category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണം: കത്തോലിക്ക കോൺഗ്രസ്
Contentകൊച്ചി: കേരളത്തിൽ യു ഡി എഫ് മന്ത്രിസഭയിൽ വിദ്യാഭ്യാസ,ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണമെന്ന് കോൺഗ്രസ്.ഇലക്ഷൻ കാലത്ത് നൽകിയ വാക്ക് പാലിക്കണം.സമ്മർദ്ദത്തിന് കത്തോലിക്ക മുമ്പിൽ അടിയറവുകൾ പറയാതെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ നീതി ലഭ്യമാക്കണം.വിദ്യാഭ്യാസം രണ്ട് വകുപ്പാക്കി മാറ്റിയിട്ടും അതിനെ ചിലർ നടത്തുന്ന ശ്രമങ്ങൾ കുത്തകവൽക്കരിക്കാൻ അപലപനീയമാണ്. ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ രീതിയും വകുപ്പും ഇന്ന് കേരളത്തിന് ആവശ്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ഒരു കാലത്ത് ക്രൈസ്തവ സമൂഹം ദീർഘ വീക്ഷണത്തോടെ നടത്തിയ പ്രവർത്തനങ്ങളായിരുന്നു കേരള നവോത്ഥാനത്തിനും കേരള മോഡൽ വികസനത്തിനും കാരണമായത്. അതിനെ പൂർണ്ണമായും തമസ്കരിക്കാൻ ശ്രമിക്കരുത്. കേരളത്തിൻറെ വിദ്യാഭ്യാസ രംഗം പുതുമയും ആധുനികതയും മാറ്റങ്ങളും തേടുമ്പോൾ ഭരിക്കുന്നവരിലും മാറ്റം അനിവാര്യമാണ്. വകുപ്പുകൾ പാർട്ടികൾ സ്വകാര്യ സ്വത്തായി കൊണ്ടു നടക്കുന്ന രീതി അംഗീകരിക്കാനാവില്ല. ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട കാലങ്ങളായുള്ള അവഗണനകൾ തിരുത്തണം. വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകളിൽ പൊതു സ്വീകാര്യമായ ക്രമീകരണങ്ങൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതികരണങ്ങളിലേക്ക് കടക്കുമെന്നും കത്തോലിക്ക കോൺഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-05-20 07:54:00
Keywordsകോൺഗ്ര
Created Date2026-05-20 07:54:57