രാജ്യവ്യാപകമായ ബിൽബോർഡ് ക്യാംപെയിന്‍ പുരോഗമിക്കുന്നു
Contentഡബ്ലിന്‍: 'ഓൾ അയർലൻഡ് ജപമാല റാലി' ജൂൺ 6ന് നോക്കിൽ നടക്കാനിരിക്കെ രാജ്യവ്യാപകമായ ബിൽബോർഡ് ക്യാംപെയിന്‍ പുരോഗമിക്കുന്നു. അനേകരെ പ്രാര്‍ത്ഥനയിലേക്ക് കൂട്ടിക്കൊണ്ടുവരുവാന്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ബിൽബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 40-ാമത് ജപമാല റാലിയിൽ പതിനായിരത്തിലധികം ആളുകൾ ഒത്തുകൂടിയതിന്റെ അടിസ്ഥാനത്തിൽ, ഇത്തവണ ജപമാല റാലിയ്ക്ക് വേദിയാകുന്നത് നോക്കിലെ മരിയന്‍ പ്രത്യക്ഷീകരണം നടന്ന പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമാണെന്നത് പരിഗണിച്ചുകൂടിയാണ് ബിൽബോർഡ് ക്യാംപെയിന്‍ സംഘാടകര്‍ നടത്തുന്നത്. ബിൽബോർഡുകൾ ഉപയോഗിച്ച് രാജ്യത്തെ ജപമാല റാലി പരസ്യപ്പെടുത്തുന്നത് ഇതാദ്യമാണ്. വടക്കൻ അയർലണ്ടിലെ വിവിധ സ്ഥലങ്ങള്‍ ഉള്‍പ്പെടെ അന്‍പതോളം ഇടങ്ങളില്‍ ഇതിനോടകം ബിൽബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ധന്യനായ ഫാ. പാട്രിക് പെയ്‌റ്റൺ ലോകമെമ്പാടും ജപമാല റാലികൾ നടത്തുന്നതിന് ബിൽബോർഡുകളിലൂടെ ശ്രദ്ധ തിരിച്ചിരിന്നുവെന്നും അതാണ് ഇത്തവണ തങ്ങള്‍ക്കു പ്രചോദനമായതെന്നും റാലിയുടെ സംഘാടകരിൽ ഒരാളായ ഫാ. മാരിയസ് ഒ'റെയ്‌ലി ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിനോട് പറഞ്ഞു. ഇടവകകളും ബിൽബോർഡ് പ്രചാരണത്തിലൂടെ വിശ്വാസികളുടെ പങ്കാളിത്തം ഉറപ്പാക്കുവാന്‍ ശ്രമം തുടരുന്നുണ്ട്. ഡ്രോഗെഡയിലെ ഹോളി ഫാമിലി ഇടവകയുടെ ആഭിമുഖ്യത്തില്‍ പട്ടണത്തില്‍ ഒരുക്കിയ ബിൽബോർഡുകളിലൂടെ ജപമാല റാലിയില്‍ പങ്കെടുക്കുവാന്‍ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. കൗണ്ടി മേയോയിലെ ആറ്റിമാസിലുള്ള ഫാ. പെയ്‌റ്റൺ സെന്ററും ഹോളി ക്രോസ് ഫാമിലി മിനിസ്ട്രീസിന്റെയും ആഭിമുഖ്യത്തിലാണ് ജപമാല റാലി ഇത്തവണ നടക്കുക. പ്രമുഖ പ്രഭാഷകരായ ഫാ. ക്രിസ് അലാർ, നിക്കി കിംഗ്‌സ്‌ലി, ബിഷപ്പ് ഒലിവർ ഡോം എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ റാലിയോട് അനുബന്ധിച്ച് സന്ദേശം നല്‍കും. ആയിരകണക്കിന് വിശ്വാസികള്‍ ഇത്തവണ റാലിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-05-18 19:25:00
Keywordsജപമാല
Created Date2026-05-18 15:44:35