category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"മാഗ്നിഫിക്ക ഹുമാനിത്താസ്": ലെയോ പാപ്പയുടെ പ്രഥമ ചാക്രികലേഖനം 25നു പുറത്തിറക്കും
Contentവത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ മാര്‍പാപ്പയുടെ പ്രഥമ ചാക്രികലേഖനം ഈ വരുന്ന 25നു പുറത്തിറക്കും. 'നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം' എന്ന പ്രമേയത്തെ ആധാരമാക്കി "മാഞ്ഞിഫിക്ക ഹുമാനിത്താസ്" എന്ന പേരിലാണ് ചാക്രികലേഖനം പുറത്തിറക്കുന്നത്. ലെയോ പതിമൂന്നാമൻ പാപ്പയുടെ ചാക്രികലേഖനമായ 'റേരും നൊവാരും' പുറത്തിറക്കിയതിന്റെ 135-ാം വാർഷികമായ മെയ് 15-നാണ്, ലെയോ പതിനാലാമൻ പാപ്പ തന്റെ പ്രഥമ ചാക്രിക ലേഖനത്തിൽ ഒപ്പുവെച്ചത് എന്നത് ശ്രദ്ധേയമാണ്. ലേഖനത്തിന്റെ ഔദ്യോഗിക പ്രകാശനം, മെയ് ഇരുപത്തിയഞ്ചാം തീയതി, പ്രാദേശിക സമയം രാവിലെ 11.30 നു വത്തിക്കാനിലെ സിനഡു ഹാളില്‍വെച്ച് നടക്കും. പാപ്പയുടെ സാന്നിധ്യത്തിലായിരിക്കും പരിപാടി നടക്കുക. വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടസ്, സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർനി, ഡർഹാം സർവകലാശാലയിലെ ദൈവശാസ്ത്രജ്ഞയും പ്രൊഫസറുമായ പ്രൊഫസർ അന്ന റോളണ്ട്സ് തുടങ്ങീ നിരവധി പ്രമുഖർ പ്രഭാഷണം നടത്തും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ നൽകുന്ന സമാപന സന്ദേശത്തിനു ശേഷം, ലെയോ പതിനാലാമൻ പാപ്പ, സന്ദേശം നൽകും. മാര്‍പാപ്പ നല്‍കുന്ന അപ്പസ്തോലിക ആശീർവാദത്തോടെയായിരിക്കും പരിപാടികള്‍ക്ക് സമാപനമാകുക. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-05-19 11:12:00
Keywordsലെയോ
Created Date2026-05-19 11:12:27