category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മുനമ്പം നിവാസികൾക്കുള്ള അവകാശം നിയമപരമായി പുനഃസ്ഥാപിക്കുമെന്നു മുഖ്യമന്ത്രി
Contentകൊച്ചി: മുനമ്പം നിവാസികൾക്കു ഭൂമിയിലുള്ള അവകാശം നിയമപരമായി പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ ഉറപ്പുനൽകി. മുഖ്യമന്ത്രിയെ സന്ദർശിച്ച കെആർഎൽസിസി സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. മന്ത്രിമാരായ രമേശ് ചെന്നിത്തല, എ.പി. അനിൽകുമാർ, ഷിബു ബേബി ജോൺ, സി.പി. ജോൺ എന്നിവരെയും സംഘം സന്ദർശിച്ചു. കേരളത്തിലെ ലത്തീൻ കത്തോലിക്കർ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും പ്രതിനിധി സംഘം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. ബിഷപ്പുമാരായ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. സെൽവരാജ ൻ ദാസൻ, കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ, സെക്രട്ടറി പാട്രിക് മൈക്കിൾ, കെഎൽസിഎ പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് എന്നിവരാണു മുഖ്യമന്ത്രിയെ സന്ദർശിച്ചത്. എംഎൽഎമാരായ ടി.ജെ. വിനോദ്, എം. വിൻസന്‍റ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-06-06 10:00:00
Keywordsമുഖ്യമന്ത്രി, മുനമ്പ
Created Date2026-06-06 10:00:39