category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപുസ്തക വായനയിലൂടെ കൂടുതൽ മൂല്യ ബോധമുള്ള തലമുറ വളർന്നു വരണം: ബിഷപ്പ് ഡെന്നീസ് കുറുപ്പശ്ശേരി
Contentകൊച്ചി: അറിവിന്റെ വാതായനങ്ങൾ തുറന്നു തരുന്ന പുസ്തകവായന പ്രോത്സാഹിപ്പിക്കപ്പെടണമെന്നും, അതുവഴി പുതുതലമുറയിൽ കൂടുതൽ ചരിത്രാവബോധവും മൂല്യബോധവും വളർത്തിയെടുക്കണമെന്നും കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി. കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ നേതൃത്വത്തിൽ 5 ദിവസങ്ങളിലായി നടന്ന ക്രിസ്റ്റോഗ്രാഫ ബുക്ഫെസ്റ്റിൻ്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അനേകം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടുന്നുണ്ടെങ്കിലും അവ വായനക്കാരിലേക്ക് എത്തുന്നുണ്ടോ എന്നു പരിശോധിച്ച് വായനയെ പ്രോത്സാഹിപ്പിക്കുവാൻ ആവശ്യമായ നടപടികൾ പൊതുസമൂഹത്തിൽ നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പുനലൂർ രൂപത ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യാതിഥിയായിരുന്നു.ഡോ.ചാൾസ് ഡയസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വികാരി ഡോ.പീറ്റർ കൊച്ചുവീട്ടിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി ഡോ. ജിജു ജോർജ് അറക്കത്തറ, കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, സെൻ്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസ് മാനേജർ ഡോ.ആൻ്റണി തോപ്പിൽ, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.ഗ്രിഗറി പോൾ എന്നിവർ സംസാരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-05-27 12:47:00
Keywordsകണ്ണൂർ
Created Date2026-05-27 12:47:17