| Content | തിരുവനന്തപുരം: പാവങ്ങളെ ചേര്‍ത്തുപിടിക്കുന്ന ക്രൈസ്തവ മിഷ്ണറിമാര്‍ക്കെതിരെ വിഷം തുപ്പി ആർഎസ്എസ് മുഖവാരികയുടെ ലേഖനം. 'കേസരി' വാരികയുടെ മെയ് മാസ ലക്കത്തിലാണ് "മാവോയിസ്റ്റുകളുടെ മിഷ്ണറി ബന്ധങ്ങള്‍" എന്ന പേരില്‍ വിഷലിപ്തമായ ലേഖനം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ക്രൈസ്തവ മിഷൻ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്തുകയും, സാമൂഹിക സേവന പ്രവർത്തനങ്ങളെ മാവോയിസ്റ്റുകളുമായുള്ള ബന്ധമായി ചിത്രീകരിച്ചുമാണ് ലേഖനം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക ഉന്നമനം തുടങ്ങിയ വിവിധ മേഖലകളിൽ ക്രൈസ്തവ മിഷ്ണറിമാര്‍ നൽകിയ സംഭാവനകളെ മോശമായി ചിത്രീകരിക്കുന്നതാണ് അനിൽ ഐക്കര എന്നയാള്‍ എഴുതിയിരിക്കുന്ന ലേഖനം. സാമൂഹിക സേവനം ഉപയോഗിച്ച് മതം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷ്ണറിമാരില്‍ നിന്നും മറ്റ് സമാന ചിന്താഗതിക്കാരായ സംഘടനകളില്‍ നിന്നും അര്‍ബന്‍ നക്‌സലുകള്‍ പിന്തുണ ശേഖരിക്കുന്നുണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് ലേഖനത്തില്‍ ഉന്നയിക്കുന്നത്. ഭാരതത്തിലെ വനവാസ മേഖലകള്‍ കേന്ദ്രീകരിച്ച് ആസൂത്രിതവും സംഘടിതവുമായ മതംമാറ്റങ്ങള്‍ നടത്തുന്നതിനുവേണ്ടി അമേരിക്കയില്‍ നിന്ന് കോടിക്കണക്കിന് രൂപ എത്തിക്കുന്നുണ്ടെന്ന വ്യാജ ആരോപണം ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്.
വിദേശത്തു നിന്നു സംഭാവന സ്വീകരിക്കുവാന്‍ വിവിധ നിയന്ത്രണങ്ങളോടെ ആര്‍എസ്‌എസ് നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തന്നെ നടപ്പിലാക്കിയ സംവിധാനങ്ങളെ അപഹസിക്കുന്നതാണ് ഈ പരാമര്‍ശങ്ങള്‍. മാവോയിസ്റ്റ്- ക്രൈസ്തവ മിഷ്ണറി കൂട്ടുകെട്ടാണെന്ന യുക്തിരഹിതമായ ആരോപണമാണ് ലേഖനത്തില്‍ ഉടനീളം കാണാനാകുന്നത്. ഇതിനു മുന്‍പും ക്രൈസ്തവരെ അവഹേളിച്ചു നിരവധി തവണ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച വാരികയാണ് കേസരി. മിഷ്ണറിമാര്‍ ദേശവിരുദ്ധരും സായുധ ഭീകരവാദത്തിലേക്ക് നയിക്കുന്നവരുമാണെന്ന വിഷലിപ്തമായ പരാമര്‍ശങ്ങളോടെ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ലേഖനം ഏറെ പ്രതിഷേധത്തിനു കാരണമായിരിന്നു.
♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
|