category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Heading മെയ് 30ന് ആഗോള സമാധാനത്തിനായി ലെയോ പാപ്പയുടെ നേതൃത്വത്തില്‍ ജപമാല സമര്‍പ്പണം
Contentവത്തിക്കാന്‍ സിറ്റി: സമാധാനത്തിനായുള്ള നിയോഗവുമായി മെയ് 30ന് ലെയോ പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന ജപമാല സമര്‍പ്പണത്തില്‍ ലോകമെമ്പാടുമുള്ള പ്രമുഖ ദേവാലയങ്ങളില്‍ ഒത്തുചേരുന്ന വിശ്വാസികളും പങ്കുചേരും. റോം സമയം വൈകുന്നേരം 7 മണിക്ക് വത്തിക്കാൻ ഗാർഡനിലെ ലൂർദ് ഗ്രോട്ടോയിൽ ലെയോ പാപ്പ ജപമാല സമര്‍പ്പണത്തില്‍ പങ്കുചേരും. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ മേല്‍നോട്ടത്തിലാണ് പ്രാര്‍ത്ഥന നടക്കുക. ഇതേ ദിവസം ലോകത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സമാധാന നിയോഗവുമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് 'ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈനിലെ സർവാനിറ്റ്സിയ ദൈവമാതാവിന്റെ ദേവാലയം, ഫിലിപ്പീൻസിലെ ആന്റിപോളോ സമാധാനത്തിന്റെയും നന്മയുടെയും മാതാവിന്റെ അന്താരാഷ്ട്ര ദേവാലയം, പോർച്ചുഗലിലെ ഫാത്തിമ മാതാവിന്റെ ദേവാലയം, മെഡ്ജുഗോർജെയിലെ സമാധാന രാജ്ഞിയുടെ ദേവാലയം, ഫ്രാൻസിലെ ലൂർദ് മാതാവിന്റെ ദേവാലയം, ലെബനോനിലെ സെന്റ് ചാർബൽ അന്നായയുടെ ദേവാലയം, ഇറ്റലിയിലെ ലോറെറ്റോ പൊന്തിഫിക്കൽ ദേവാലയം എന്നിവിടങ്ങളില്‍ സമാധാന നിയോഗവുമായി അന്നേ ദിവസം ജപമാല സമര്‍പ്പണം നടത്തും. വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ ഷൈൻ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷന്റെ ബസിലിക്കയില്‍ റെക്ടറായ മോൺസിഞ്ഞോർ വാൾട്ടർ ആർ. റോസി ജപമാല ചൊല്ലി പ്രാര്‍ത്ഥിയ്ക്കുമെന്നു അറിയിച്ചിട്ടുണ്ട്. പരിശുദ്ധ പിതാവിനൊപ്പം ലോകമെമ്പാടുമുള്ള ജപമാല സമാപനത്തില്‍ വാഷിംഗ്ടൺ ഡി.സി.യിലെ ബസിലിക്കയും ലോകമെമ്പാടുമുള്ള ആരാധനാലയങ്ങളുമായി പങ്കുചേരുകയാണെന്നും സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രാർത്ഥനയുടെയും ഈ പ്രത്യേക നിമിഷത്തിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-05-28 09:53:00
Keywordsജപമാല
Created Date2026-05-28 09:53:31